Chapter Title : വഴി തെറ്റിയ കാമുകൻ 16 [ചെകുത്താൻ]
അവരെ നോക്കെ)
അച്ഛൻ : മോൻ ഒരുപാട് സംസാരിക്കും അല്ലേ...
ക്ഷമിക്കണം... ബോറടിച്ചോ...
അച്ഛൻ : എന്തിന്... ബോറടിച്ചൊന്നുമില്ല എനിക്കിഷ്ടായി...
കുറച്ച് സമയം കൂടെ ചുറ്റിതിരിഞ്ഞു വീട്ടിലേക്ക് നടക്കുന്നതിനിടെ അനിയത്തിമാരും അനിയന്മാരും എല്ലാം നല്ല കമ്പനി ആയി അവരുടെ കൂടെ മുറ്റത്തേക്ക് കയറെ കയറ് കട്ടിലിൽ കമിഴ്ന്നു കിടന്നുറങ്ങുന്ന പ്രിയയെയും മരത്തിൽ തൂങ്ങി കിടന്നു വായിൽ നിന്നും വെള്ളമൊലിപ്പിച്ചു വെള്ളത്തിനായി ഞരങ്ങുന്ന അവളുടെ ചേട്ടനെയും നിലത്ത് അറ്റം ചിതറിയ വടിയും കണ്ട് പ്രിയ അവനിട്ടു താങ്ങി എന്ന് മനസിലായി
അവൾക്കരികിൽ ഇരുന്നവളുടെ മുഖത്തെ നീരിലേക്ക് നോക്കെ ദേഷ്യവും സങ്കടവും ഒരുപോലെ വന്നു ദേഷ്യത്തോടെ അവനെ നോക്കി
മുറ്റത്തോട് ചേർന്നുള്ള കുഴൽ കിണറിൽ നിന്നും വെള്ളം പമ്പ് ചെയ്തു ബക്കറ്റിൽ നിറച്ചു ബക്കറ്റോടെ കൊണ്ടുപോയി അവന്റെ മുഖത്തേക്ക് ഒഴിച്ചു ഒലിച്ചിറങ്ങുന്ന വെള്ളം അവൻ നക്കിക്കുടിക്കുന്നത് നോക്കിനിൽക്കേ ബിച്ചുവിന്റെ ഫോൺ അടിഞ്ഞു ഫോണിലേക്ക് നോക്കി
ബിച്ചു : മഹേന്ദർ...
മ്മ്...
അവൻ ഫോൺ എടുത്തു ചെവിയോട് ചേർത്തു ചിരിയോടെ എന്നെ നോക്കി ഫോൺ കട്ട് ചെയ്തു
അഫി : (അരികിലേക്ക് വന്ന്) പെണ്ണിന്റെ മുഖം ആകെ നീര് വെച്ചിട്ടുണ്ട്... മെഡിസിനെടുത്തിലെങ്കിൽ ചിലപ്പോ കല്ലിക്കും... ഒന്ന് മെഡിക്കൽ ഷോപ്പ് വരെ പോയാലോ...
മ്മ്...
മെഡിക്കൽ ഷോപ്പിൽ പോയിവരാം എന്ന് പറഞ്ഞവിടെ നിന്നും ഇറങ്ങി കൂടെ പിള്ളാര് വരാമെന്നു പറഞ്ഞെങ്കിലും വേണ്ടെന്നു പറഞ്ഞ് വഴി ചോദിച്ചുമനസിലാക്കി യാത്ര തുടങ്ങി ഏകദേശം പന്ത്രണ്ടു പതിമൂന്ന് കിലോമീറ്റർ കഴിഞ്ഞ് കിട്ടിയ ചെറിയ ടൗണിൽ ഡോക്ടർ പരിശോധിക്കുന്ന ഒറ്റമുറിയോട് ചേർന്നുനിൽക്കുന്ന മെഡിക്കൽ ഷോപ്പിൽ നിന്നും അഫി ഗുളികയും
💬 Comments
View all comments