0%

Chapter Title : വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]

ഇല്ല അത് അടിച്ചുമാറ്റി താൽക്കാലത്തേക്ക് അതുപോലുള്ളത് വെച്ചുകൊടുത്തു ഡൂപ്ലിക്കേറ്റ് ഉണ്ടാക്കിയ ശേഷം എടുത്ത കീ അവരെ കൈയിൽ തന്നെ വെച്ചു...

ഫോൺ റിങ് ചെയ്തത് അറ്റന്റ് ചെയ്തു

എന്താടാ...

ആദി : നീ ആ ദാസനെയും കെട്ടിയോളേം മക്കളെയും ഭീഷണിപ്പെടുത്തിയോ...

ഹാ... എന്തേ...

ദാസന്റെ മോൻ സ്റ്റേഷനിൽ കംപ്ലൈന്റ്റ് കൊടുക്കാൻ ചെന്നിട്ടുണ്ട്...

ആര്...

വിജയ്... അനിൽ സർ വിളിച്ചിരുന്നു എന്താ ചെയ്യണ്ടേ എന്ന് ചോദിക്കാൻ...

അൽതു എവിടെയാ...

ആമീടെ വീട്ടിൽ പോയേക്കുകയാ...

പോലീസുകാരോട് പിറകെ വന്നോളാം എന്നും പറഞ്ഞവനെ വിട്ടേക്കാൻ പറ എന്നിട്ട് ശംസിയെ വിളിച്ചവനെ പൊക്കി എവിടേലും കൊണ്ടുപോയി ഒളിപ്പിക്കാൻ പറ കല്യാണം കഴിയും വരെ അവൻ ഇറങ്ങരുത്...

ശെരി...

ഉപദ്രവിക്കണ്ട എന്ന് പറഞ്ഞേക്ക്... ഏതേലും കേസ് അന്വേഷിക്കുന്നു സ്പെഷ്യൽ ടീം ആണെന്ന് പറഞ്ഞ് പൊക്കിയാൽ മതിയെന്ന് പറ...

ശെരി... ബിച്ചു എവിടെ...

ബിച്ചു രാവിലെ അവളെയും കൂട്ടി അവരുടെ കുടുംബ ക്ഷേത്രത്തിൽ പോയേക്കുവാ...

ശെരി ഞാൻ വെക്കട്ടെ...

ഹാ...

ഫോൺ വെച്ചതും ലെച്ചുവും റിയയും അഫിയും എന്നെ നോക്കി

ലെച്ചു : എന്താ പ്രശ്നം

ഒന്നൂല്ല ആ ചെക്കൻ കംപ്ലൈന്റ് കൊടുക്കാൻ സ്റ്റേഷനിൽ ചെന്നെന്നവർ ആദിയെ വിളിച്ചു പറഞ്ഞെന്നു കല്യാണം കഴിയും വരെ അവനെ പുറത്തിറക്കണ്ട എന്ന് പറഞ്ഞതാ...

ലെച്ചു : ബെസ്റ്റ് പോലീസും കള്ളന്മാരും...

അവരിവിടെ നിൽക്കണമെന്ന് എനിക്കൊരു താല്പര്യവും ഉണ്ടായിട്ടല്ല സാഹചര്ര്യംകൊണ്ടാ...

ലെച്ചു : ചേട്ടൻ മുത്തിനോട് കോളേജിൽ കൂട്ടാൻ ചെല്ലാമെന്ന് പറഞ്ഞതല്ലേ... സമയമായി...

മ്മ്...

വണ്ടിയെടുത്തു കോളേജിലേക്ക് വിട്ടു

അങ്ങിങ്ങായി ഇരിക്കുന്ന പിള്ളാരെയും തൂങ്ങികിടക്കുന്ന തോരണങ്ങളും പാറിപറക്കുന്ന കൊടികളും തറകെട്ടി

💬 Comments

View all comments