Chapter Title : വഴി തെറ്റിയ കാമുകൻ 16 [ചെകുത്താൻ]
ചീകുന്ന മുത്തിന് അരികിൽ ചെന്ന് ലെച്ചുവിന് കണ്ണെഴുതികൊടുക്കെ എന്റെ തലയുടെ പിറകിൽ ഗോൾഫ് ബോൾ വലിപ്പത്തിൽ ഉണ്ട തീർത്തു മുടി ചീകൽ തീർത്ത പ്രിയ വാച്ച് എടുത്തു കൈയിൽ കെട്ടിത്തരുന്നതിനിടെ റിയയും മുത്തും ചേർന്ന് ലെച്ചുവിനെ ഏകദേശം ഒരുക്കി കഴിഞ്ഞു വെളുത്ത ടോപ്പും ഷാളും മഴ തുള്ളിപോലൊരു ക്രിസ്റ്റൽ കമ്മലും നെറ്റിയിൽ ക്രിസ്റ്റൽ പോലെ കുഞ്ഞു പൊട്ടും വലിട്ടെഴുതിയ കണ്ണുകളും അവൾ ഒന്നുകൂടെ സുന്ദരിയായ പോലെ തോന്നി കണ്ണെടുക്കാതെ അവളെ നോക്കിനിൽക്കേ ഒരു ചരടുമായി അങ്ങോട്ട് വന്ന അഫി എന്റെ ഇടം കാലിൽ ചരട് കെട്ടി ലെച്ചുവിന്റെ മുടി ചീകി കഴിഞ്ഞ മുത്ത് ലെച്ചുവിനെ തിരിച്ചു നിർത്തി ഇരുവശത്തുനിന്നും ചീകിയെടുത്ത് പുറകിൽ കുഞ്ഞു ബട്ടർഫ്ലൈ ക്ലിപ്പ് ഇട്ട് ലൂസ് ആക്കി ഇട്ട മുടി അവളുടെ മുതുകിനെയും ചന്തിയെയും മറച്ചു വിടർന്നു നിൽക്കുന്നത് കണ്ടു
അകത്തേക്ക് കയറിവന്ന
നൂറ : കഴിഞ്ഞില്ലേ... പോവണ്ടേ...
ഇപ്പൊ ഇറങ്ങാം...
അഫി കയ്യിലുള്ള കറുത്ത ചരടിനെ നൂറയുടെ വലം കാലിൽ കെട്ടുന്നത് നോക്കി ലെച്ചു ചിരിയോടെ എന്നെയും നൂറയെയും നോക്കി
ഒരുക്കം കഴിയുമ്പോയേക്കും വൈകിയതിനാൽ ഭക്ഷണം കഴിക്കാൻ നിൽക്കാതെതന്നെ ഇറങ്ങി
അഫിയും പ്രിയയും റിയയും വണ്ടിയെടുത്തു (അവർ നാട്ടിൽ നിന്നു വരുമ്പോ ഡ്രൈവിങ്ങിനുള്ള പെർമിഷൻ എടുത്തിട്ടുണ്ട്) ലെച്ചുവും ഞാനും മുത്തും നൂറയും ഓരോ വണ്ടികളിലായി അവർക്കൊപ്പം കയറി മാപ്പിന്റെ സഹായത്തോടെ അവർ എയർപോർട്ട് ലക്ഷ്യമാക്കി വണ്ടിയൊടിച്ചു എയർപോർട്ടിൽ എത്തുമ്പോ ഫ്ലൈറ്റ് ലാൻഡായി കുറച്ച് സമയം ആയിട്ടേ ഉള്ളൂ വണ്ടി പാർക്കിങ്ങിലിട്ട് ഞങ്ങൾ എയർപോർട്ടിനകത്തേക്ക് നടന്നു നാട്ടിലെ എയർപോർട്ടിൽ നിന്നുമെടുത്ത സിമ്മിൽനിന്നും അവരെന്നെ വിളിച്ചു
💬 Comments
View all comments