Chapter Title : വഴി തെറ്റിയ കാമുകൻ 16 [ചെകുത്താൻ]
മുഖത്ത് വന്നു തുടങ്ങിയ ക്ഷീണം വിളിച്ചുപറഞ്ഞു അവളെ നോക്കി
പോയി ഉറങ്ങ്... വൈകീട്ട് ഒരു സ്ഥലം വരെ പോവാനുണ്ട്...
അവളെ ഉറങ്ങാൻ പറഞ്ഞു വിട്ടു എരുമകളുടെ ഫാമിലൂടെ തടിച്ചു കൊഴുത്ത കരിമഷി പോലെ കറുത്ത എരുമകളെയും പോത്തുകളെയും കണ്ടുകൊണ്ട് നടക്കെ
ഇവിടെ പശുക്കളില്ലേ...
ഇല്ല... എരുമകളും പോത്തുകളും ആണ്... എല്ലാം മുറയോ മുറാ ക്രോസോ ആണ്... നല്ലശരീരം വെക്കും നല്ലവണ്ണം പാലും കിട്ടും...
ഞങ്ങളുടെ നാട്ടിൽ എരുമ കുറവാണ്... കൂടുതലും പശുക്കളാണ്... കൃഷി അവിടെ നെല്ലാണ് ഗോതമ്പില്ല...
അച്ഛൻ : പട്ടാളത്തിലായിരുന്നപ്പോ ഞാൻ വന്നിട്ടുണ്ട് കേരളത്തിൽ... ഭംഗിയുള്ള സ്ഥലമാണ്... നാട്ടിൽ കൃഷിയൊക്കെ ഉണ്ടോ...
വീടിനോട് ചേർന്ന് കുറച്ച് കൃഷികളുണ്ട്... പിന്നെ കർണാടകയിലെ കൊടകെന്ന സ്ഥലത്ത് ഒരു കാപ്പി തോട്ടവും നാട്ടിൽ കുറച്ച് വയലുകളും ഒരു ഏല തൊട്ടവും വാങ്ങിയിട്ടുണ്ട്... ഈ പ്രാവശ്യം വയലിൽ നെൽ കൃഷി ചെയ്യണം എന്ന് കരുതുകയാ...
അച്ഛൻ : കൃഷി ഇഷ്ടമാണോ...
ഇഷ്ടമാണ്...
അമ്മ : ഇവിടമൊക്കെ ഇഷ്ടമായോ...
ഒരുപാടിഷ്ടമായി... ഇവയുടെ ഭംഗി കാണുമ്പോ എനിക്ക് നാട്ടിലേക്ക് കുറച്ച് എരുമകുട്ടികളെയും പോത്തിൻ കുട്ടികളെയും കൊണ്ടുപോവണമെന്നുണ്ട്... എനിക്ക് പക്ഷേ ഇവയെ പറ്റി ശെരിക്കും അറിയില്ല നല്ലത് നോക്കി കുറച്ച് വാങ്ങിത്തരാമോ...
അച്ഛൻ : എന്തിനാ വാങ്ങുന്നെ ഇവിടുള്ളവയെ എത്രയെണ്ണത്തെയാ എന്നുവെച്ചാൽ ചെറുതിനെയോ വലുതിനെയോ കൊണ്ടുപോയ്ക്കോ...
അത് വേണ്ടച്ചാ... അവ ഇവിടെത്തന്നെ നിൽക്കട്ടെ... എനിക്കച്ചൻ പുറത്തൂന് വാങ്ങിത്തന്നാൽ മതി...
അമ്മ : അതെന്താ...
നമുക്കിടയിൽ ഒരു കൊടുക്കൽ വാങ്ങൽ വേണ്ട എന്നോർത്തിട്ടാ... പിന്നെ ഞങ്ങൾക്ക് ഇതിനേ വളർത്തി ശീലമില്ല ഇതിനേ വളർത്താൻ അറിയുന്ന ഒരാളെ കൂടെ
💬 Comments
View all comments