Chapter Title : വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]
കയറ്റിവിട്ട് ഞാനും നൂറയും സൗദിക്ക് പോവും... അവരുടെ ഉംറ കഴിഞ്ഞവരെ നാട്ടിലേക്ക് കയറ്റിവിട്ട് ദുബൈ പോയി അയാൾക്കുള്ള പണിയും കൊടുത്തു നാട്ടിലേക്ക്... നീയും നാളെ പോവുമല്ലേ...
മ്മ്... ബാബയെ ചെന്നുകണ്ട് ഒരുദിവസം അവിടെ താമസിച്ചു തിരിച്ചുപോവും...
മ്മ്... ഇതുവരെ ഉള്ള കണക്കുകൾ മുഴുവൻ നിനക്ക് മെയിൽ ചെയ്തിട്ടുണ്ട് ചെക്ക് ചെയ്തായിരുന്നോ...
നീ ചെക്ക് ചെയ്തതല്ലേ പിന്നെ ഞാനെന്ത് ചെക്ക് ചെയ്യാൻ... അത് വിട്...
നീ ബിച്ചുവിന്റെ കല്യാണത്തിനു വരുമോ...
സമയമുണ്ടാവില്ലടാ ഇപ്പൊത്തന്നെ കുറേ ദിവസം ഇവിടെ അതികം നിന്നുപോയില്ലേ... പ്ലാനുകൾ മൊത്തം താളം തെറ്റി...
മ്മ്... നീ ശ്രെമിച്ചുനോക്ക്...
ശെരി... എനിക്ക് നിന്നോട് വേറൊരു കാര്യം പറയാനുണ്ട്...
എന്താ...
നൂറ... അവളൊരു പാവമാണ്... അവളുടെ ഉപ്പ ഹോസ്പിറ്റലിൽ കിടക്കുമ്പോ പറഞ്ഞ ആഗ്രഹം കൊണ്ടാണ് അവളെനെ കല്യാണം കഴിച്ചത്... ഞാൻ അവളോട് ആദ്യമേ എന്റെ കാര്യങ്ങൾ പറഞ്ഞതാ... ഡിവോസ് കൊടുക്കാമെന്നു പറഞ്ഞിട്ട് വേണ്ടെന്നു പറഞ്ഞതാ... നിങ്ങൾക്ക് വിവാഹം കഴിക്കാൻ താല്പര്യമുണ്ടെങ്കിൽ ഞാൻ അവളെ ഡിവോസ് ചെയ്തു ബാബയോട് സംസാരിച്ച് നിങ്ങളുടെ വിവാഹം നടത്തിത്തരാം...
അത് വേണ്ട ഖാലിദ്... അവൾ പറഞ്ഞപോലെ നമ്മളെത്ര പതിയെ പറഞ്ഞാലും നീ ഒരു ഗേ ആണെന്ന് ലോകമറിയും... എത്ര പുരോഗമനം പറയുന്നു എങ്കിലും ഇപ്പോഴും ലോകത്തിനു ഇത് അംഗീകരിക്കാൻ കഴിയില്ല... മറ്റുള്ളവർക്കുമുന്നിൽ ബാബയുടെ തലകുനിയും അത് വേണ്ട... ഞങ്ങൾക്ക് പരസ്പരം ഇഷ്ടമാണ് പരസ്പരം കാണും മുൻപ് സ്വപ്നത്തിൽ കണ്ട് സ്നേഹിച്ചവരാണ് ഞങ്ങൾ... ഞങ്ങൾ ഇതുപോലെയങ് പോയ്കോളാം...
ഞാൻ കാരണം അവളുടെ ജീവിതം പോയെന്ന സങ്കടമായിരുന്നു എനിക്ക് ഇപ്പോഴാ സമാധാനമായത്...
കാലത്ത് വണ്ടിയുമെടുത്തു മാമന്മാരെയും മാമിമാരെയും
💬 Comments
View all comments