Chapter Title : വഴി തെറ്റിയ കാമുകൻ 16 [ചെകുത്താൻ]
കുറച്ച് നാൾ അയച്ചുതരേണ്ടി വരും
അച്ഛൻ : എത്രയെണ്ണം വേണമെന്ന് മാത്രം പറഞ്ഞാൽ മതി... നമുക്ക് ശെരിയാക്കാം... (എന്തോ വെള്ളത്തിൽ കലക്കുന്ന പയ്യനെ നോക്കി) ജിത്തൂ... (അരികിലേക്ക് വന്ന അവനോട് ഞങ്ങളെ കൂടെ വരാൻ സമ്മതം ചോദിച്ചശേഷം അവനെ കാണിച്ചു)ഇത് ജിതേന്ത്രൻ ഇവന് ഇവയെ പറ്റി നല്ലോണം അറിയാം ഇവൻ മതിയോ...
മതി... കാര്യങ്ങൾ അവിടുള്ളവർ ഒന്ന് പടിച്ചെടുക്കും വരെ അവനവിടെ നിൽക്കേണ്ടി വരും...
അച്ഛൻ : അതൊക്കെ അവൻ നിന്നോളും...
അമ്മ : മോനെന്താ ജോലി... കൃഷിയാണോ...
ഗൾഫിൽ അൽ ആത്തിമി എന്ന ബിസിനസ് ഗ്രൂപ്പിന്റെ ഹെഡ് ആണ്... കൃഷി ഇഷ്ടമാണ് അതുകൊണ്ട് ചെയ്യുന്നതാ...
അവരെ നോക്കി
എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു...
അച്ഛൻ : പറഞ്ഞോ... അതിനെന്താ...
അത്... എനിക്ക്... പിന്നെ... ഞാൻ...
ഞാൻ തപ്പി തടയുന്നത് കണ്ട് കുട്ടികളോട് സംസാരിച്ചുകൊണ്ടിരിക്കുന്ന അഫി അടുത്തേക്ക് വന്നു
അഫി : ചോദിക്കുന്നത് അവിവേകമാണെങ്കിൽ അമ്മയും അച്ഛനും ക്ഷമിക്കണം... ഇക്കയും പ്രിയയും ഇഷ്ടത്തിലാണ് അവർക്ക് കല്യാണം കഴിക്കണം എന്ന് ആഗ്രഹമുണ്ട്... ചോദിക്കേണ്ടത് ഇങ്ങനെയല്ല വീട്ടിലെ മുതിർന്നവർ വന്ന് സംസാരിക്കേണ്ട കാര്യം ആണെന്നറിയാം നിങ്ങൾക്ക് സമ്മതമാണേൽ വീട്ടുകാർ വന്ന് നിങ്ങളോട് സംസാരിക്കും...
അച്ഛൻ : (ഞെട്ടലോടെ അവളെ നോക്കി) അപ്പൊ മോള്...
അഫി : എന്നെയും കെട്ടും ഞാൻ മാത്രമല്ല ഞങ്ങൾ അഞ്ചുപേരുണ്ട് ഞങ്ങൾക്ക് ഒരുമിച്ച് നിൽക്കണമെന്നാണ് ആഗ്രഹം... ഞങ്ങളിൽ ഒരാളെ നഷ്ടപ്പെടാനും ഞങ്ങൾക്കിഷ്ടമല്ല... ഞങ്ങൾക്ക് തന്നാൽ അവളെ ഞങ്ങൾ റാണിയായി നോക്കിക്കൊള്ളാം...
അച്ഛൻ : (അവർ പരസ്പരം നോക്കി) ഇന്ന് തീരുമായിരുന്ന ഏന്റെ മോളെയും ഈ കുടുംബത്തിന്റെയും ജീവിതം
💬 Comments
View all comments