0%

Chapter Title : വഴി തെറ്റിയ കാമുകൻ 16 [ചെകുത്താൻ]

ഞങ്ങൾ അവർ പുറത്തേക്കിറങ്ങുന്നിടത്ത് തന്നെ ഉണ്ടെന്ന് പറഞ്ഞു

എല്ലാവരെയും കെട്ടിപിടിച്ചു സ്വാഗതം ചെയ്തു അവരുടെ ട്രോളികളും ഉന്തി നടക്കെ

യാത്ര എങ്ങനെ ഉണ്ടായിരുന്നു

മാമി : പ്ലൈന് പൊന്തിയപ്പോ വയറ്റിന്നൊരാന്തലായിരുന്നു പിന്നെ കുഴപ്പമൊന്നുമില്ല...

അല്ല നിങ്ങളിവിടെ സ്ഥിരതാമസമാകുവാണോ...

കുഞ്ഞ : നല്ല കഥയായി... പത്ത് ദിവസമെന്നു പറഞ്ഞാൽ പത്ത് ദിവസം കൊണ്ട് ഞങ്ങളെ തിരികെ കയറ്റിവിട്ടേക്കണം... ഇതുങ്ങക്ക് രണ്ടിനും ക്ലാസുള്ളതാ... (മുത്തിനെ നോക്കി)അവളു പിന്നെ ഇപ്പൊ ക്ലാസിൽ പോന്നോ ഇല്ലെന്നുപോലും അറിയില്ല...

ഹോ സമാദാനം... പെട്ടികൾ കണ്ടപ്പോ ഞാൻ കരുതി തിരിച്ചു പോണില്ലെന്നു...

മാമി : പോടാ...

ലിഫ്റ്റിൽ കയറി പാർക്കിങ്ങിൽ ചെന്നു പെട്ടികൾ വണ്ടികളിലേക്ക് വെച്ച് അവർക്കെന്തേലും കത്തിവെക്കാനുണ്ടെങ്കിൽ ആയിക്കോട്ടെ എന്ന് കരുതി ഞാൻ മൂസിയെയും മാമൻ മാരെയും കൂട്ടി വണ്ടിയെടുത്തു വീട്ടിലെത്തി അവർ കുളിച്ച് ഫ്രഷായി ഭക്ഷണം കഴിച്ച് എല്ലാവരെയും കൂട്ടി പുതിയ ഹോട്ടലിൽ ചെന്നു

എല്ലാവരെയും കണ്ടതും അനു സന്തോഷയോടെ അവർക്കരികിൽ വന്നു സംസാരിച്ചുകൊണ്ട് അവർക്ക് റെസ്റ്റോറന്റും ഹോട്ടലും കാഫ്റ്റീരിയയും കാണിച്ചുകൊടുത്തു

ഉത്ഘടനം ചെയ്യാൻ വന്ന സൌത്ത് ഇന്ത്യൻ ലേഡി സൂപ്പർ സ്റ്റാറിനെ പിക്ക് ചെയ്യാനായി വൈകീട്ട് എയർപോർട്ടിൽ ചെന്ന്നിൽക്കെ സെൽഫിയെടുക്കാൻ കൂട്ടം കൂടുന്ന ആളുകളുടെ തിക്കിതിരക്കലുകൾ കിടയിലൂടെ ചെന്നു അവർക്ക് ബൊക്ക കൊടുത്ത് അവരെ വണ്ടിയിലേക്ക് കൂട്ടികൊണ്ടുവരുവാൻ എയർപോർട്ട് പോലീസിന്റെ ഹെല്പ് കൂടെ ഉണ്ടായിരുന്നതിനാൽ വലിയ ബുദ്ധിമുട്ടുണ്ടായില്ല വണ്ടി ഫാം ഹൌസ് ലക്ഷ്യമാക്കി നീങ്ങി

ഡ്രൈവർ... റേഡിയോ മലയാളത്തിന്റെ ഓഫീസറിയുമോ...

ഇല്ല മേഡം...

എവിടെയാ അക്കമടേഷൻ...

ഫാം ഹൌസ്സിലാണ് സ്റ്റേ അറേഞ്ച് ചെയ്തിരിക്കുന്നത്... മുപ്പത് മിനുറ്റ് ഡ്രൈവ്...

ഞാൻ അലക്സ്‌ മാനേജറാണ്...

💬 Comments

View all comments