Chapter Title : വഴി തെറ്റിയ കാമുകൻ 16 [ചെകുത്താൻ]
ഇറക്കി വെച്ചു വാങ്ങിയ സാധനങ്ങളൊക്കെ എടുത്തുവെച്ചു പിള്ളാർ അവർക്ക് വാങ്ങിക്കൊടുത്ത ഡ്രസ്സ് വീട്ടുകാരെ കാണിക്കാൻ ഡ്രെസ്സുമായി ഓടി
തിരിച്ചുവന്ന പിള്ളേരെ സൈക്കിളിൽ കയറ്റി സൈഡ് ടയർ ഉള്ളത്കൊണ്ട് പിള്ളാർക്ക് സൈക്കിൾ ചവിട്ടാൻ വലിയ ബുദ്ധിമുട്ടില്ല സ്കിപ്പിംഗ് ചെയ്യുന്നതും മറ്റും പിള്ളാർക്ക് കാണിച്ചുകൊടുത്തു
ക്രിക്കറ്റ് ബാറ്റും ബോളും സ്റ്റെമ്പും എടുത്ത് പിള്ളാരെയും കൂട്ടി ക്രിക്കറ്റ് കളിക്കാൻ തുടങ്ങി അവർ ആദ്യമായാണ് ഈ കളികളെല്ലാം കാണുന്നതെന്നു തോന്നി അവരുടെ സൈസിലുള്ള ബാറ്റുമായി അവരും കളിച്ചു
ചാന്ധിനിയുടെ അമ്മ ഭക്ഷണം കഴിക്കാൻ വിളിച്ചതിനാൽ ഭക്ഷണം കഴിക്കാനിരുന്നു ഭക്ഷണം കഴിച്ച് കഴിയേ പിള്ളാര് കളിക്കാൻ തിരക്ക് കൂട്ടി വെയിൽ അല്പം താഴ്ന്നതും അവരോടൊപ്പം ഫുഡ്ബാൾ കളിച്ചു കുളിച്ച് ഞങ്ങളെല്ലാം കളി ചിരിയുമായി സംസാരിച്ചുകൊണ്ടിരിക്കെ അവളുടെ അമ്മയും അയൽ വീട്ടിലെ ചേച്ചിയും ഞങ്ങളുടെ പ്രവർത്തികളും പെരുമാറ്റവും അന്യ ഗ്രഹ ജീവികളെ എന്ന പോലെ നോക്കിനിൽപ്പുണ്ട് അവളുടെ അച്ഛൻ ഇതിലൊന്നും പെടാതെ അയൽ വീട്ടിലെ ചേട്ടനോടൊപ്പം ഇരിപ്പുണ്ട്
രാത്രി ഭക്ഷണം കഴിച്ച് കിടനെങ്കിലും ഉറക്കം വന്നില്ല എഴുന്നേറ്റു പുറത്തേക്കിറങ്ങാൻ താഴേക്ക് ചെല്ലുമ്പോ അവളുടെ അച്ഛൻ ഹാളിലെ കട്ടിലിൽ കിടപ്പുണ്ട് വാതിൽ തുറക്കാൻ പോകെ
എവിടെക്കാ...
അവളുടെ അച്ഛന്റെ ചോദ്യം കേട്ട് അയാളെ നോക്കി
കാറ്റ് കൊള്ളാൻ... പുറത്തിറങ്ങി ഒന്ന് നടക്കാമെന്നു കരുതി...
അപ്പോഴേക്കും മുറി തുറന്ന് പുറത്തേക്ക് വന്ന
ചാന്ധിനി : ഞാനും വരാം... നീ നിക്ക് ഞാൻ ഡ്രസ്സ് മാറിയിട്ട് വരാം...
മ്മ്...
അവൾ അകത്തേക്ക് പോയതും അഫിയെ വിളിച്ചു
ഉറങ്ങിയോ...
ഇല്ല... ഞങ്ങൾ സംസാരിച്ചു കിടക്കുകയായിരുന്നു...
ഞാൻ നടക്കാൻ പോകുവാ വരുന്നോ...
ഞങ്ങളും വരുന്നു...
ചാന്ധിനിക്കൊപ്പം തേൻമൊഴിയും വന്നപ്പോയെക്കും അഫിയും നൂറയും വന്നു
ഞങ്ങൾ പുറത്തേക്കിറങ്ങി നടക്കാൻ തുടങ്ങി അല്പം നടന്ന് ഒരു മരച്ചുവട്ടിലായി ഇരുന്നു കുറച്ചുസമയത്തിനുശേഷം അവർക്കരികിൽ നിന്നും എഴുനേറ്റ് മാറി നിന്ന് ഒരു സിഗരറ്റ് എടുത്തു കത്തിച്ചു
ചാന്ധിനീ...
അവളെനെ നോക്കി
ഈ നാടെന്താ ഇങ്ങനെ... ആണുങ്ങളാണേൽ ഏതു സമയവും ഗൗരവം നിറഞ്ഞ മുഖം... പെണുങ്ങളാണെൽ ശോകഭാവം... പലർക്കും കൈയോ കാലോ ഒക്കെ നഷ്ടപ്പെട്ടിട്ടുണ്ട്... കുട്ടികൾക്ക് പോലും നല്ല വസ്ത്രങ്ങളില്ല... ആരുടെ
💬 Comments
View all comments