Chapter Title : വഴി തെറ്റിയ കാമുകൻ 16 [ചെകുത്താൻ]
വെച്ചതിന് ലാൻഡ് ക്രൂസറിൽ ഇരിക്കുന്ന അറബി റംഷാദിനെ ചീത്ത പറയുന്നതാണ് അവർക്കരികിലേക്ക് ചെന്ന ഞങ്ങളെ നോക്കി
അറബി : ഇതാരാ...
അസ്സലാമു അലൈക്കും...
അറബി : (ചിരിപോലുമില്ലാതെ)വ അലൈക്കും അസ്സലാം...
കൈഫൽ ഹാൽ...
അൽഹംദുലില്ലാഹ്...
ഞാൻ റംഷാദിന്റെ ബ്രദർ ആണ് റംഷാദിനെ കാണാൻ വന്നതാ... അറിയാതെ വണ്ടി ഇവിടെ ഇട്ടതിനു ക്ഷമിക്കണം... ഇപ്പൊ മാറ്റിത്തരാം...
വണ്ടി മാറ്റിയതും അറബി വണ്ടി അവിടേക്ക് കയറ്റിയിട്ടു അയാൾ അകത്തേക്ക് പോയി
എന്ത് ചെയ്യണമെന്നോ എന്ത് പറയണമെന്നോ അറിയാതെ നിൽക്കുന്ന റംഷാദിനടുത്തേക്ക് ചെന്ന്
ഇയാളുടെയൊക്കെ വായിലിരിക്കുന്നതുംകേട്ട് ഈ നായ്ക്കൂട്ടിൽ കഴിയാൻ മാത്രം എന്ത് പ്രശ്നമാ നിനക്ക്... നാട്ടിലൊരു വീടും ബാധ്യതകളൊന്നുമില്ലാത്തൊരു കുടുംബവും ആവശ്യത്തിന് സ്ഥലവും ഒക്കെ ഇല്ലേ നിനക്ക്...
മറുപടി പറയാതെ വല്ലാത്തൊരു ചിരിയോടെ എന്നെ നോക്കുന്ന അവനെ നോക്കി സിഗരറ്റ് എടുത്തു കത്തിച്ചു സെയ്തും ശിഹാബും അതിൽ നിന്നും സിഗററ്റെടുത്തു കത്തിച്ചു അല്പസമയത്തെ മൗനത്തിനു ശേഷം ദേഷ്യപെടാതെ അവനെ നോക്കി
അതാണോ നിന്റെ ഖഫീൽ...
അല്ല... അതവന്റെ ഉപ്പയാ...
മ്മ്... അയാൾ എപ്പോഴും ഇങ്ങനെ ആണോ...
മ്മ്...
നിന്റെ കഫീലിനെ കാണാൻ പറ്റുമോ...
അവൻ വരാൻ വൈകും...
നിന്റെ സാധനങ്ങൾ എടുക്കാനുള്ളതെല്ലാം പാക്ക് ചെയ്യ്...
ഇക്കാ...
ക്യാൻസലോ ചെയ്ഞ്ചോ അവൻ വന്ന് അവനെ കണ്ട് ഇന്നിറങ്ങണം ഇവിടുന്ന്... മതി ഇവിടുത്തെ പണിയും പൊറുതിയും... ഇങ്ങനെ അടിമയായി കിടക്കാനും മാത്രം ബുദ്ധിമുട്ടൊന്നും നിനക്കിപ്പോയില്ല...
എന്നെ നോക്കുന്ന അവനെ നോക്കിയ ശേഷം അനുവിനെ നോക്കി
ചെല്ല്... പെട്ടന്ന് പാക്ക് ചെയ്തോ...
ഇക്കാ... അതൊന്നും ശെരിയാവില്ല...
പിന്നെ ഇവിടെ കിടക്കാനോ നിന്റെ തീരുമാനം... എന്റെ
💬 Comments
View all comments