Chapter Title : വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]
ഓരോന്നൊക്കെ സംസാരിച്ചു എല്ലാരുമായും കമ്പനിയായി
യാത്ര പറഞ്ഞ് ഞാനും മുത്തും തിരിക്കും മുൻപ് എല്ലാരേയും കല്യാണത്തിനു ക്ഷണിച്ചു വീട്ടിലെത്തുമ്പോ മാമിമാരും മാമൻ മാരും കല്യാണ വീട്ടിലേക്ക് പോവാൻ ഇറങ്ങിനിൽപ്പുണ്ട്
വലി മാമൻ : മൂസി എവിടെ...
മുത്ത് : അവൻ ഫ്രണ്ടിന്റെ വീട്ടിൽ പോയിട്ടേ വരൂ അതോണ്ട് ഞാൻ കാക്കൂനെ വിളിച്ചിങ്ങു പോന്നതാ...
മാമി : കല്യാണമാണെന്നവനറിയില്ലേ... അവനിങ്ങു വരട്ടെ... വാവ വന്നില്ല അവളുകൂടെ വന്നിട്ട് പോന്നാൽ മതി നിങ്ങൾ ഞങ്ങളിറങ്ങുവാ...
ശരി...
അവർ പോയാപിറകെ വാതിലടച്ച അവളെ പുറകിൽ നിന്നും ചുറ്റിപ്പിടിച്ചു ഉമ്മ വെച്ചു സാരിയുടെ പിനുകൾ ഒന്നൊന്നായി ഊരി അവളുടെ കൈയിൽ കൊടുത്തു തട്ടം അഴിച്ചെടുത്തു
എത്ര പിന്നാ പെണ്ണേ...
ഇല്ലെങ്കിൽ ശ്രെദ്ധ മാറിയാൽ തോളും മുതുക്കുമെല്ലാം കാണും...
എങ്കി ഇതൊന്നിറക്കി ഉടുക്കരുതോ...
എന്നിട്ടുവേണം വയറു മറച്ചാലും മറയാതിരിക്കാൻ...
അവളുടെ വയറിന്റെ നക്നമായ ഭാഗത്തു വിരലിഴച്ചു
കാക്കൂ...
മ്മ്...
മൂളല്ലേ എനിക്കെന്തോ ആവുന്നു...
നിന്റെ ചൂടും മണവുമെനെ വല്ലാതെ മത്ത് പിടിപ്പിക്കുന്നു പെണ്ണേ...
കാലത്ത് പോയതല്ലേ നല്ലോണം വിയർത്തു...
മ്മ്... നല്ല മണം... ഇനിയും നിന്നാൽ എന്റെ കയ്യിന്നു പോവും... പൊന്നൂസ് പോയി കുളിച്ചോ...
അവളുടെ കവിളിൽ ഉമ്മവെച്ചവളെ വിട്ടു പുറത്തേക്കിറങ്ങാൻ തുടങ്ങി
കാക്കൂ...
അവളുടെ വിളികേട്ട് തിരിഞ്ഞുനോക്കി അവൾ നെഞ്ചിൽ ചേർന്ന് കെട്ടിപിടിച്ചു അവളെ ചേർത്തുപിടിച്ചു നെഞ്ചിൽ ഉമ്മവെച്ചവൾ കാൽ വിരല് കുത്തി ഉയർന്നു തല പിടിച്ച് താഴ്ത്തി നെറ്റിയിൽ ഉമ്മവെച്ചു കണ്ണിലേക്കു നോക്കി
കാക്കൂ എനിക്ക് നിങ്ങളെ എന്തിഷ്ടമെന്നറിയുമോ...
എനിക്കും നിന്നെ ഒത്തിരി ഇഷ്ടമാടീ പൊന്നേ...
അവളുടെ സന്തോഷം നിറഞ്ഞ മുഖം
💬 Comments
View all comments