0%

Chapter Title : വഴി തെറ്റിയ കാമുകൻ 16 [ചെകുത്താൻ]

സ്റ്റാഫിനെ അവർക്കൊപ്പം പറഞ്ഞുവിട്ടു വണ്ടികളും മുറ്റവും കാണിച്ചുകൊടുത്തു അവർ ജോലിതുടങ്ങി അല്പം കഴിയുമ്പോയേക്കും സിസിടിവിക്കാരെത്തി അവരോട് ജോലിക്കാരികളുടെ മുറിക്ക് മുന്നിലും വീടിനകത്തേക്കുള്ള എൻട്രൻസുകളും മജിലിസിലേക്കുള്ള വാതിലും ഡ്രൈവർ റൂമിന്റെ വാതിലിന് നേരെയും കിച്ചനിനകത്തും ഗേറ്റ് കടന്നുവരുന്ന ആളുകളെയും വണ്ടികളെയും തിരിച്ചറിയുന്ന തരത്തിലും വോയിസ്‌ റെക്കോർഡിങ് ഉള്ള ക്യാമറകൾ വെക്കാനും മറ്റൊരു വീട്ടിൽ കൂടെ ഫിക്സ് ചെയ്യാനുണ്ടെന്നും പറഞ്ഞു അവർ കൊണ്ടുവന്ന സാധനങ്ങൾ വെച്ച് ജോലിതുടങ്ങി അല്പം കഴിയുമ്പോയേക്കും അവർക്ക് പോരാതെവന്ന വയറുകളും ക്യാമറകളും അവരുടെ കമ്പനിയിലേ ആളുകൾ കൊണ്ടുവന്ന് കൊടുത്തു വണ്ടികളെല്ലാം കുറച്ചുസമയം സ്റ്റാർട്ട്‌ ചെയ്തിട്ടു ഞാനും നൂറയും ചെന്ന് കൂൾഡ്രിങ്ക്സും സാൻവിച്ചും വാങ്ങി വന്ന് എല്ലാർക്കും കൊടുത്തു

എല്ലാം കഴിഞ്ഞു ഫോണിൽ ക്യാമറ കണക്റ്റ് ചെയ്ത് തരികയും കണക്റ്റ് ചെയ്യുന്നത് എങ്ങനെയാണെന്ന് കാണിച്ചുതരികയും ചെയ്ത് ക്യാമറകളുടെ വാറണ്ടി കാർഡും തന്ന അവരോട് ക്ലീനിങ് കാരുടെ ജോലിക്കൂടെ കഴിഞ്ഞ് മറ്റേ വീട്ടിൽ പോവാം എന്നും വെയിറ്റ് ചെയ്യാനും പറഞ്ഞതിന്നവർ ഒക്കെ പറഞ്ഞു ക്ലീനിങ്ങിന്റെ ആളുകൾക്ക് പേയ്‌മെന്റ് കൊടുത്ത് സിസി ടീവി കാർക്ക് വീടിന്റെ ലൊക്കേഷൻ അയച്ചുകൊടുത്തു വീടും പൂട്ടി ഖഥാമകളെയും കൂട്ടി വീട്ടിൽ ചെന്ന് ഖധാമകൾ റൂമിൽ നിന്ന് ഇറങ്ങുന്നത് കാണുന്ന തരത്തിലും ഗേറ്റുകളിൽ നിന്ന് അകത്തേക്ക് വരുന്നവരെ കാണുന്ന തരത്തിലും ക്യാമറ വെച്ചു

എല്ലാം കഴിയുമ്പോയേക്കും രാത്രിയായി നൂറയോട് ഞാൻ സൂക്കിൽ പോയി വരാം റെഡിയായിനിൽക്കെന്നു പറഞ്ഞ് സൂക്കിലേക്ക് ഇറങ്ങാൻ വണ്ടിയിൽ കയറി ആനും മിഷേലും സൂക്കിലേക്ക് പോകാൻ വരുന്നത് കണ്ട് അവരെയും കൂട്ടി സൂക്കിലേക്ക് തിരിച്ചു

ആൻ : എന്താ... പുതിയ ക്യാമറയൊക്കെ വെച്ചത്...

💬 Comments

View all comments