0%

Chapter Title : വഴി തെറ്റിയ കാമുകൻ 16 [ചെകുത്താൻ]

ഇതെന്റെ ചേച്ചിക്ക് ഞാൻ തരുന്ന വാക്ക്... കരഞ്ഞോണ്ടിരിക്കണ്ട കുറച്ചുസമയം കിടന്നുറങ്ങു... ചേച്ചിയെ അമൽ കൊണ്ടുവിടും... ഞങ്ങൾ തമിഴ് നാട്ടിലേക്ക് പോവുകയാ... പ്രിയ നിങ്ങളെ കൂടെ വരും...

ശെരി...

പ്രിയയെ മാറ്റിനിർത്തി നാട്ടിലെത്തിയപാടെ പോയി സുഹൈലിനെ കാണണം... നിനക്കവിടെ കുറച്ച് ജോലിയുണ്ട്... എന്താ ചെയ്യേണ്ടതെന്ന് അവർ പറഞ്ഞുതരും...

ശെരി...

അവിടുന്ന് ഞങ്ങൾ മൂന്നുപേരും തമിഴ്നാടിന് തിരിച്ചു അവിടെ എത്തിയ പിറകെ ഷംസിയും അൽത്തുവും സുഹൈലിന്റെ വണ്ടിയുമായി ഹോട്ടലിൽ എത്തി വണ്ടി ചാവി ഞങ്ങൾക്ക് തന്നു ലൊക്കേഷൻ നോക്കി തേൻമൊഴിയുടെ വീട്ടിലേക്ക് തിരിച്ചു വണ്ടി പോകെ പോകെ നൂറയുടെ പിടി ഏന്റെ കൈയിൽ മുറുകി കൊണ്ടിരുന്നു

എന്ത് പറ്റി നൂറാ...

അവിടെ ചെന്നാൽ അവരൊക്കെ ഇല്ലേ... വീണ്ടും പരിചയക്കാരെ പോലെ മാത്രം...

അവളെ അരികിലേക്ക് ചേർത്തുപിടിച്ചവളുടെ നെറ്റിയിൽ ഉമ്മവെച്ചു

സാരോല്ല... നമ്മുടെ സിറ്റുവേഷൻ കൂടെ നമ്മൾ മനസിലാക്കണ്ടേ... നമുക്ക് സംസാരിക്കുകയും കാണുകയും ഒക്കെ ചെയ്യാലോ...

അഫി : (അവളുടെ തലയിൽ തലോടി കൊണ്ട്) വെറുതെ ടെൻഷനാവല്ലേനൂറാ... കിട്ടുന്ന സമയം സന്തോഷമായിരിക്ക്...

വീടിനരികിൽ എത്താറായി എന്ന് കണ്ട് വണ്ടി സൈഡാക്കി ഞാൻ പുറകിലെ സീറ്റിൽ ചെന്ന് കയറി അഫി ഡ്രൈവിംഗ് സീറ്റിലേക്ക് കയറി

അവിടെ എത്തുമ്പോ മുറ്റത്തു കണ്ട ചെറുക്കൻ

അക്കാ... അവര് വന്നു... (അകത്തേക്ക് നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു ഞങ്ങളെ നോക്കി) വാ... കയറിയിരിക്ക്...
അവന്റെ ക്ഷണം സ്വീകരിച്ചവനൊപ്പം അകത്തേക്ക് കയറേ

സുഖമല്ലേ പ്രകാശ്‌...

അതേ... ഏന്റെ പേരെങ്ങനെഅറിയാം...

നിന്റെ ചേച്ചി പറഞ്ഞ് എല്ലാരേയും അറിയാം... ക്ലാസ്സൊക്കെ എങ്ങനെ പോകുന്നു...

വാതിൽക്കൽ തേൻമൊഴിയും രണ്ട് സ്ത്രീകളും പ്രത്യക്ഷപെട്ടു അവരും

💬 Comments

View all comments