0%

Chapter Title : വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]

ഉയർന്നും താഴ്ന്നുമുള്ള സംസാരത്തിൽ മൂകമായ അന്തരീക്ഷം ഒലിച്ചുപോയി മിണ്ടാതിരിക്കുന്ന ദാസനെ നോക്കി

അച്ചായൻ : ദാസൻ പണ്ട് പഞ്ചായത്ത് ഇലക്ഷനിൽ നിന്ന തല്ലേ... ദാസനെന്താ ഒന്നും മിണ്ടാതിരിക്കുന്നത്... നീ രാഷ്ട്രീയം വിട്ടോ...

മൂപര് രാഷ്ട്രീയം വിട്ടതല്ല രാഷ്ട്രീയം മൂപ്പരെ വിട്ടതാ... പാർട്ടി പ്രവർത്തനം എന്നും പറഞ്ഞുനടന്നപ്പോ ആർക്കോ കക്കൂസുണ്ടാക്കാൻ കിട്ടിയ ഫണ്ട്‌ മൂപര് കൊണ്ടുപോയി പുട്ടടിച്ചപേരിൽ പാർട്ടിയുടെ സിറ്റിംഗ് സീറ്റല്ലേ കെട്ടിവെച്ച കാശുപോലും കിട്ടാതെ പോയത് (ദാസൻ ഇലക്ഷന് നിന്നു പൊട്ടിയിട്ടുണ്ടേലും കക്കൂസ് ഫണ്ട്‌ കട്ട കഥ ഞാനായിട്ടുണ്ടാക്കി പറഞ്ഞതാണ്)...പിന്നെ പാർട്ടി എങ്ങനെ വിടാതിരിക്കും...

ദാസൻ എന്നെ നോക്കി

മൊയിതിനിക്ക : ഇവൻ പറഞ്ഞതിലെന്തേലും സത്യമുണ്ടോ ദാസാ...

എന്റെ മൊയിദിനിക്കാ... ഞാൻ പറഞ്ഞത് കള്ളമാണെങ്കിൽ മൂപ്പര് പറയട്ടെ മൂപര് കട്ടിട്ടില്ലെന്ന്... പറഞ്ഞാൽ മൂപര് കട്ട തെളിവ് ഞാൻ നിങ്ങളെ മുന്നിൽ വെച്ചുതരാം...

ഒന്നും പറയാതെ ഇരിക്കുന്ന ദാസനെ എല്ലാരും പുച്ഛത്തോടെ നോക്കെ

മൂപ്പരെങ്ങാനും കൗൺസിലർ ആയിരുന്നെങ്കിൽ പഞ്ചായത്ത് തന്നെ മൂപ്പരെടുത്തു വീട്ടിൽ കൊണ്ടുപോയേനെ...

സാവിത്രിയേച്ചി വന്ന് എല്ലാരേയും ഭക്ഷണം കഴിക്കാൻ വിളിച്ചു ഞാൻ ദാസനെ നോക്കി

വിളിക്കാതെ വലിഞ്ഞു കയറി വന്നിടത് ഓസിനു കിട്ടുന്നതല്ലേ വന്ന് തിന്നോ...

എല്ലാരും എന്നെയും ദാസനെയും നോക്കി ഒന്നും മിണ്ടാതെ പിറകെ വന്ന ദാസനും ഭക്ഷണം കഴിക്കാൻ ഇരുന്നു ഞാൻ നന്നായി വെട്ടി വിഴുങ്ങുന്നതിനിടെ ഭക്ഷണത്തിനുമുന്നിൽ അത്രയും പേർക്കിടയിൽ തലയും കുനിച്ചിരിക്കുന്ന ദാസനെ നോക്കി

തിന്നു ചേട്ടാ... ഓസിനു കിട്ടിയാൽ പാഷാണോം തിന്നുന്ന നിങ്ങൾക്കെന്തിനാ ഉളുപ്പ്... ഓസിനു കിട്ടിയതല്ലേ തിന്നാൻ നോക്ക്...

എന്റെ തുറിച്ചുനോട്ടം കണ്ടതും കഴിക്കാൻ തുടങ്ങിയ അയാളുടെ കണ്ണിൽ നിന്നും കണ്ണീരുറ്റി ചൊറിലേക്ക് വീണത് കണ്ടപ്പോ മനസിന്റെ ഉള്ളിൽ എവിടെയോ മഞ്ഞു പെയ്തപോലെ തോന്നി

ഭക്ഷണം കഴിച്ചു അമയയെ അടുത്ത് വിളിച്ചു മാറ്റിനിർത്തി

ഞാൻ സോറി പറഞ്ഞതൊന്നും ഭിച്ചുവിനോടോ ലക്ഷ്മിയോടോ പറയരുത് അവനെങ്ങാനും അറിഞ്ഞാൽ അവൻ അയാളെ കാലിൽ വാരി നിലത്തടിക്കും...

മ്മ്...

അമ്മയോടും പറഞ്ഞേക്ക്...

ചിരിയോടെ അവളെനെ നോക്കി

ഞാൻ പറയാം...

പോട്ടേ...

ശെരിയപ്പാ...

ഹേ...

ഏട്ടൻ എന്നോട് പറഞ്ഞിട്ടുണ്ട്...

എന്ത്...

ദേവിമയുടെ കെട്ടിയോനാ ഏട്ടന്റെ അച്ഛന്റെ സ്ഥാനം

💬 Comments

View all comments