0%

Chapter Title : വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]

ആണെന്ന് അപ്പൊ എനിക്കും അപ്പനല്ലേ...

അവളെ തോളിൽ ചേർത്തുപിടിച്ചു തലയിൽ തലോടി

മോൾക്ക് കുഴപ്പമൊന്നുമില്ലല്ലോ...

എന്ത് കുഴപ്പം ദേവിമ്മക്ക് ഇഷ്ടമാണ് എനിക്കും ചേട്ടനും ഒരെതിർപ്പുമില്ല...

അവളുടെ നെറുകയിൽ ഉമ്മവെച്ചു അവളെന്നോട് ചേർന്നുനിന്നു

അപ്പാ...

അവളെ നോക്കുന്ന എന്നെ നോക്കി

ഞാൻ എന്റെ അച്ഛനെ കണ്ടിട്ടില്ല... ഇനി നിങ്ങളാണെന്റെ അഛൻ...

സന്തോഷത്താൽ അവളുടെ തോളിൽ പിടിച്ച കൈ ഒന്ന് മുറുക്കി അവളെ ഒന്നൂടെ അമർത്തി പിടിച്ചു നിൽക്കെ അവളെനെ നോക്കി

ഇനി ഞാനാ നിന്റെ അപ്പൻ...

ശെരിക്കും...

ആടീ...

എങ്കി ഇനി ഞാൻ അപ്പാന്നു വിളിക്കട്ടെ...

വിളിച്ചോഡീ കാന്താരീ...

അപ്പാ...

എന്തോ...

ഒരു കാര്യം ചോദിക്കട്ടെ...

ചോദിക്ക്...

അപ്പനത്രേം പേരുടെ മുനിലിട്ട് നാണം കെടുത്തിയിട്ടും അങ്ങേരെന്താ ഒന്നും മിണ്ടാതെ സഹിച്ചിരുന്നേ...

എന്റെ മോള് അതൊന്നും ആലോചിച് കുഞ്ഞി തല പുണ്ണാക്കണ്ട... കല്യാണോം ചെക്കനേം ഒക്കെ സ്വപ്നം കണ്ട് ചെക്കനെ വിളിച്ചു പഞ്ചാരയൊക്കെ അടിച്ചിരുന്നോ...

അയ്യേ... ഒരപ്പൻ മോളോട് പറയുന്ന കേട്ടില്ലേ... മ്ലേച്ഛം...

പോടീ കുരിപ്പേ...

ഫ്രിണ്ട്സ്നെ എല്ലാം കല്യാണം വിളിച്ചില്ലേ...

എല്ലാരേം വിളിച്ചു...

പേഴ്സിൽ ഉണ്ടായിരുന്ന ക്യാഷ് എടുത്ത് അവളുടെ കൈയിൽ കൊടുത്തു

എന്തിനാ... ഇപ്പൊ പൈസയൊന്നും വേണ്ട...

വെച്ചോ ഫ്രിണ്ട്സിനു പാർട്ടികൊടുക്കാനൊക്കെ ക്യാഷ് വേണ്ടേ...

അത് ഞാൻ അമ്മയോട്...

അതെന്താ അപ്പൻ തന്നാൽ പറ്റില്ലേ...

അവൾ പെട്ടന്ന് കൈയിലെ ക്യാഷ് വാങ്ങി

കുറച്ചുസമയം കൂടെ സംസാരിച്ചിരുന്ന് അവിടെനിന്നും ഇറങ്ങുമ്പോ ഞങ്ങളെ യാത്രയാക്കാൻ അമയയും ചേച്ചിയും വീട്ടുകാരും വണ്ടിക്കരികിൽ വരെ വന്നു അവരോട് യാത്ര പറഞ്ഞു വണ്ടിയെടുത്തു കുറച്ചുദൂരം കഴിഞ്ഞു വണ്ടി ഇടവഴിയിലേക്ക് കയറ്റി നിർത്തി ഇറങ്ങി പിന്നിലെ ഡോർ തുറന്നു ദാസനെ കോളറിൽ പിടിച്ചു വലിച്ചിറക്കി മുഖമടച്ചൊരെണ്ണം കൊടുത്തു മുഖം പൊത്തി നിലത്തേക്കിരിക്കാൻ പോയ അയാളെ പിടിച്ചു പൊക്കി വണ്ടിയിലേക്ക് ചേർത്തുനിർത്തി

നായിന്റെ മോനേ... നിന്നോട് അന്ന് ഞാൻ പറഞ്ഞതാ മറ്റേ വർത്താനം പറയരുതെന്ന്... കല്യാണം കഴിയും വരെ അടങ്ങിയൊതുങ്ങി ഒരു മൂലക്കിരുന്നോണം ഇനി അവിടെ ചെന്നു വല്ല പൊല്ലാപ്പും ഉണ്ടാക്കാൻ നോക്കിയാൽ വെട്ടി നുറുക്കി കടലിൽ കലക്കും ഞാൻ...

അപ്പോയെക്കും ബാക്കിയുള്ളവർ ഓടിവന്നു പിടിച്ചുവെച്ചു

ഇച്ചായൻ :

💬 Comments

View all comments