Chapter Title : വഴി തെറ്റിയ കാമുകൻ 16 [ചെകുത്താൻ]
ലഭിക്കും... എന്റെ നമ്പർ ഞാൻ മെസ്സേജ് ചെയ്യാം...
ഒക്കെ ഷെബി...
ഫോൺ വെച്ച് വണ്ടി എടുത്തതും മൂവരും എന്നെ നോക്കി
അലക്സ് : നിങ്ങൾ നല്ലൊരു ബിസിനസുകാരനാണെന്ന് കേട്ടിട്ടുണ്ട്... ഇത്രയും പ്രതീക്ഷിച്ചില്ല...
എന്തുപറ്റി...
അലക്സ് : ഫ്രീ ആയി ഒരു പരസ്യം കൊടുത്തത് കണ്ട് പറഞ്ഞതാ...
ജീവിക്കണ്ടേ...
രേണു : കാൾ ചെയ്യാം എന്ന് പറഞ്ഞപ്പോഴും ഇങ്ങനെ ഒരു ട്വിസ്റ്റ് ഞാനും പ്രതീക്ഷിച്ചില്ല...
റേഡിയോ ഓൺ ചെയ്തതും മെസ്സേജുകൾ വായിക്കുന്ന റിജാസ് പലരും രേണുക എന്ന് മെസ്സേജ് അയച്ചത് വായിക്കുന്നത് കേട്ടു പരിചയമില്ലാത്ത നമ്പറിൽ നിന്നും കാൾ വന്നു
ഹലോ...
ഹലോ ഷെബിയല്ലേ...
അതേ...
ഞാൻ റിജാസാണ്...
മനസിലായി പറഞ്ഞോളൂ...
മിസ്സ് രേണുക നായരാണോ പാടിയത്...
അതേ... ആളുകൾ പെട്ടന്ന് കണ്ടുപിടിച്ചല്ലേ...
വല്ലാത്തൊരു സർപ്രൈസ് ആയിപോയി...
എപ്പോഴും ഞങ്ങൾക്കല്ലേ സർപ്രൈസ് തരാറ് ഇന്നൊരു സർ പ്രൈസ് നിങ്ങൾക്കിരിക്കട്ടെ...
ഒരുപാടുപേർ മെസ്സേജ് ചെയ്തിട്ടുണ്ട്...
നിങ്ങൾ കൺഫേം ചെയ്തിട്ടില്ലല്ലോ...
ഇല്ല...
ഒക്കെ... വൈകീട്ട് ദോഹ ജംഗ്ഷൻ പരിപാടിയിൽ മിസ്സ് രേണുക നായർ കൺഫേം ചെയ്തോളും എത്രപേർ കണ്ടുപിടിക്കുമെന്ന് നോക്കാം... അതിന് ശേഷം സാധാരണ പോലെ നറുക്കിട്ട് ഒരാളെ തിരഞ്ഞെടുത്തോളൂ നാലുപേര് അടങ്ങുന്ന ഫാമിലിക്ക് രേണുക നായർക്കൊപ്പം ഫ്രീ ലഞ്ച്...
കൺഫേം അല്ലേ...
നേരിട്ടു ചോദിച്ചോ...
ഫോൺ ലൗഡ് ആക്കി
രേണു : ഹെലോ...
റിജാസ് : മേഡം...
രേണു : കൺഫേം ആണ് റിജാസ്... ഞാൻ ഇവിടേക്ക് വന്നത് തന്നെ ഹോട്ടൽ ഉത്ഘടനത്തിനാണ്...
റിജാസ് : താങ്ക്യു മേഡം...
രേണു : റെസ്റ്റോറന്റിന്റെ പേരും സ്ഥലവും ഇടക്കൊന്നു പറഞ്ഞേക്കണേ...
റിജാസ്
💬 Comments
View all comments