0%

Chapter Title : വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]

നിന്റെ ഉള്ളിൽ നീ സൂക്ഷിച്ച രഹസ്യങ്ങളാണ് ജാതകാമെന്ന സത്യത്തിന് ഞാൻ നിനക്ക് നൽകുന്ന സാക്ഷ്യം...

മിണ്ടാതെ നിൽക്കുന്ന അവരെ നോക്കി

സ്വന്തം ജാതകം ഗണിക്കില്ലെന്ന് ഗുരുവിനു ചയ്തുകൊടുത്ത സത്യത്താൽ സ്വന്തം ജാതകം ഗണിക്കാത്ത ജീവിത്തിൽ ആഗ്രഹം ബാക്കിയുള്ള ഞാൻ ഇപ്പൊ നിന്റെ ഈ പാപ ജാതകം ഗണിച്ചത് ഞാൻ എന്റെ നേട്ടത്തിനായി ഉപയോഗിച്ചവർക്ക് ഒരിക്കലും നേടാൻ കഴിയാത്തൊരു കാര്യം സാധിച്ചുകൊടുക്കും എന്ന് വിദ്യ പകർന്ന ഗുരുവിനു ഞാൻ കൊടുത്ത വാക്കിനാലും ഇവരുടെ ജാതകവാശാൽ നിന്റെ ജാതകം ഗണിക്കാൻ ഞാൻ നിമിത്തമായതിനാലും അതിനാൽ മാത്രം നിന്റെ ജാതകം ഞാൻ ഗണിച്ചു പറഞ്ഞു... നിന്റെ ജാതകം വെളിപ്പെടുത്തുന്ന ഓരോവട്ടവും വെളിപ്പെടുത്തുന്ന ആളിന്റെ ആയുസിൽ രണ്ടര നാഴിക നഷ്ടപ്പെടും എന്നതിനാൽ നിന്റെ ജാതകം ഗണിച്ചു പറയാൻ കഴിവുള്ളമറ്റാരും അത് ചെയ്യില്ല...

അവസാന വാചകം കേട്ടതും ചുറ്റും നിന്നവരുടെ മുഖത്ത് ഭയം നിറഞ്ഞു

അതുകൊണ്ട് ഇതുവരെ നിന്റെ ജാതകം നീ അറിഞ്ഞിട്ടില്ല മറ്റൊരാൾ പറഞ്ഞു ഇനിനീ അറിയുകയുമില്ല... ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ നിനക്ക് പറയാം...

മൗനമായി നിൽക്കുന്നത് കണ്ട്

നിന്റെ ജാതകം മറച്ചുവെച്ചു നിന്റെ വിവാഹം നടത്തിയതിനാലാണ് നിന്റെ നാലാം പുരുഷനായ ഭർത്താവിന്റെ രേതസ് നിന്റെ ഗർഭപാത്രം സ്വീകരിച്ച നിമിഷം നിന്റെ ആദ്യ പുരുഷൻ കൂടെ ആയ നിന്റെ മാതൃ സഹോദരൻ മരണമടയാൻ കാരണം... ഞാൻ കണ്ടതിൽ വെച്ചേറ്റം നികൃഷ്ട ജാതകമാണ് നിന്റേത് നിന്റെ ജാതകം വെളിപ്പെടുത്തിയതിനു സർവേശ്വരനെനോട് പൊറുക്കട്ടെ... നീ തൊടുന്ന ജലശയം മലിനമാകുമെന്ന പോലെ നിന്റെ പാപജാതകം ഗണിച്ച ഞാൻ കുളിക്കും മുൻപ് തൊടുന്ന ജലശയം പോലും മലിനമാവും...

💬 Comments

View all comments