Chapter Title : വഴി തെറ്റിയ കാമുകൻ 16 [ചെകുത്താൻ]
ദിവസമായിതു കിട്ടീട്ട്...
ലക്ഷ്മി അക്ക : (തെന്മോഴിയെ നോക്കി) നിന്റെ കല്യാണം പെട്ടന്ന് നടത്തണമെന്ന് കരുതുകയാ...
തേൻമൊഴി : എനിക്കോ... എനിക്കിപ്പോ കല്യാണമൊന്നും വേണ്ട... ഇവരുടെ പഠിപ്പൊക്കെ കഴിഞ്ഞ് കല്യാണമൊക്കെ കഴിയട്ടെ എന്നിട്ട് നോക്കാം...
മാലതി ആക്ക : അത് നീയാണോ തീരുമാനിക്കുന്നെ... നിന്റെ കല്യാണം നോക്കണം... നിന്നോട് സമ്മതം ചോദിച്ചതല്ല നീ കല്യാണം കഴിച്ചേ പറ്റൂ... ഞങ്ങൾ പറയുന്നത് അനുസരിക്കാൻ പറ്റില്ലെങ്കിൽ ഞങ്ങളോ ഞങ്ങളെ മക്കളോ പിന്നെ ഈ പടി കയറില്ല...
സ്ഥായിയായ ഗൗരവഭാവത്തിൽ അവളുടെ മുഖത്ത് നോക്കി പറഞ്ഞ് നിർത്തിയ അവരെ നോക്കി
തേൻമൊഴി : എന്താ മാമീ പറയുന്നേ... വീടിന്റെ വണ്ടിവാങ്ങിയതിന്റെ സ്ഥലത്തിന്റെ എല്ലാം ലോൺ തന്നെ അടച്ച് തീർന്നിട്ടില്ല അത് തന്നെ ഇനി ഒരു വർഷം കൂടെ അടക്കാനുണ്ട്... ഇവരെ രണ്ടാളേം പഠിപ്പ്... ഇപ്പൊ ഞാൻ കല്യാണം കൂടെ കഴിച്ചാൽ എല്ലാം താളം തെറ്റും...
മാലതിയക്ക : ഇത്രേം കാലം എല്ലാരേം ഒറ്റക്ക് നോക്കിയില്ലേ ഇവരുടെ കാര്യം കൂടെ നോക്കാൻ സ്വന്തം കാര്യം നോക്കാതെനിന്നിട്ട് നാളെ ഇവനൊരു കല്യാണം കഴിച്ചു കഴിഞ്ഞ് പിന്നെ നീ ആർക്കു വേണ്ടിയാ ജീവിക്കുന്നെ...
അവൾ അവരെ നോക്കി അവർ അവളെ പിടിച്ച് അരികിൽ ഇരുത്തി
മാലതി : മോളേ... നീ ഇവരെ രണ്ടുപേരെ പഠിപ്പിച്ചു അവരെ നല്ലരീതിയിൽ കല്യാണം കഴിപ്പിച്ചയച്ചു അവരുടെ ജീവിതം ഉണ്ടാക്കിയെടുക്കാൻ വേണ്ടത്ചെയ്തു കൊടുത്തു വീട് വെച്ചു വണ്ടി വാങ്ങി അച്ഛനില്ലാത്ത കുറവറിയിക്കാതെ ഇവരെ വളർത്തി... എല്ലാരുടെ കാര്യവും കഴിയുമ്പോ മോള് ഒറ്റക്കായിപ്പോകും മാമി അതുകൊണ്ട് പറയുകയാ... ഇവരെ കാര്യം നോക്കാൻ ഇപ്പൊ
💬 Comments
View all comments