0%

Chapter Title : വഴി തെറ്റിയ കാമുകൻ 16 [ചെകുത്താൻ]

നൂറക്ക് ടിക്കറ്റെടുക്കാൻ പറഞ്ഞ് അവളുടെ പാസ്പോർട്ട് കോപ്പി അയച്ചുകൊടുത്തു

അകത്തേക്ക് പോയി തിരികെ വരുന്നവളുടെ കൈയിൽ ഒരു ട്രോളി ബാഗുണ്ട്

യൂബർ ബുക്ക്‌ ചെയ്തു വെയിറ്റ് ചെയ്തുനിൽക്കേ ജോലിക്കാരികളോട് ചെയ്യേണ്ട കാര്യങ്ങളെല്ലാം പറഞ്ഞു യൂബർ വന്നപ്പോഴും അവർ നോക്കിനിൽക്കുന്നതിനാൽ ഞാൻ കോ ഡ്രൈവർ സീറ്റിലും അവൾ പുറകിലും കയറി എയർ പോർട്ടിൽ ഗ്രീൻ ചാനലിലൂടെ ചെന്നു വി ഐ പി ലോഞ്ചിലിരിക്കെ അവളെന്റെ കൈയിൽ കൈ കോർത്തുപിടിച്ചിരിപ്പുണ്ട്

മജ്നൂ...

മ്മ്...

കോഫി...

ഇരിക്ക് ഞാൻ വാങ്ങിവരാം...

ഞാനും...

വാ...

ഓരോ കോഫിയും വാങ്ങി സീറ്റിൽ വന്നിരുന്നു

നീ എപ്പോഴാ ബാഗ് പാക്ക് ചെയ്തേ...

നീ കുളിക്കാൻ പോയപ്പോ...

അവളെ നോക്കുന്ന എന്നെ ചിരിയോടെ നോക്കി കൊണ്ട്

ഇറങ്ങാൻ സമയം നീയും വാ എന്ന് പറഞ്ഞാലോ എന്ന് തോന്നി...

കോഫി കുടിച്ചുകഴിയുമ്പോയേക്കും അനോൺസ് മെന്റ് വന്നു ലാപ് ടോപ്പ് ബാഗ് മാത്രമേ കയ്യിലുള്ളു എന്നത് ഞങ്ങൾക്ക് ഫ്രീ ആയി നടക്കാൻ സഹായമായി

സീറ്റിൽ ഇരുന്നു കൈയിൽ ചുറ്റിപ്പിടിച്ചു തോളിൽ ഉമ്മ വെച്ച് എന്നെ നോക്കി

ഉറങ്ങിക്കോ...

മ്മ്...

രണ്ടുപേരും കണ്ണടച്ചു കിടന്നു പതിയെ ഉറക്കത്തിലേക്ക്

സൗദിയിൽ ചെന്നിറങ്ങേ കൈകളിൽ കോർത്തുപിടിച്ച പിടി വിട്ടുകൊണ്ട് ചെക്കിങ്ങും കഴിഞ്ഞു പുറത്തേക്ക് നടക്കെ ഒരു ട്രോളിയിൽ ഞങ്ങളുടെ ബാഗുകളും വെച്ചുകൊണ്ട് ഗ്രൗണ്ട് സ്റ്റാഫ് പുറത്തേക്ക് വന്നു പുറത്ത് കാത്തുനിൽക്കുന്ന ലാൻഡ്ക്രൂസറിന്റെ പുറകിലേക്ക് രണ്ട് ബാഗുകളും കയറ്റിവെച്ചവന് അൻപത് റിയാൽ കൊടുത്തുകൊണ്ട് ഞങ്ങൾ വണ്ടിയുടെ പുറകിലെ സീറ്റിലേക്ക് കയറി

വണ്ടിനീങ്ങി തുടങ്ങി അല്പം കഴിഞ്ഞു ഞങ്ങൾ ഉറക്കമായി കണ്ണ് തുറക്കുമ്പോ ഇരു വശത്തും ഇരുൾ

💬 Comments

View all comments