Chapter Title : വഴി തെറ്റിയ കാമുകൻ 16 [ചെകുത്താൻ]
പാട്ടുകാരിയാണോ... ആട്ടെ നക്ഷത്ര എത്തുനാട്ടുകാരിയാണ്
രേണു : കുട്ടനാട്...
ഏത് പാട്ടാണ് പാടാൻ പോവുന്നത്
ചിത്ര ചേച്ചിയും ദാസേട്ടനും അടക്കം ഒത്തിരി പേര് പാടിയ പറഞ്ഞതാണ് കുറ്റം എന്ന് തുടങ്ങുന്ന പാട്ടാണ്
പാടിക്കോളൂ...
ഇത് പരാതിയല്ല... പരിഭവമല്ല... കുറ്റപ്പെടുത്തലല്ല... എന്റെ കുറ്റസമ്മതമാണ്
പറഞ്ഞതാണ് കുറ്റം... നീ.. അറിഞ്ഞ താണ് കുറ്റം... പലരും കൊതിക്കുന്ന നിൻപ്രേമ പുഷ്പത്തെ പലവുരു ചോദിച്ചതെന്റെകുറ്റം... പലവുരു ചോദിച്ചതെന്റെ കുറ്റം... നിൻ വശ്യ വതനത്തിൻ നായക ഭാവത്തെ കവിതയായി കണ്ടതുമെന്റെകുറ്റം... പിരിയുക നാമിനീ... പിരിയുക നാമിനി എന്ന നിൻ വാക്കിന്റെ പോരുളോർത്തു വിങ്ങിയതെന്റെ കുറ്റം...
രേണുക ചടപ്പിക്കാതെ മുഴുവനും പാടി നിർത്തി
റിജാസ് : നന്നായി പാടി... നല്ല പരിചയമുള്ള ശബ്ദം...
എപ്പോഴും നിങ്ങളല്ലേ മത്സരം വെക്കുന്നത് ഈ വട്ടം ഞാനൊരു മത്സരം വെക്കാം...
റിജാസ് : ശെരി...
നമുക്ക് ഏവർക്കും പരിചിതമായ ഇപ്പൊ കേട്ട ഈ ശബ്ദം ആരുടേതെന്നു പറയുന്ന ആളിന് മറ്റന്നാൾ കാലത്ത് ഏഴുമണിക്ക് ദോഹയിൽ ഓപ്പൺ ചെയ്യുന്ന ഹമദ് ഹോട്ടലിൽ ഫാമിലി ലഞ്ച് സമ്മാനമായി ലഭിക്കും... ആരെന്നു മനസിലായാൽ ഈ നമ്പറിലേക്ക് പേര് മെസ്സേജ് അയച്ചോളൂ...
റിജാസ് : ശബ്ദം നല്ല പരിചയമുണ്ട് ആരെന്നു പറയാൻ പറ്റുന്നില്ല...
വേണമെങ്കിൽ ഒരു ക്ലൂ തരാം...
റിജാസ് : ക്ലൂ പറ...
ശെരിക്കും പറഞ്ഞാൽ മിക്കവാറും മലയാളികൾക്ക് പരിചിതമായ ആളാണ്...
റിജാസ് : കിട്ടിയില്ല...
ശെരി... നിങ്ങളുടെ പ്രേക്ഷകരോട് ചോദിച്ചുനോക്ക് കണ്ടെത്തുന്ന ആളുകളിൽ നിന്നും തിരഞ്ഞെടുക്കുന്ന ആൾക്ക് മറ്റന്നാൾ കാലത്ത് ഏഴുമണിക്ക് ദോഹയിൽ ഓപ്പൺ ചെയ്യുന്ന ഹമദ് റെസ്റ്റോറന്റിൽ ഫാമിലി ലഞ്ച് സമ്മാനമായി
💬 Comments
View all comments