Chapter Title : വഴി തെറ്റിയ കാമുകൻ 16 [ചെകുത്താൻ]
എല്ലാരുടെയും മുഖത്ത് സന്തോഷം നിറഞ്ഞുനിൽക്കേ തെന്മോഴിയെ നോക്കി
(അറബിയിൽ) വന്നിട്ട് ഇത്രേം സമയമായിട്ടും ഞങ്ങൾക്ക് കുടിക്കാൻ ഒരു ചായ തരണമെന്ന് തോന്നിയില്ലല്ലോ നിനക്ക്
മറന്നുപോയെടാ ഇപ്പൊ എടുക്കാം...
അവൾ പുറത്തേക്ക് പോയ ശേഷം എല്ലാരേയും നോക്കി
ഞാൻ പറയുന്നത് കൊണ്ടൊന്നും തോന്നരുത്... നിങ്ങളുടെ കുടുംബ കാര്യത്തിൽ ഇടപെടുകയാണെന്നും കരുതരുത്... ഞങ്ങളെ നാട്ടിൽ ഒരു ചെക്കനുണ്ട് ഷിപ്പിൽ എഞ്ചിനീയർ ആയി വർക്ക് ചെയ്യുകയാ എനിക്ക് നല്ലോണം അറിയുന്ന ചെക്കനാ വലിയും കുടിയും ഒരു ദുശീലവും ഇല്ല... സ്വന്തമെന്നു പറയാൻ അമ്മ മാത്രമേ ഉള്ളൂ... അവന്റെ അമ്മയോട് ഞാൻ തേൻമൊഴിയുടെ കാര്യം സംസാരിച്ചിരുന്നു അവളുടെ ഫോട്ടോ കണ്ട് അവർക്ക് ഇഷ്ടമായിട്ടുണ്ട്... ഇവൾ നിങ്ങളെ ഒന്നും വിട്ട് വരില്ലെന്നറിയാവുന്നത് കൊണ്ട് ഇവിടെ ഒരു വീട് വാങ്ങി ഇങ്ങോട്ട് താമസം മാറാൻ അവർ തയ്യാറാണ്... അവളോട് സംസാരിച്ചപ്പോ കല്യാണമൊന്നും വേണ്ട ഇവരുടെ പഠിപ്പ് കഴിഞ്ഞൊരു ജോലിയൊക്കെ ആയശേഷം ഇവരെ രണ്ടാളേം കൂടെ കെട്ടിക്കണം എന്നൊക്കെയാ പറയുന്നേ... നിങ്ങൾക്ക് വേണ്ടിമാത്രം ജീവിതം തീർക്കാതെ അവളെ പറ്റിക്കൂടെ ആലോചിക്കാൻ നിങ്ങൾക്ക് വിരോധമില്ലെങ്കിൽ നിങ്ങളൊന്നു പറഞ്ഞുനോക്ക്... എല്ലാർക്കും താല്പര്യമുണ്ടെങ്കിൽ നാളെ അവരോട് പെണ്ണ് കാണാൻ വരാൻ പറയാം...
എല്ലാരും എന്നെ തന്നെ നോക്കെ
അക്ക : ഇവരെ കല്യാണത്തിന് മുൻപ് തൊട്ട് ഞാനും അക്കയും (അവളുടെ അമ്മ) പറയുന്നുണ്ട് അവൾ കേൾക്കാഞ്ഞിട്ടാ...
ശിവ : എന്തായാലും തിരിച്ചു പോവും മുൻപ് കല്യാണം ഉറപ്പിച്ചിടുകയെങ്കിലും ചെയ്തിട്ടേ വിടുള്ളൂ...
രാജീവ് : അതേ... നിങ്ങളവരോട് വരാൻ പറ...
തേൻമൊഴി എല്ലാർക്കും ജ്യൂസും എനിക്ക് കട്ടനും കൊണ്ടുതന്നു
താങ്ക്സ് ടീ... കുറച്ച്
💬 Comments
View all comments