0%

Chapter Title : വഴി തെറ്റിയ കാമുകൻ 16 [ചെകുത്താൻ]

അഫി പ്രിയയോട് സംസാരിക്കേ അവളുടെ പുറകിൽ നിന്നവൻ ജീപ്പിൽ നിന്നുമെടുത്ത വാൾ അഫിയുടെ നേരെ ഉയർത്തെ കറങ്ങി തിരിഞ്ഞ അഫിയുടെ കൈയിലെ വാൾ ചലിച്ച വേഗത്തിൽ അവന്റെ ശരീരം കഷ്ണങ്ങളായി നുറുങ്ങിവീണു

പ്രിയ മുഖം പൊത്തി കരഞ്ഞുകൊണ്ട് നിലത്തേക്ക് മുട്ട് കുത്തിയിരുന്നു

കൈയിലെ തോക്ക് കുടുംബത്തെ പിടിച്ചുവെച്ചിരിക്കുന്നവർക്ക് നേരെ നീട്ടിയതും അവർ അവരിൽ നിന്നും പിടിവിട്ടു

അമ്മാ... കുട്ടികളെ കൂട്ടി അകത്തു പോ...

അമ്മ കുട്ടികളെ കൂട്ടി അകത്തേക്ക് പോയി

എടുക്കാനുള്ള ആയുധങ്ങളെടുത്തോ അവളെ തോൽപ്പിച്ചാൽ ഇവളെയും കുടുംബത്തെയും ഇവിടെ വിട്ട് ഞാൻ പോവും...

അവർ ആയുധങ്ങളെടുക്കാൻ ഓടി സീറ്റിൽ കയറി സൺ റൂഫിലൂടെ മുകളിലേക്കുയർന്നു നിൽക്കുന്ന നൂറയെ എടുത്ത് റൂഫിൽ അരികിലായി ഇരുത്തി ആയുധങ്ങളുമായി ആളുകൾ അഫിക്ക് ചുറ്റും വളഞ്ഞു കൈയിലെ തോക്ക് പ്രിയയുടെ മുഖചായ യുള്ളവന്റെ കൈയിലെ വാളിലേക്ക് വെടിയുതിർത്തതും ഞെട്ടലോടെ എല്ലാവരും എന്നെ നോക്കെ അവനെ നോക്കി

നീ മാറി നിൽക്ക്...

മറ്റുള്ളവർകിടയിൽ നിന്നും അവൻ പിറകിലേക്ക് മാറി

അഫി തനിക്കുനേരെ വന്നവരെ ഓരോരുത്തരെയും വെട്ടി വീഴ്ത്തെ അവളുടെ കൈയിലെ വാളിന്റെ വേകത്തിൽ തീർന്ന കാറ്റിൽ പൊടിപടലങ്ങൾ പറന്നുയർന്നു

ഓരോരുത്തരായി ശരീരഭാഗങ്ങൾ അറ്റു വീണു രക്തം ചീറ്റി തെറിച്ചുകൊണ്ടിരുന്നു കാറ്റിൽ രക്തത്തിന്റെ മണം പടർന്നു

ചുറ്റും മരിച്ചുവീണവർക്ക് നടുവിൽ വലതു കാൽമുട്ട് നിലത്തു കുത്തി അവസാനത്തവന്റെ വയറ്റിൽ നിന്നും വലിച്ചൂരിയ വാൾ ഇടതു കൈയിൽ കറക്കി നിലത്തു കുത്തിനിർത്തി കൊണ്ടവൾ വലം കൈ മുഷ്ടി നെഞ്ചിൽ ചേർത്തുവെച്ചു തലകുനിച്ചു വണങ്ങി

പിസ്റ്റൾ അരയിൽ തിരുകി കാലുകൾ റൂഫിലൂടെ പുറത്തെടുത്തു വണ്ടിക്ക് മുകളിൽ നിന്നും താഴേക്ക് ചാടി ഇറങ്ങി ഗൺ ബോണറ്റിൽ വെച്ച് കൈ കാണിച്ചതും നൂറ റൂഫിൽ നിന്നും കൈയിലേക്ക് ചാടി അവളെ പിടിച്ചു നിലത്ത് നിർത്തി ഗണും എടുത്ത് അഫിക്ക് നേരെ ചെന്നു അവളെ പിടിച്ചുയർത്തി അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു ഗൺ അവളുടെ കൈയിലേക്ക് കൊടുത്തു

നിലത്തിരുന്നു കരയുന്ന പ്രിയയെ കടന്ന് മുന്നോട്ടു നടന്നു അച്ഛന് നേരെ കൈ നീട്ടി

ഷെബിൻ അഹമ്മദ്... ഷെബി എന്ന് വിളിക്കും...

നീട്ടിപിടിച്ച കൈയിൽ പിടിച്ചു ചേർത്തു പുണർന്നു

ജസ്വന്ത് സിംഗ്... അച്ഛനെന്നു വിളിച്ചോ...

അഫി വണ്ടിയിൽ നിന്നും ഫസ്റ്റ് എയ്ഡ്  ബോക്സും ഒരു കുപ്പി വെള്ളവും എടുത്തു പ്രിയയുടെ അടുത്തേക്ക് നടന്നു അവളുടെ കൈയിൽ പിടിച്ചു വലിച്ചു മുറ്റത്തെ കയർ കട്ടിലിൽ കൊണ്ടിരുത്തി പഞ്ഞിയിൽ മെഡിസിനാക്കി ചുണ്ടിൽ

💬 Comments

View all comments