Chapter Title : വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]
ഒരാൾ കളവ് ചെയ്യുന്നത് അയാൾക്ക് വേണ്ടി മാത്രമല്ല അയാളുടെ കുടുംബത്തിനും കൂടെ വേണ്ടിയാണ്... അല്ലേ...
ഒന്ന് ആലോചിച്ച ശേഷം അതേ എന്ന് തലയിട്ടിയവനെ നോക്കി
പക്ഷേ അതും ഇതും എന്ത് ബന്ധം...
കിങ് ചോങ് ഉൻ തന്റെ നിയമം പാലിക്കാത്തവർ എങ്ങനെ ശിക്ഷിക്കപ്പെടും എന്ന് പഴയ രാജാക്കന്മാരെ പോലെ അറിയിപ്പായി അല്ല ജനത്തെ അറിയിച്ചത്... തെറ്റ് ചെയ്തവരെ മറ്റൊരുവൻ തെറ്റ് ആവർത്തിക്കാൻ ഭയക്കുന്ന തരത്തിൽ മാതൃകാ പരമായി ശിക്ഷിച്ചുകൊണ്ടാണത് ജനത്തെ അറിയിച്ചത്...
മ്മ്...
ഇപ്പൊ അവരെ അറസ്റ്റ് ചെയ്തതും കട്ടവരുടെ ഫാമിലി അടക്കം തെരുവിലേക്ക് വന്നതും അത്രയും പേര് അറിഞ്ഞു കഴിഞ്ഞു ഇനി ഞാൻ ഉണ്ടെങ്കിലും ഇല്ലെങ്കിലും അവരോ അവരിൽ നിന്നും കേട്ടറിയുന്നവരോ ആത്തിമി ഗ്രുപ്പിന്റെ തുരിമ്പിൻ തരിമ്പ് പോലും മോഷ്ടിക്കാൻ ഭയക്കും...
അവൻ എന്നെ നോക്കി
നോക്കണ്ട ഖാലിദ്... നീ അവരുടെ താമസിക്കുന്ന വീടുകളെ എങ്കിലും ഒഴിവാക്കാൻ പറഞ്ഞത് പോലും ഞാൻ അനുസരിക്കാതിരുന്നത് ഈ ഭയം എല്ലാവർക്കും കൊടുക്കാൻ വേണ്ടിയാണ്... നാം അറിയാതെ മുൻപെന്നോ കട്ടവരുണ്ടെങ്കിൽ അവർ ഈ കഥ കേൾക്കുന്ന നിമിഷം മുതൽ മരണം വരെ പിടിക്കപ്പെടുമോ എന്ന ഭയത്തിന്റെ നെറുകയിൽ ജീവിതം തീർക്കും...
നിനക്കവരുടെ വീട്ടുകാരോട് ഒരു സഹതാപവും തോന്നുന്നില്ലേ...
എന്തിന്... ഇവർ ചെയ്ത പാപത്തിന്റെ പങ്കു പറ്റിയവർ ആണ് അവർ അവർക്കുവേണ്ടികൂടേ ആണിവർ കളവുനടത്തിയത് അതുകൊണ്ട് തന്നെ ശിക്ഷയിലും അവർക്ക് പങ്ക് കൊടുക്കേണ്ടതാണ് പക്ഷേ ഇവർക്കുള്ള ശിക്ഷയിൽ പങ്ക് കൊടുത്തില്ലെങ്കിലും കട്ടത് നമ്മൾ തിരിച്ചെടുക്കണ്ടേ അത് മാത്രമാ നമ്മൾ ചെയ്തുള്ളൂ...
അതു ശെരിയാണ്... നാളെ അല്ലേ നീ സൗദിയിലേക്ക്...
അതേ... അവരെ
💬 Comments
View all comments