Chapter Title : വഴി തെറ്റിയ കാമുകൻ 16 [ചെകുത്താൻ]
എടുത്ത് അതിൽ നിന്നും അവസാന സിഗരറ്റ് എടുത്തു കത്തിച്ചു
വലി കഴിഞ്ഞു പോയി വാങ്ങിയിട്ട് വരാം...
സീറ്റിൽ നിന്ന് എഴുന്നേറ്റു വണ്ടിക്ക് നേരെ നടക്കാൻ തുടങ്ങേ ഷോപ്പിൽ നിൽക്കുന്ന അനുവിനെ വരാൻ കൈ കാണിച്ചു
ജോലി കഴിഞ്ഞില്ലേ...
കഴിഞ്ഞിക്കാ...
പറഞ്ഞിട്ട് വാ...
അവൻ അഷറഫിക്കാനോട് പറഞ്ഞു വന്നു ഞങ്ങൾ നാലുപേരും വണ്ടിയിൽ കയറി വണ്ടിയെടുത്തുകൊണ്ട്
എടാ... ഇതെന്റെ അനിയനാ...
സയിദ് : ആ ഞങ്ങൾ പരിചയപെട്ടിരുന്നു...
അനൂ... ഞാനിന്നലെ നമ്മളെ റംഷാദിനെ കണ്ടു...
ഏത്...
നമ്മളെ കവലയുടെ പുറകിലുള്ള വീട്ടിലെ...
പുതിയെടുത്തെയോ...
ആ...
എവിടെ...
കത്താറയിൽ...
അവനെന്താ പരിപാടി...
വീട്ടിലെ ഡ്രൈവറാ...
ഇവിടെ അടുത്തെങ്ങാനുമാണോ... ആണെങ്കിൽ പോയി കാണാമായിരുന്നു...
അറിയില്ല... അബൂനകല എന്നാ പറഞ്ഞത്...
ശിഹാബ് : അബൂ നക്കലയോ...
ആ... അറിയുമോ...
ശിഹാബ് : ഞാൻ മുൻപവിടെ പണിയെടുത്തിട്ടുണ്ട്... ഖത്തറിൽ ഏറ്റോം മോശം സ്വഭാവം ഉള്ള വീടുകൾ അബൂനക്കലയിലും സേലിയയും ഒക്കെയായിരിക്കും...
അവന് കുഴപ്പമൊന്നുമില്ലെന്നാ പറഞ്ഞേ...
ശിഹാബ് : അവിടൊക്കെ എങ്ങാനും ചില വീടുകളെ നല്ലതുള്ളൂ... ശെരിക്കും പറഞ്ഞാൽ ലോട്ടറി അടിക്കും പോലെയാ ആ ഏരിയയിലൊക്കെ വീട്ടുവിസ എടുക്കൽ എടുക്കുന്ന എല്ലാർക്കും കഷ്ടപ്പാടാവുമ്പോ വിരലിലെണ്ണാവുന്ന ആളുകൾക്ക് ഭാഗ്യം കൊണ്ട് വലിയ ബുദ്ധിമുട്ടുണ്ടാവില്ല...
മ്മ്...
ഷോപ്പിന് മുന്നിൽ വണ്ടി നിർത്തി ഷോപ്പിലേക്ക് കയറി അവരോട് കുടിക്കാൻ എന്തേലും എടുക്കാൻ പറഞ്ഞു ഒരൗട്ടർ പാർലമെന്റ് സിൽവർ ബ്ലൂ സിഗരറ്റും വാങ്ങി പുറത്തേക്കിറങ്ങി
എടാ... ഇവിടുന്നൊരുപാട് ദൂരമുണ്ടോ അബൂനകല...
ശിഹാബ് : അധികമൊന്നുമില്ല ഒരു ഇരുപത് ഇരുപത്തഞ്ചു കിലോമീറ്റർ കാണുമായിരിക്കും...
മ്മ്... വിട്ടാലോ... നിങ്ങക്ക് ഓട്ടം വരുമോ...
സയിദ് :
💬 Comments
View all comments