0%

Chapter Title : വഴി തെറ്റിയ കാമുകൻ 16 [ചെകുത്താൻ]

ഇങ്ങെത്തും...

എന്റെ കാര്യം ആലോചിച്ചിങ്ങനെ ടെൻഷനാവണ്ട ഞാൻ നോക്കിക്കൊള്ളാം ജോലി കിടയിൽ ഭക്ഷണം കഴിക്കാനും ഉറങ്ങാനും ഒന്നും മറക്കാതിരുന്നാൽ മതി...

മ്മ്...

അവളെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു നെറ്റിയിൽ ഉമ്മവെച്ചു മുറിയിൽ ചെന്നു കുളിച്ചിറങ്ങുമ്പോ അവളെന്റെ ബാഗ് പാക്ക് ചെയ്യുന്നത് കണ്ടുകൊണ്ടവളുടെ അരികിൽ ചെന്നവളെ വയറിലൂടെ ചുറ്റിപ്പിടിച്ചു

എന്താ ചെയ്യുന്നേ...

(ചിരിയോടെ തലചരിചെന്റെ കവിളിൽ ഉമ്മവെച്ചു) മുണ്ടും ഷർട്ടും പാന്റും കോട്ടും ബർമുടയും ഷോർട്സും ഷഡിയും സോക്സും ചെരിപ്പും പേസ്റ്റും ബ്രഷും സോപ്പും മുടികുടുക്കും സ്പ്രെയും കാജൽ സ്റ്റിക്കും ഷൂ പോളിഷും വെച്ചിട്ടുണ്ട്... വേറെ എന്തെങ്കിലും വെക്കാനുണ്ടോ...

മ്ഹും...

പാസ്പോർട്ടും ടിക്കറ്റും ഐ പാടും പേഴ്സും ലാപ്പിന്റെ ബാഗിൽ വെച്ചിട്ടുണ്ട്

മ്മ്...

എയർപോർട്ടിലേക്ക് ഞാനും വന്നോട്ടെ...

പ്രതീക്ഷയോടെ നോക്കുന്ന അവളുടെ മുഖത്ത് നോക്കി പറ്റില്ലെന്ന് പറയാൻ തോന്നിയില്ല

ശെരി...

മുടി ചീകി കെട്ടി എന്റെ ഷർട്ടിന്റെ ബട്ടനിട്ടശേഷം നിലത്തിരുന്നു സോക്സ് ഇട്ടു തന്ന് ഷൂ എടുത്തു ഇട്ടുതന്ന് ലെയ്സ് കെട്ടി എഴുനേറ്റ് മുഖത്ത് നോക്കാതെ സ്പ്രേ അടിച്ചു തരുന്ന അവളെ ചേർത്തു പിടിച്ചു

നൂറാ...

മ്മ്...

എന്നെ നോക്ക്...

മ്മ്...

അവളുടെ താടിയിൽ പിടിച്ചുയർത്തി അവളുടെ കലങ്ങിയ കണ്ണ് കണ്ട് ഉള്ള് പിടഞ്ഞു അവളെ നെഞ്ചോട് ചേർത്തുപിടിച്ചു

ചെല്ല്... ചെന്നു നിന്റെ പാസ്പോർട്ട് എടുത്തു വാ...

വിടർന്ന കണ്ണുകളോടെ എന്നെ നോക്കി

ശെരിക്കും...

മ്മ്... ഈ കണ്ണീരും കണ്ടു പോയാൽ അവിടെത്തും മുൻപ് തിരിച്ചിങ്ങുപോരാൻ തോന്നുമെനിക്ക്... ചെല്ല് നീ പാസ്പോർട്ട് എടുത്തുവാ... ഞാൻ ഖാലിദിനെ വിളിച്ച് നീ കൂടെ വരുന്നുണ്ടെന്ന് പറയട്ടെ...

കാലിദിനെവിളിച്ച് സംസാരിച്ചാശേഷം മന്തൂബിനെയും വിളിച്ചു

💬 Comments

View all comments