Chapter Title : വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]
റംഷിദ് : എന്നാലും ഇങ്ങക്ക് ഈ പിശുക്കിയേ മാത്രേ കിടീള്ളോ പ്രേമിക്കാൻ...
പറ്റിപ്പോയി... എന്ത് ചെയ്യാനാ...
കാക്കൂ...
(അവളെ തോളിൽ പിടിച്ചു ചേർത്തു) ഇല്ല... ഇല്ല... നീയെന്റെ പൊനല്ലെടീ...
ഷെറിൻ : ഇവിടെ ഞങ്ങളൊക്കെ ഉണ്ട്...
മുത്ത് : ഓഹ് നിങ്ങളെ പോലെ ആളില്ലാതനേരം നോക്കി പ്രേമിക്കാനൊന്നും ഞങ്ങൾക്ക്പറ്റൂല... കാണാൻ പറ്റില്ലേൽ കണ്ണങ് പൂട്ടിക്കൊ അല്ലേ കാക്കൂ...
അതെനെ...
ഷെറിൻ : (ചമ്മൽ മറച്ചുവെച്ചുകൊണ്ട്) ഞങ്ങള് പോട്ടേ നിന്റെ ആങ്ങളയല്ലേ ഇവിടിരിക്കുന്നെ...
മുത്ത് : (മൂസിയെ നോക്കി) നിനക്ക് പ്രശ്നമുണ്ടോടാ...
മൂസി : ഉണ്ടെങ്കിൽ...
മുത്ത് : സഹിച്ചുകള...
ഇനി ഇതും പറഞ്ഞ് തല്ല് കൂടാനാപരിപാടിയെങ്കിൽ ഞാനിവിടെ ഇട്ടിട്ടു പോവുമേ...
മുത്ത് : ആഹാ... എങ്കി ഞാൻ ഇത്താനോട് പറഞ്ഞുകൊടുക്കും...
എന്ത്... ഇവനോട് തല്ലുകൂടിയതിന് നിന്നെ ഇവിടെ കളഞ്ഞിട്ടു പോയെന്നോ... എങ്കി രണ്ടാൾക്കും അവളോട് കിട്ടും...
മുത്ത് : അല്ല... കല്യാണത്തിനു വെ...
അവളുടെ വാ പൊത്തി പിടിച്ച് ചെവിയിൽ
മിണ്ടല്ലേ കുരിപ്പേ... എല്ലാരുമുണ്ട്...
മുത്ത് : അന്ന് വയലിൽ... അതും പറയും...
ഞാനില്ല പൊനെ... നീ അവനെ എടുത്തിട്ടടിച്ചാലും ഞാനൊന്നും മിണ്ടൂല...
മുത്ത് : അന്ത ഭയമിരുക്കട്ടും...
ഉവ്വേ...
മൂസി : (അവളുടെ കൈയിൽ ചുരണ്ടികൊണ്ട് സ്വകാര്യമായി) എന്താടീ കാര്യം...
ഡാ... എന്തിനാ... എനിക്കിട്ടു പാരവെക്കാനാണോ...
ഹേയ്... ഞാനങ്ങനെ ചെയ്യുമോ...
നീയേ ചെയ്യൂ... പണ്ട് നിനേം കൂട്ടി കടേൽ പോയി വരുന്നവഴി നീ പറഞ്ഞിട്ട് ഞാൻ ആരാന്റെ മാങ്ങ പറിച്ചത് അവളോട് പോയിപറഞ്ഞു തല്ലു വാങ്ങിത്തന്നവനല്ലേ... നീ ചെയ്യും...
ജ്യൂസും കടികളും വന്നത് കുടിച്ചോണ്ടിരിക്കെ എല്ലാരും
💬 Comments
View all comments