0%

Chapter Title : വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]

തെളിഞ്ഞവരുടെയും മുഖത്തെ സന്തോഷം നോക്കി) എന്നാൽ നമ്മുടെ ഫിഷിങ് കമ്പനിയിൽ നിന്നും വർഷങ്ങളായി കളവു നടത്തി ഒരു ബിസിനസ് സാമ്രാജ്യം തന്നെ കെട്ടിപ്പടുത്ത ചിലർ നിങ്ങൾക്കിടയിൽ ഉള്ളതിനാൽ അവരെ തുറന്നു കാണിക്കാനും വേണ്ടുന്ന നടപടി എടുക്കാനും വേണ്ടിയും കൂടെയാണ് ഇന്ന്‌ നമ്മൾ കൂടിയിരിക്കുന്നത്... (പലരുടെയും മുഖത്തെ ചോര വാർന്നത് നോക്കി ചിരിയോടെ) ഇതുവരെ നമുക്കിടയിൽ നിന്നുകൊണ്ട് നമ്മൾ പോലുമറിയാതെ കളവു നടത്തിയവരുടെ ഗൾഫിലേക്ക് വരും മുൻപ് നാട്ടിൽ ഉണ്ടായിരുന്ന സ്വത്ത് വിവരങ്ങൾ മുതൽ ഇന്നുള്ള സ്വത്ത് വിവരങ്ങളും നടത്തുന്ന കളവുകളുടെ വീഡിയോ ഓഡിയോ പേപ്പർ ഓൺലൈൻ രേഖകളും കളവു നടത്തിയ രീതികളും കളവു കണ്ടുപിടിച്ച ദിവസം മുതൽ പാരലാലായി കട്ടുണ്ടാക്കിയ ബിസിനസ് സ്ഥാപനങ്ങളിൽ നടത്തിയ കച്ചവടത്തിന്റെ കണക്കുകളും ഇതിന്റെ എല്ലാം തലയായ വഹാബിന്റെ കുടുംബത്തിൽ തുടങ്ങി ഇവരിലേക്ക് അവസാനം വന്നുചേർന്ന അസീർ വരെ ഉള്ളവരുടെയും കുടുംബത്തിന്റെയും പ്രതിദിന വരവ് ചിലവ് കണക്കുകളും വിവാഹമടക്കമുള്ള ചടങ്ങുകളിൽ ചിലവഴിച്ച പണത്തിന്റെ കണക്കുകളും അടക്കമുള്ളവ ഓരോ സ്ഥലങ്ങളിലെയും പോലീസിനും ഗവണ്മെന്റ്നും കൈമാറിയിട്ടുണ്ട് ഇന്ത്യയിലും ജിസിസിയിലുമായി അവർ കട്ടുണ്ടാക്കിയത് മുഴുവൻ കണ്ടുകെട്ടി തിരികെ ഏല്പിക്കുവാനും അതുവരെ അവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും ഗവണ്മെന്റുകൾക്ക് മുന്നിൽ വെച്ച അപേക്ഷ ഗവണ്മെന്റ് സ്വീകരിച്ച സതോഷ വാർത്തയും നിങ്ങൾക്ക് മുന്നിൽ അറിയിക്കുവാനും അവരെ അസമ്പിൾ ചെയ്തു പോലീസിന് കൈമാറാനും ആണ് നിങ്ങളെ എല്ലാം ഈ പാർട്ടിയിൽ ക്ഷണിച്ചിരിക്കുന്നത് അവരെ അറസ്റ്റ് ചെയ്യുവാനായി പോലീസ് എത്തിയ വിവരവും സന്തോഷത്തോടെ നിങ്ങളെ അറിയിക്കുന്നു

അല്പ സമയം കൊണ്ടുതന്നെ പോലീസുകാർ അറസ്റ്റ് ചെയ്യുവാനായി വന്നു ഓരോരുത്തരെയും അറസ്റ്റ് ചെയ്തു ഞാനും ഖാലിതും വഹാബിന് അരികിൽ ചെന്ന് വഹാബിനെ നോക്കി

ഖാലിദ് : ബാബ നിന്നെ ഒരുപാട് വിശ്വസിച്ചിരുന്നു വഹാബ്... നീ ഇങ്ങനെ ചെയ്തില്ലായിരുന്നു എങ്കിൽ നിന്റെ ലൈഫ് ഇങ്ങനെ ആവില്ലായിരുന്നു...

നിനക്കുള്ളത് ആയപ്പോ എങ്കിലും നീ ഈ കളവ് നിർത്തിയിരുന്നെങ്കിൽ നീ പിടിക്കപ്പെടില്ലായിരുന്നു... നിനെ നാട്ടിലെ പോലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിക്കാതെ ഇവിടെകൊണ്ടുവന്നത് നീ നാട്ടിലെ ജയിലിൽ സുഖവാസം അനുഭവിക്കാതിരിക്കാൻ ആണ്... ഇവിടുത്തെ കേസ് കഴിഞ്ഞു നിന്നെ സൗദിയിൽ എത്തിക്കുമ്പോൾ അവിടുത്തെ കോടതി നിന്റെ കൈവെട്ടാൻ ഉത്തരവിടും... നീ ആർഭാടമായി ഇട്ടുമൂടാൻ പൊന്നു കൊടുത്ത് കെട്ടിച്ച നിന്റെ മോളുടെ കമ്മലടക്കം നാട്ടിൽ ഗവണ്മെന്റ് റികവർ ചെയ്തു തിരികെ തരും നീ ഒളിപ്പിച്ചുവെച്ച കള്ളപ്പണം മുഴുവൻ ഇപ്പൊ എന്റെ പിള്ളാര്‌ തിരികെ എടുത്തു നിന്റെ മരുമകനുനീ ഉണ്ടാക്കിക്കൊടുത്ത

💬 Comments

View all comments