Chapter Title : വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]
വീടും മാളും അടക്കം ഇനി അത്തിമി ഗ്രൂപ്പിന് കിട്ടും... നീ നാട്ടിൽ നിന്നും കയറി വരുവാൻ വിസയെടുക്കാൻ പണയം വെക്കാൻ നിനക്കൊരു വീടുണ്ടായിരുന്നു ഇനി നിനക്ക് അതുപോലുമില്ല എന്തിന് നിന്റെ കൈ പോലും നിനക്ക് നഷ്ടമാകും... നിന്റെ ശമ്പളത്തേക്കാൾ കൂടുതൽ ചിലവഴിച്ച നിനക്കൊരിക്കലും ആത്തിമി ഗ്രുപ്പിന്റെ കടം തീർക്കാൻ കഴിയില്ല... കടം തീർക്കാതെ നിനക്ക് ജയിലിൽ നിന്നും പുറത്ത്വരാൻ കഴിയില്ല നിന്റെ ബാക്കിയുള്ള ജീവിതം ജയിലിൽ തീരും... (അവനെയും ഭാര്യയെയും നോക്കി രണ്ടുപേർക്കും കേൾക്കാൻ പാകത്തിന്) നിന്റെ ഭാര്യ തിരികെ നാട്ടിൽ ചെന്നാലും അവർക്ക് കയറികിടക്കാൻ ഒരു വീട് പോലുമില്ല സഹോദരങ്ങൾ കുടുംബത്തോടൊത്ത് കഴിയുന്ന ഏതെങ്കിലും വീട്ടിൽ അഭയാർത്ഥിയെ പോലെ അവരുടെ അടുക്കളയിൽ കാലം കഴിക്കാൻ അവർക്ക് കഴിഞ്ഞേക്കും... അത് വേണ്ടെങ്കിൽ നിന്നെ ഉപേക്ഷിച്ചവർ മറ്റൊരു വിവാഹത്തിന് തയ്യാറായി മറ്റൊരു വീട്ടിൽ മറ്റൊരുവന്റെ ഭാര്യയായി കഴിയണം...
ചിരിയോടെ അവനെ നോക്കി നിൽക്കെ പോലീസ് അറസ്റ്റ് ചെയ്ത ആളുകളുമായി പോയശേഷം ബാക്കിയുള്ളവർ പാർട്ടി ആഘോഷമാക്കി
തിരികെ വീട്ടിലേക്ക് വരും വഴി
ഖാലിദ് : ഇനിയെങ്കിലും പറ നീ എന്തിനാ എല്ലാരേയും വിളിച്ചുകൂട്ടണം എന്ന് പറഞ്ഞത്... എല്ലാവരെയും അല്ലാതെ തന്നെ പൊലീസ് അറസ്റ്റ് ചെയ്യില്ലായിരുന്നോ...
ഖാലിദ്... നീ ഉത്തര കൊറിയയിൽ പോയിട്ടുണ്ടോ... കിങ് ചോങ് ഉനിന്റെ ഉത്തര കൊറിയയിൽ...
ഇല്ല...
അവിടെ ഓരോരുത്തരും നിയമം ലങ്കിക്കാൻ ഭയക്കും കാരണം എന്താണെന്നറിയുമോ...
ശിക്ഷ...
അതേ ശിക്ഷ... പക്ഷേ ആ ശിക്ഷ അവർക്കുമാത്രം കിട്ടുന്നതല്ല... ഒരാൾ തെറ്റുചെയ്താൽ അയാളുടെ കുടുംബത്തിലെ കുട്ടി മുതൽ വൃദ്ധരായവർ വരെ ശിക്ഷക്ക് ഇരയാവും എന്ന ഭയം... മിക്കവാറും
💬 Comments
View all comments