0%

Chapter Title : വഴി തെറ്റിയ കാമുകൻ 16 [ചെകുത്താൻ]

എന്റെ തലയിൽ നൂറയുടെ കൈവിരൽ ഇഴഞ്ഞു നടക്കെ കണ്ണ് തുറന്നവളെ നോക്കി

അനുവാദം ചോദിച്ച് അങ്ങോട്ട് വന്ന

മാനേജർ : ടൈം ആയി ഞാൻ ഇറങ്ങിക്കോട്ടെ...

വാചിലേക്ക് നോക്കി സമയം ആറുമണിയായിരിക്കുന്നു

ഒക്കെ ഞങ്ങളും ഇറങ്ങുകയാണ്...

ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കുമ്പോഴും ചിന്തയിൽ കുരുങ്ങിനിന്നു വണ്ടിയിൽ കയറിയ എന്റെ മടിയിൽ ഇരുന്ന് കവിളിൽ തലോടികൊണ്ട്

മജ്നൂ...

മ്മ്...

എന്ത്‌ പറ്റി...

എവിടെയോ ആരെയൊക്കെയോ വിട്ടുപോയിട്ടുണ്ട്...

എന്തേ അങ്ങനെ തോന്നാൻ...

അവർ പറഞ്ഞത് വെച്ച് നോക്കുമ്പോ ഒന്നുങ്കിൽ പുതിയ കമ്പനികൾ ഇവിടെ അവരുടെ പ്രൊഡക്റ്റ് എത്തിക്കുന്നുണ്ട്... പക്ഷേ അതിന് ചാൻസ് വളരെ കുറവാണ്... പിന്നെ ഒരു ചാൻസ് നമ്മുടെ ഒപ്പം ഒരു കള്ളനോ ഒരു കൂട്ടം കള്ളൻമാരോ ഒളിഞ്ഞിരിപ്പുണ്ട്...

അതെങ്ങനെ... വരുന്ന സാധനങ്ങൾ കണക്ക് പ്രകാരം എത്തുന്നുണ്ടോ എന്ന് ചെക്ക് ചെയ്യില്ലേ പിന്നെ അതെങ്ങനെ പോസിബൾ ആവും...

അതാണ് എനിക്കും മനസിലാവാത്തത്... കളവ് നടക്കുന്നു എന്നത് ഉറപ്പായി... ഇനി എങ്ങനെ ആര് എന്നതാണ് അറിയേണ്ടത്... ഇവിടെ മാത്രം നടക്കുന്നു എന്ന് കരുതിയത് ജിസിസിയിൽ എല്ലായിടത്തും ഉണ്ടെന്നാണ് അവർ പറയുന്നത് ഒരാൾ വിചാരിച്ചാൽ ഇത്രയും സ്ഥലത്ത് അതെങ്ങനെ പോസിബിൾ ആവും...

ചിലപ്പോ ഒരാൾ അല്ലെങ്കിലോ...

അവളെ നോക്കി

എല്ലാരും ചെയ്യുന്നതാണെങ്കിലോ...

ഒരു ക്രൈം എല്ലാരും ചെയ്യുന്ന രീതിയിൽ ചെയ്താൽ അത് കണ്ടുപിടിക്കാൻ എളുപ്പമായേനെ... ഇത് ഒരാളുടെ ബുദ്ധിയിൽ ഉദിച്ചതാണ് അതുകൊണ്ടാണ് അവർക്കിതു കണ്ടുപിടിക്കാൻ കഴിയാതെ പോയത്... ഒരാൾ എങ്ങനെ ഒന്നിലധികം സ്ഥലങ്ങളിൽ ഇത് അപ്ലൈ ചെയ്യുന്നു എന്നാണ് മനസിലാവാത്തത്...

സീ ഫുഡ്‌ ഇമ്പോർട്ടിങ്ങിൽ ഇതുവരെ കണക്ക് പ്രകാരം നമുക്ക് നഷ്ടം

💬 Comments

View all comments