Chapter Title : വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]
പ്രാർത്ഥിച്ചശേഷം എഴുന്നേറ്റു ലക്ഷ്മിയെ നോക്കി ഒരു വലിയ മൺ കുടവും എനിക്ക് വേറെ ഡ്രസ്സും രണ്ട് ഒറ്റ മുണ്ടും വേണം.
അമയയുടെമുഖത്ത് അത്ഭുദ്ധമാണെങ്കിൽ മറ്റുള്ളവരുടെ മുഖത്ത് ഭയം നിറഞ്ഞുനിൽപ്പുണ്ട്
ഞാൻ ഷൈജയെ നോക്കി
ഇനി പറയുന്നത് കേട്ട് ഒരക്ഷരം മിണ്ടാതെ ഇവിടുന്നിറങ്ങണം... ഇവിടെ നിന്റെ രഹസ്യങ്ങളറിഞ്ഞ ആരുടെ മുന്നിലും ഇനി നീ പ്രത്യക്ഷപെടുകയോ ഇവരിലാർകെങ്കിലും ദോഷം ആഗ്രഹിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യരുത് ജലശയങ്ങളിൽ നിന്നും നേരിട്ട് വെള്ളമെടുക്കുകയോ ജലാശയങ്ങളെ സ്പർശിക്കുകയോ ജലശയങ്ങൾക്കരികിൽ കുളിക്കുകയോ പാലൂട്ടുന്നതോ ഗർഭിണികളായ സ്ത്രീകളെയോ പ്രായപൂർത്തിയാകാത്തകുട്ടികളെയോ സ്പർശിക്കരുത്... ഇതിൽ ഏതെങ്കിലും ഒന്ന് നീ തെറ്റിച്ചാൽ നിന്റെ മേൽ ഭവിക്കാനുള്ള നോവുകൾ നൂറ് മടങ്ങായി കൂടും... ഇത് മുഴുവനും നീ പാലിച്ചാൽ നിന്നിൽ ഭവിക്കാനുള്ള നോവുകളുടെ നൂറിലൊരംശം നിന്നെ വ്യപിചരിക്കാൻ എത്തുന്ന അക്രമികളായവരിൽ ഭവിക്കും...
അവളും ഭർത്താവും മക്കളും ഇറങ്ങി പോയി
ലെച്ചു പാത്രവും തുണികളുമായി വന്നു
ബിച്ചുവിനെ കൂട്ടി കിണറിനരികിലേക്ക് നടന്നു കിണറിൽ നിന്നും പത്തടി മാറിഇരുന്നു
ബിച്ചൂ... ഓം നമശിവായ എന്ന് ഉരുവിട്ടുകൊണ്ട് ഒറ്റ മുണ്ടുടുത്ത് കുളിക്കണം ശേഷം മന്ത്രം നിർത്താതെ നിറഞ്ഞ കുടത്തിൽ വെള്ളവുമായി എന്നെ വലത്തോട്ട് മൂന്ന് വലം വെക്കണം പുറകിൽ നിന്നുകൊണ്ട് നൂറ്റൊന്നു കുടം വെള്ളം തലയിലൂടെ ഒഴിച്ചശേഷം കുടം നിന്റെ വലതു തോളിലൂടെ പുറകിലേക്കിട്ട് ഉടക്കണം ഞാനഴിച്ചിടുന്ന വസ്ത്രങ്ങൾ കത്തി തീരും വരെയും മന്ത്രം നിർത്തുകയോ മറ്റൊരക്ഷരം ഉച്ചരിക്കുകയോചെയ്യരുത്...
ശെരി...
ഒറ്റമുണ്ടുടുത്ത് ധരിച്ചിരുന്ന മുണ്ടും ഷോർട്സും ബർമുടയും അഴിച്ച് അല്പം അകലേക്ക് മാറ്റിയിട്ടു കിഴക്കോട്ടു തിരിഞ്ഞുനിന്നു കണ്ണടച്ചു ശിവനാമം ജപിച്ചുകൊണ്ടിരുന്നു അവനെന്നെ മൂന്നുവട്ടം ചുറ്റിയ ശേഷം വെള്ളമൊഴിക്കാൻ തുടങ്ങി
💬 Comments
View all comments