Chapter Title : വഴി തെറ്റിയ കാമുകൻ 16 [ചെകുത്താൻ]
സൈദിനെ ഒന്ന് വിളിച്ചൂടായിരുന്നോ... അവനെന്തായാലും സഹായിക്കാതിരിക്കില്ലല്ലോ... അവന് എല്ലാരേം നല്ല കാര്യമാണല്ലോ ഒരു മീറ്റിംഗിൽ എന്നെ കണ്ടപ്പോ എത്ര സന്തോഷത്തോടെയാ അവൻ വന്ന് സംസാരിച്ചതെന്നറിയുമോ... അതിന് ശേഷം എന്നെ ഇടയ്ക്കിടെ വിളിക്കാറുമുണ്ട്... മാത്രവുമല്ല അവനെ നീ ഒരുപാട് സഹായിച്ചതല്ലേ... അവനിപ്പോ ഷെയ്ഖ് റാക്കിബിന്റെ പി എ അല്ലേ അവൻ വിചാരിച്ചാൽ നടക്കാത്ത കാര്യമൊന്നുമല്ലല്ലോ...
(ചെറു ചിരിയോടെ എന്നെ നോക്കി) ഞാൻ വിളിച്ചിരുന്നു എല്ലാം പറയുകയും ചെയ്തു എല്ലാം ശെരിയാക്കാം എന്ന് പറഞ്ഞ് പിന്നെ വിളിക്കുകയുമില്ല ഞാൻ വിളിച്ചാൽ തിരക്കിലാണ് പിന്നെ വിളിക്കാം എന്ന് പറയും ഞാൻ അവനൊരു ശല്യമാവുന്നുണ്ട് എന്ന് തോന്നിയതിനാൽ പിന്നെ ഞാനും വിളിക്കാൻ നിന്നില്ല...
മ്മ്... സാരോല്ലടോ എല്ലാം കഴിഞ്ഞില്ലേ... അത് വിട്ടേക്ക്...
ഫോണെടുത്തു സയ്‌ദിനെ വിളിച്ചു ലൗഡ് സ്പീക്കറിൽ ഇട്ടു
ഹലോ...
അസ്സലാമു അലൈക്കും...
വ അലൈകും അസ്സലാം...
എവിടെയാടോ എന്താ പരിപാടി...
ഒന്നുമില്ല വെറുതെ ഇരുന്നപ്പോ വിളിച്ചതാ...
പരിപാടിയൊന്നുമില്ലേൽ കോർണിഷിൽ പോയാലോ...
കുറച്ച് കഴിഞൊന്ന് എയർപോർട്ടിൽ പോണം...
ആരാ വരുന്നേ...
വരികയാല്ല പോവുകയാ...
നീ കഴിഞ്ഞ ദിവസമല്ലേ വന്നേ വീണ്ടും പോകുവാണോ...
ഞാനല്ല എന്റെ ഒരു അനിയൻ...
പിന്നെന്താ വിശേഷം...
നല്ലത് തന്നെ...
നമ്മുടെ നാട്ടുകാരുടെ ആരുടെയെങ്കിലും കോൺടാക്റ്റ് ഉണ്ടോ...
ഉണ്ടെടാ നമ്മുടെ പള്ളി ഗ്രൂപ്പിലും നാട്ടിലെ ഗ്രൂപ്പിലും ഏകദേശം എല്ലാരും ഉണ്ട്...
മ്മ്... നമ്മുടെ സലിംകാന്റെ മോൻ റംഷാദ് ഇവിടെ ഉണ്ടെന്ന് പറയുന്നകേട്ടല്ലോ എന്തേലും വിവരമുണ്ടോ...
അറിയില്ല വന്നപ്പോ ഇടക്കൊക്കെ വിളിയുണ്ടായിരുന്നു പിന്നെ അതുമില്ല... ചിലപ്പോ മഹല്ല് ഗ്രുപ്പിൽ നമ്പർ കാണുമായിരിക്കും...
നിന്റെ ഫ്രണ്ടല്ലായിരുന്നോ നീ എപ്പോഴും അവന്റെ കൂടെ ആയിരുന്നില്ലേ എന്നിട്ട് നിന്റെ കൈയിൽ നമ്പർ പോലുമില്ലേ...
നിനക്കെന്തിന്റെ കേടാ വെറുതെ ഓരോ ആവശ്യം പറഞ്ഞ് വിളിച്ചോണ്ടിരിക്കും നമുക്ക് നമ്മുടെ കാര്യം നോക്കാൻ തന്നെ സമയമില്ല അപ്പോഴാ... നീ വെറുതെ അങ്ങോട്ട് ചെന്നോരോ വള്ളിക്കെട്ടെടുത്ത് തലയിൽ വെക്കേണ്ട അവനൊന്നും നമ്മുടെ സ്റ്റാന്റേർടിന് പറ്റില്ല...
സയിദേ... നിന്റെ ഈ സ്റ്റാന്റേർഡ് ഉണ്ടാവും മുൻപ് ഇപ്പൊ നിന്റെ സ്റ്റാന്റെർഡിന് പറ്റാത്ത അവന്റെ ചിലവിലായിരുന്നുനീയൊക്കെ നാട്ടിൽ തെണ്ടിതിരിഞ്ഞതെന്ന് ഓർമ്മയുണ്ടോ... പുതിയടുത്തേ സലീമിന്റെ മോൻ റംഷാദ്
💬 Comments
View all comments