0%

Chapter Title : വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]

വാവയെയും മൂസിയെയും എയർപോർട്ടിൽ ആക്കി അവർക്ക് ബോർഡിങ്‌ കിട്ടിയതും വണ്ടി സൗദി ബോർഡർ ലക്ഷ്യം വെച്ചു കുതിച്ചു

ഹോട്ടലിൽ അടുത്തടുത്ത രണ്ട് മുറിയെടുത്ത് ഒരു മുറിയിൽ താമസിച്ചു പിറ്റേന്ന് കാലത്ത് അവരെ എയർപോർട്ടിൽ നിന്നും കൂട്ടി

ഉംറയും കഴിഞ്ഞു പർച്ചേഴ്സ് കഴിഞ്ഞവരെ നാട്ടിലേക്ക് കയറ്റിവിട്ടു വണ്ടി ദുബൈ ലക്ഷ്യമാക്കിനീങ്ങി

ദുബൈ ഹെഡ് ഓഫീസിന്റെ കേബിനിൽ ഇരിക്കേ സിസി ടിവിയിൽ തെളിഞ്ഞ രൂപം കണ്ട് എന്റെ ചുണ്ടിൽ ചിരി വിരിഞ്ഞു

അവരെ കടത്തിവിടാൻ പറഞ്ഞു

അൻപത് വയസ്സ് പ്രായം തോന്നിക്കുന്നയാളും മുപ്പത്തി അഞ്ച് വയസുവരുന്ന ചെറുപ്പക്കാരനും അകത്തേക്ക് വന്നു സലാം ചൊല്ലി സലാം മടക്കി ഇരിക്കാൻ പറഞ്ഞു അവർ മുനിലേ സീറ്റിൽ ഇരുന്നു

എന്തായി... നിങ്ങൾ എസ്റ്റിമേറ്റ് ഇട്ടുകഴിഞ്ഞോ...

പ്രായം കൂടിയ ആൾ (1) : കഴിഞ്ഞു വർക്ക്‌ എടുക്കാൻ ഞങ്ങൾ ഒക്കെ ആണ്...

അയാൾ കൈയിലെ എസ്റ്റിമേറ്റ് എനിക്ക് മുന്നിലേക്ക് വെച്ചു

എസ്റ്റിമേറ്റ് തുറന്നുനോക്കി വായിച്ചു

ഒക്കെ... ജോലി തുടങ്ങാൻ പറഞ്ഞ ഡേറ്റിൽ നിന്ന് താമസിക്കുകയോ പറഞ്ഞ ഡേറ്റിനുള്ളിൽ ജോലി തീർക്കാതിരിക്കുകയോ ചെയ്താൽ മൊത്തം പേയ്മെന്റിന്റെ ഇരട്ടി നിങ്ങൾ തിരികെ നൽകേണ്ടിവരും... ഒക്കെ അല്ലേ...

1 : അതേ...

എഗ്രിമെന്റ് പ്രിന്റ് ചെയ്തവർക്കുമുനിലേക്ക് നീട്ടി വായിച്ചുനോക്കിക്കോളൂ ഇംഗ്ലീഷിലും അറബിയിലും കാര്യങ്ങൾ വെക്തമായി എഴുതിയിട്ടുണ്ട് ലീഗൽ ഒപ്പീനിയൻ എടുക്കണം എങ്കിൽ അതും ആവാം അവർ എഗ്രിമെന്റ് വായിച്ചുനോക്കി അതിൽ സൈൻ ചെയ്യുന്നത് സൂക്ഷ്മമായി നോക്കി തിരികെ തന്നതും ഞാനും അതിൽ സൈൻ ചെയ്തു

എങ്കിൽ എഗ്രിമെന്റ് ഇപ്പൊ തന്നെ രജിസ്റ്റർ ചെയ്തേക്കാം... രെജിസ്റ്റർ ചെയ്തതും നിങ്ങളുടെ അക്കൗണ്ടിലേക്ക് ഫണ്ട്‌

💬 Comments

View all comments