Chapter Title : വഴി തെറ്റിയ കാമുകൻ 16 [ചെകുത്താൻ]
ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു
നന്നായിട്ട് പോകുന്നു... ഷെബി എന്നല്ലേ ചേട്ടന്റെ പേര്...
അതേ...
ഇത് അഫീഫ ഞാൻ കല്യാണം കഴിക്കാൻ പോവുന്നവൾ... ഇത് ഏന്റെ ഓണർ നൂറ...
പേര് അക്ക പറഞ്ഞു കേട്ടിട്ടുണ്ട്...
അകത്തേക്ക് കയറിച്ചെല്ലേ മുറിയിൽ മുഴുവൻ പെട്ടിയിൽ നിന്നു വലിച്ചിട്ട സാധനങ്ങളും മൂന്നു പെൺപിള്ളേരും രണ്ട് പുരുഷൻ മാരും അല്പം പ്രായമുള്ളൊരു പുരുഷനും രണ്ട് സ്ത്രീകളും ഒരു ചെറിയ വാവയും ഉണ്ട് എല്ലാരുടെ മുഖത്തും സന്തോഷം നിറഞ്ഞു നിൽപ്പുണ്ട്
തേൻമൊഴി ഞങ്ങളെ അവർക്ക് പരിചയപെടുത്തി അവരെ ഞങ്ങൾക്ക് പരിചയപെടുത്താൻ പോയതും
നിൽക്ക് ഞാൻ പറയാം...
തേൻ മൊഴി : ശെരി പറ...
(എല്ലാരേയും നോക്കി) ഇത് അമ്മ... ഇത് സരോജക്ക... ഇത് പ്രകാശ് എഞ്ചിനീയറിങ് പഠിക്കുന്നു... ഇത് പൗർണമി എം എസ് സി പഠിക്കുന്നു... ഇത് തമിഴ് അക്കൗണ്ടന്റ് ആണ് ഇത് തമിഴ്ന്റെ ഹസ്ബന്റ് രാജീവ് ഇപ്പൊ സി ഐ ആണ് ഇത് തമിഴ്ന്റെ അമ്മ മാലതിയക്ക... ഇത് മാങ്കനി ഗവണ്മെന്റ് എൽ പി സ്കൂൾ ടീച്ചർ ഇത് മാങ്കനിയുടെ ഹസ്ബൻഡ് ശിവ ബിസിനസും കൃഷിയും ആണ് ഇത് മാങ്കനിയുടെ അമ്മ ലക്ഷ്മിയക്ക അച്ഛൻ നാരായണണ്ണൻ ഇത് നിന്റെ ലിറ്റിൽ പ്രിൻസസ് ലക്ഷ്മിപ്രിയ... (എല്ലാവരും നോക്കി നിൽക്കുന്നത് കണ്ട് തെന്മോഴിയെ നോക്കി) ശെരിയല്ലേ...
തേൻ മൊഴി : ശെരിയാ പക്ഷേ ഫോട്ടോപോലും കാണാതെ നീ എല്ലാരേയും കറക്റ്റായി കണ്ടുപിടിക്കും എന്ന് ഞാൻ കരുതിയില്ല...
(അവരെ എല്ലാം നോക്കി) ഇവൾക്ക് എപ്പോഴും നിങ്ങളുടെ വിശേഷം പറയാനേ സമയം കാണൂ...കേട്ട് കേട്ട് നിങ്ങളെ എല്ലാം കണ്ടപോലെ അറിയാം...
💬 Comments
View all comments