Chapter Title : വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]
നോക്കി
ലെച്ചു : ഇവിടുന്ന് ഇറങ്ങിപ്പോവാൻ പറഞ്ഞാൽ പോയാൽ മതി അല്ലാതെ ഭാരിച്ച കാര്യങ്ങൾ അന്വേഷിക്കാൻ നിൽക്കണ്ട...
ബിച്ചു : എല്ലാരും കേൾക്കാനാ പറയുന്നേ... ഇനി ഈ തള്ള വാ തുറന്നാൽ ഇതുങ്ങള് നാലിന്റേം തല ഞാനടിച്ചുപൊളിക്കും...
ബിച്ചൂ അവിടിരുന്നേ... (അവനവിടിരുന്നതും അവരെ നാലുപേരെയും നോക്കി) നിങ്ങളോട് ഇവിടുന്ന് പോവാൻ പറഞ്ഞാൽ അങ്ങ് പോയാൽ മതി ഈ ഇരിക്കുന്നതാണ് ഞങ്ങളുടെ കുടുംബം അതിൽ ആരുപറഞ്ഞു പറയാൻ അവരാരാ എന്നൊന്നും നിങ്ങളുനോക്കണ്ട... എവിടെയാ പോവണ്ടേ എന്നുപറഞ്ഞാൽ പിള്ളാര് കൊണ്ടുവിടും അല്ല ടാക്സി വിളിക്കണമെങ്കിൽ അതും ആവാം വെറുതെ പ്രശ്നമുണ്ടാക്കാതെ പോവാൻ നോക്ക്...
അവർ നാലുപേരും ദേഷ്യത്തോടെ അകത്തേക്ക് പോയി കുറച്ചുസമയത്തിനുശേഷം ബാഗുകളുമായി ഇറങ്ങിവന്നു പുറത്തേക്ക് നടക്കേ
ഒന്ന് നിന്നെ... ഇത്രയും ദിവസം ഇവിടെ പിടിച്ചുനിർത്തിയതല്ലേ അതിനുപകരമായി നീ കുറച്ചുമുൻപ് എന്നോട് പറഞ്ഞില്ലേ എനിക്ക് നിന്റെ സ്വഭാവം അറിയില്ലെന്ന്... എനിക്ക് നിന്റെ സ്വഭാവവും നിനെയും നിന്നെക്കാൾ നന്നായി അറിയാം... ആ ഒരൊറ്റ കാരണം കൊണ്ടാണ് നിന്നെ ഈ കല്യാണത്തിന് ഇവിടെ പിടിച്ചുനിർത്തിയത്...
ഡാ കുട്ടികളെ അകത്തു പറഞ്ഞയച്ചേ...
ബിച്ചുവും അൽത്തുവും അമലും കുട്ടികളെ അകത്തുകൊണ്ടാക്കി
ജാതകം എന്ന് പറഞ്ഞാൽ അറിയുമോ... ഒരാളുടെ ജന്മസമയത്ത് ഗ്രഹങ്ങളുടെ നിലയനുസരിച്ചാണ് ജാധകം ഗണിക്ക പെടുന്നത് പഴമക്കാർ തല വര എന്ന് പറയും... എഴുതിവെച്ച താളിയോലയിലോ കടലാസ്തുണ്ടിലോ ഒതുങ്ങുന്നതല്ലത് എഴുജന്മവും ജനനം മുതൽ മരണം വരെ എല്ലാം അതിലുൾപ്പെടും ഒരാളുടെ കൈകലുകളിലെ രേഖകളിലും നാടിയിലും മുഖത്തുനിന്നും അത് വായിച്ചെടുക്കാം...
ചില ജാതകങ്ങൾ ഗണിക്കുന്നത് പുണ്യമെങ്കിൽ ചില ജാഥകങ്ങൾ ഗണിക്കുന്നത് പോലും പാപമാണ്...
ഇവരുടെ ജാതകങ്ങൾ നോക്കിയാൽ
💬 Comments
View all comments