0%

Chapter Title : വഴി തെറ്റിയ കാമുകൻ 16 [ചെകുത്താൻ]

ജെല്ലിക്കെട്ടും ഗോദയും സിലമ്പാട്ടവും അടിത്തടയും ഒക്കെയായി രസമാണ് മാത്രമല്ല രണ്ട് ഗ്രാമങ്ങളും ഒരുമിച്ചുള്ള ഒരേ ഒരു സമയവും തമ്മിൽ കണ്ടാൽ അക്രമം ഇല്ലാത്ത സമയവും അത് മാത്രമാ... രണ്ട് ഗ്രാമങ്ങളും അവരുടെ വിജയം ഉറപ്പിക്കാനുള്ള തിരക്കിലാവും... പക്ഷേ എല്ലാത്തിലും ഇതുവരെ ആരും ജയിച്ചില്ല രണ്ട് ഗ്രാമങ്ങളിൽ നിന്നും വിജയികൾ ഉണ്ടാവും...

ജയിച്ചിട്ട് എന്തിനാ...

കോവിലിന്റെ അധികാരം ജയിക്കുന്നവർക്കവും രണ്ട് കൂട്ടരും ജയിക്കാത്തത് കൊണ്ട് ഉത്സവ സമയത്ത് മാത്രം കോവിൽ തുറക്കുള്ളൂ...

അവൾ പറയുന്നതും കേട്ടുകൊണ്ട് സിഗരറ്റ് വലിച്ചുകൊണ്ടിരിക്കുന്ന ഏന്റെ കൈയിൽ നിന്നും അഫി സിഗരറ്റ് വാങ്ങി ചുണ്ടോട് ചേർക്കാൻ പോയതും ചാന്ധിനി അവളുടെ കൈയിൽ പിടിച്ച് തടഞ്ഞു ചുറ്റും നോക്കി സിഗരറ്റ് വാങ്ങി ഏന്റെ കൈയിൽ തന്നു

ചാന്ധിനി : ഇവിടെ പെണുങ്ങൾ സിഗരറ്റൊന്നും വലിക്കരുത്... ആരെങ്കിലും കണ്ടാൽ വലിയ പ്രശ്നമാകും...

കുറച്ച് സമയം ചുറ്റി തിരിഞ്ഞു വീട്ടിൽ ചെന്നു കിടന്നു പിറ്റേദിവസം കാലത്ത് എഴുന്നേറ്റു

അടുക്കളയിൽ ചെന്നു ചാന്ധിനിയും അമ്മയും അടുത്ത വീട്ടിലെ ചേച്ചിയും അടുക്കളയിൽ ഉണ്ട്

ചാന്ധിനി എനിക്ക് ചയയിട്ടുതന്നു അവരോട് സംസാരിക്കുന്നതിനിടയിൽ ചാന്ധിനി പുത്തൻ വീട്ടിലുള്ളവരുടെ ബന്തുവീട്ടിൽ ജോലി ചെയ്യുന്നത് കൊണ്ടാണ് അവർ ഇവർക്കായി വീട് വെച്ചു കൊടുത്തതെന്നും മാസം പത്തായിരം രൂപ അവർ കൊടുക്കുന്നുണ്ടെന്നുമൊക്കെ അവർ ചെയ്യുന്ന വലിയ കാര്യം പോലെ ചേച്ചിയും അമ്മയും പറയുമ്പോഴും ചാന്ധിനി ഒന്നും പറയാതെ ഭക്ഷണം ഉണ്ടാക്കികൊണ്ടിരുന്നു

മനസ് അടിമത്തത്തിൽ ഉറച്ചുപോയ അവരെ ഒരിക്കലും രക്ഷിക്കാൻ കഴിയില്ലെന്ന തിരിച്ചറിവോടെ ഞാൻ ചായ കുടിച്ച ഗ്ലാസും കൊടുത്തുമ്മറത്തേക്ക് ചെന്നു

അന്ന് വൈകീട്ട് അവിടുന്ന് തിരിക്കുമ്പോ ആ ഗ്രാമത്തിലേ ജനങ്ങളെ ഓർത്ത് സഹതപിക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളൂ വീട്ടിലെത്തി പിറ്റേദിവസം ഞാനും നൂറയും ഖത്തറിലേക്ക് തിരിച്ചു

ഫ്ലൈറ്റിലിരിക്കുമ്പോ ഏന്റെ കൈ മസിലിൽ ചുറ്റിപിടിച്ചു തോളിൽ തല ചായ്ച്ചിരിക്കുന്ന അവൾ പതിയെ ഉറക്കത്തിലേക്ക് പോയി ലാപ്പും മടക്കിവെച്ചവളെ എടുത്തു മടിയിലിരുത്തി നെഞ്ചിൽ ചേർത്തുപിടിച്ചു നെറ്റിയിൽ ഉമ്മ വെച്ച് കണ്ണടച്ചുകിടന്നു ഉറക്കത്തെ പുൽകി അനൗൺസ്മെന്റ് കേട്ട് ഉറക്കം വിട്ടുണർന്നു നീല കടലും ഖത്തറിന്റെ മനോഹരിതയും കണ്ടു

രണ്ടുപേരും ചെക്കിങ് കഴിഞ്ഞ് ബാഗേജിനു വെയിറ്റ്

💬 Comments

View all comments