Chapter Title : വഴി തെറ്റിയ കാമുകൻ 16 [ചെകുത്താൻ]
നിങ്ങളാ രക്ഷിച്ചത്... അവളെ നിങ്ങൾക്ക് തരുന്നതിൽ ഞങ്ങൾക്ക് സന്തോഷമേ ഉള്ളൂ...
അത്രയും സമയം സ്വന്തം കല്യാണക്കാര്യം അമ്മായി അപ്പനോട് എങ്ങനെ പറഞ്ഞുതുടങ്ങണമെന്നറിയാതെ കുഴങ്ങിയ ഞാൻ ദീർഗ്ഗ ശ്വാസം വിട്ടു
അച്ഛൻ : ഇവിടെ കാസ്റ്റിന്റെ വലിയ പ്രശ്നമുള്ളതാണ് ഞങ്ങളുടെ ബന്ധുക്കൾ എന്ത് പറയും എന്നൊന്നും അറിയില്ല... എങ്കിലും അതൊന്നും പ്രശ്നമല്ല ഞങ്ങൾക്ക് സമ്മതമാണ്...
ആരും ഹിന്ദുവല്ല ആരും മുസ്ലിമും അല്ല എന്നല്ലേ ഗുരു നാനാക് പറഞ്ഞത്... അദ്ദേഹം പറഞ്ഞപോലെ കരുണയും സഹാനുകമ്പയുമാണ് സിക്ക് സംസ്കാരമെങ്കിൽ ഞാനും ആ സംസ്കാരത്തിന്റെ ഭാഗമാവാൻ ശ്രെമിക്കുന്നവനാണ്...
അച്ഛൻ : സിക്ക് സംസ്കാരത്തെ പറ്റിയൊക്കെ അറിയുമോ...
നമ്മുടെ നാട്ടിലെ മിക്ക വിശ്വാസങ്ങളെ പറ്റിയും കുറച്ചൊക്കെ അറിയാം...
അമ്മ : ഒരു സിക്ക് കാരിയെ കല്യാണം കഴിക്കാൻ മോന്റെ വീട്ടിൽ സമ്മതിക്കുമോ...
ഞാൻ ജനിച്ചത് ഒരു മുസ്ലിം കുടുംബത്തിൽ ആണ്... പഠിച്ച മതങ്ങളെല്ലാം പറയുന്നത് ഒന്നുതന്നെ ആണെന്നറിഞ്ഞതോടെ വിശ്വാസം ഒരു മതത്തിനു മേൽ വെക്കാതെ ദൈവത്തിന് മേൽ മാത്രമായി... മിക്ക സംസ്കാരങ്ങളും ഞാൻ കൊണ്ടുനടക്കുന്നുണ്ട്... കല്യാണം കഴിഞ്ഞാലും അവളുടെ വിശ്വാസങ്ങൾക്ക് ഒരു കോട്ടവും ഞാൻ കാരണം വരില്ല... വീട്ടുകാർക്കും ഞങ്ങളുടെ കാര്യത്തിൽ എതിർപ്പൊന്നുമില്ല മാത്രമല്ല അവർക്കെല്ലാം പ്രിയയെ ഇഷ്ടവുമാണ് ഇപ്പൊത്തന്നെ അവൾ ഒറ്റക്ക് ഇങ്ങോട്ട് ഡ്രൈവ് ചെയ്തു വന്നതാണെന്ന് വീട്ടിലറിയില്ല അവൾ ട്രെയിനിനു വരുമെന്നായിരുന്നു പറഞ്ഞത് ടിക്കറ്റ് ഒക്കെ എടുത്തതാ... അവളിവിടെ എത്തിയോ എന്നറിയാൻ ഉമ്മയാ നേരത്തെ അവളെ വിളിച്ചത്... ആരുമറിയാതെവണ്ടിയുമെടുത്തു വന്നപ്പോ എന്തോ പ്രശ്നമുണ്ടെന്നു തോന്നി ഞങ്ങൾ പിറകെ വന്നതാ... അവക്ക് വണ്ടി വാങ്ങിക്കുമ്പോ അവളതുവെചിങ്ങനെയൊരബദ്ധം കാണിക്കുമെന്ന് കരുതിയില്ല... (ചിരിയോടെ പറഞ്ഞു നിർത്തി
💬 Comments
View all comments