0%

Chapter Title : വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]

അളവ് കറക്റ്റ്‌ ചെക്ക് ചെയ്തിട്ടേ പേപ്പർ സൈൻ ചെയ്തു കൊടുക്കാവൂ...

അതൊക്കെ നോക്കുന്നുണ്ട്...

പെണ്ണുങ്ങൾ നാട്ടിലേക്ക് പോകുന്നതിന്റെ പർച്ചേഴ്സ് കഴിഞ്ഞു വന്നു ഭാഗ് പാക്ക് ചെയ്യുമ്പോയേക്കും പുലർച്ചയായി അവരെ എയർപോർട്ടിൽ കൊണ്ടുവിട്ട് തിരികെ ഓഫീസിൽ വന്നു

മാമന്മാർക്കും മാമ്മിമാർക്കും കറങ്ങാനും സ്ഥലങ്ങൾ കാണാനും ഡ്രൈവർ മാരെയും വീട്ടിലെ വണ്ടിയും കൊടുത്തതിനാൽ അവർ നാലുപേരും സൗകര്യത്തിനു ചുറ്റികൊണ്ടിരിക്കുന്നു. വാവയെ സ്ഥലങ്ങൾ കാണിക്കാൻ ഗയ്ഡ് പോലെ നൂറയും അവർക്ക് കറങ്ങാൻ കമ്പനിയിൽനിന്നും ഒരു താത്കാലിക ഡ്രൈവറേ കൊടുത്തതിനാൽ അവരും ഫുള്ള് കറക്കം തന്നെ. മൂസി മിക്കവാറും ചെക്കന്മാർക്കൊപ്പം തന്നെയാണ്

ഫിഷിങ് കമ്പനിയിൽ കളവു നടത്തിയ ഒരാൾ പോലുമൊഴിയാതെ ഇന്നത്തെ രാത്രി വർക്കേഴ്സിനും മുൻ വർക്കേഴ്സിനും വേണ്ടി ഒരുക്കിയ പാർട്ടിക്ക് ക്ഷണിച്ചിട്ടുണ്ട് ഖത്തറിൽ മാത്രമല്ല ജിസിസി മുഴുവനായും ഇന്ന്‌ പാർട്ടി നടക്കുന്നുണ്ട് ഓരോ കണ്ട്രിയിലെയും പുതിയ മാനേജർമാർ ആണ് പാർട്ടി അറേഞ്ച് ചെയ്യുന്നത്

കമ്പനിയിൽ നിന്നും പിരിഞ്ഞു പോയ നല്ല വർക്കേഴ്സിനും കുടുംബത്തിനും അടക്കം ഉള്ള വലിയ പാർട്ടി തന്നെയാണ് നൽകുന്നത് ക്ഷണിച്ചിരിക്കുന്നവർ എല്ലാവരും എത്തിയിരിക്കുന്നു

നാട്ടിൽനിന്നും മുൻ വർക്കേഴ്സ് ആയ എല്ലാവരെയും ക്ഷണിച്ചു എങ്കിലും വന്നത് ചുരുക്കം ആളുകൾ മാത്രമാണ്

ഖാലിതും ഞാനും പാർട്ടി ഹാളിലേക്ക് ചെന്നു എല്ലാ ഇടങ്ങളിലും പാർട്ടിഹാളിൽ നിൽക്കുന്നവർക്ക് മുന്നിലെ സ്‌ക്രീനിൽ ലൈവ് ടെലികാസ്റ്റ് ചെയ്യുവാനുള്ള ക്യാമറക്ക് മുന്നിൽ നിൽക്കുന്ന സ്റ്റെജിൽ കയറി ഖാലിദ് മൈക് കൈയിൽ എടുത്തു സ്ക്രീനുകളിൽ കാണുന്ന പാർട്ടി ഹാളുകളിലേക്കും മുന്നിൽ നിൽക്കുന്ന ആളുകളെയും നോക്കി

അസ്സലാമു അലൈകും... ഗുഡ് ഈവെനിംഗ്... എന്റെ പേര് ഫഹദ് ഹാദി റാഷിദ് അൽ ആത്തിമി... ഈ കമ്പനിയുടെ ഓണർമാരിൽ ഒരാൾ ആണ്... നിങ്ങളിൽ ചിലരൊക്കെ എന്നെ കണ്ടിട്ടുണ്ടെങ്കിലും ഭൂരിഭാഗം പേർക്കും ഞാൻ അപരിചിതൻ ആണെന്നറിയാം... (എന്റെ തോളിൽ കൈ ഇട്ടു) ഇത് ഷെബിൻ അഹമ്മദ് ഈ കമ്പനിയുടെ ഓണർമാരിൽ ഒരാളും എന്റെ സഹോദരനും ആണ് മാത്രമല്ല ഷെബി ഒരു മലബാറി കൂടിയാണ്... നമ്മൾ ഇന്ന് ഒരുമിച്ച് കൂടിയിരിക്കുന്നതിന്റെ ഉദ്ദേശവും മറ്റു കാര്യങ്ങളും ഷെബി നിങ്ങളോട് പറയും... ഷെബി നിങ്ങളോട് സംസാരിക്കുന്നതാണ്...

(മൈക്ക് വാങ്ങി ക്യാമറകളിലേക്കും ആളുകളെയും നോക്കി ചിരിച്ചു) നമ്മളിന്നു കൂടിയിരിക്കുന്നത് ഇതുവരെ കമ്പനിയോട് ഒരു കളവു പോലും ചെയ്യാത്ത ആളുകൾ ആണ് ഫിഷിങ് കമ്പനിയിൽ ഉള്ളത് ആയതിനാൽ നോൺ കറപ്റ്റഡ് ആയ നിങ്ങളെ അഭിനന്ദിക്കാൻ ആണെന്ന് മുൻപേ തന്നെ പറഞ്ഞുവല്ലോ (പറഞ്ഞു നിർത്തി മുന്നിൽ നിൽക്കുന്നവരുടെയും സ്‌ക്രീനിൽ

💬 Comments

View all comments