0%

Chapter Title : വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]

കരുതി നിങ്ങൾ പോയികാണുമെന്ന്...

ഖാലിദിന്റെ നോട്ടം പോലും ഞങ്ങളിലേക്കെത്തുന്നില്ലെന്നു കണ്ട് എന്ത് ചെയ്യണമെന്നോ എന്ത് പറയണമെന്നോ അറിയാതെ നിൽക്കെ

ചെ മാമൻ : ഇനി പോണോ...

ഖാലിദ് : ഇറങ്ങിയതല്ലേ പോട്ടെ...

വ മാമൻ : എന്നാ നീ ചെല്ല്... മോളിവിടെ നിൽക്കട്ടെ...

നൂറ : അല്ല ഞാനും കൂടെ പോണം...

ഒന്നും പറയാൻ കഴിയാതെ അവിടെനിന്നുമിറങ്ങി റൂമിൽ ചെന്നു പാന്റെടുത്തിട്ട് അവളെ കൂട്ടി വണ്ടിയെടുത്തിറങ്ങി ഷോപ്പിലെത്തും വരെ ഞങ്ങൾക്കിടയിൽ മൗനം തളം കെട്ടിനിന്നു ഡെക്കറേഷൻ വർക്കുകൾ ചെയ്യുന്ന ജോലിക്കാർക്കരികിൽ നിന്നും മൂസിയും അനുവും ഞങ്ങൾക്കരികിലേക്ക് വന്നു അവർ ചോദിച്ചതിനൊക്കെയും യാന്ത്രികമായി മറുപടി നൽകുമ്പോഴും ഖാലിദിന്റെ മൗനം വേദനിപ്പിക്കുന്നുണ്ടെങ്കിലും ആ നോവിനപ്പുറം ഖാലിദ് ഞങ്ങളെ പിരിക്കുമോ എന്ന ഭയം ഉള്ളിൽ നിറഞ്ഞു എന്തു ചെയ്യണമെന്നറിയാതെ അവളെ കൂട്ടി വണ്ടിയിൽ കയറി എങ്ങോട്ടെന്നില്ലാതെ പോവുമ്പോ വലം കൈയിൽ പിടി മുറുകിയ നൂറയുടെ കൈയിൽ മുറുക്കെ പിടിച്ചു

മജ്നൂ...

മ്മ്...

എനിക്ക് പേടിയാവുന്നു...

(ഉള്ളിലേ ഭയത്തെ മറച്ചുവെച്ചുകൊണ്ട്) എന്തിന് നൂറാ...

നമ്മൾ പിരിയേണ്ടി വരുമോ...

ഇടറിയ ശബ്ദത്തിലുള്ള ചോദ്യത്തോടൊപ്പം അവളുടെ കണ്ണിൽ നിന്നും ഊതിർന്നു വീണ കണ്ണുനീർത്തുള്ളികളെന്റെ ഉള്ളം പൊള്ളിച്ചു

എന്തിനാ നീ ഇങ്ങനെ പേടിക്കുന്നെ... നിനെവിട്ട് ഞാൻ പോവുമെന്ന് നിനക്ക് തോന്നുന്നോ...

അല്ല മജ്നൂ... ഖാലിദിന്റെ മൗനം... എനിക്ക് പേടി തോന്നുന്നു...

പേടിക്കണ്ട...

മജ്നൂ... ഖാലിതിന് സമ്പത്തിനോട് ആർത്തിയില്ല എങ്കിലും എന്നെ വിട്ട് പോവാൻ പറഞ്ഞാൽ... എന്റെ ഷെയറും എന്റെ മുഴുവൻ സമ്പത്തും കൊടുക്കാം എന്നെ നിന്റെ കൂടെ വിടണമെന്ന് നീ അവനോട് പറയണം...

അവന്റെ കാലു പിടിച്ചിട്ടാണെങ്കിലും

💬 Comments

View all comments