Chapter Title : വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]
ഷെബീ വേണ്ട വിട്ടേക്ക്...
അവനെ വിട്ട് വണ്ടിയെടുത്തു ലെച്ചുവിന്റെ വീട്ടിലേക്ക് തിരിച്ചു അവിടെ എത്തി ഇറങ്ങിച്ചെന്ന ദാസന്റെ ചുണ്ട് പൊട്ടിയതും വായിൽ നിന്നും രക്തം വരുന്നതും കണ്ട് ചോദിച്ചവരോട്
വണ്ടി ബ്രേക്ക് ചെയ്തപ്പോ മുഖം ചെന്നു ഡാഷിൽ അടിച്ചതാ എന്ന് പറഞ്ഞു അകത്തോട്ടു നടക്കെ അല്പം മാറി നിൽക്കുന്ന ബിച്ചുവിനെ കണ്ട് അവനരികിൽ ചെന്നു
നീ എന്താ ഇവിടെ നിൽക്കുന്നെ...
കൈയിലെ ഫോൺ മാറ്റി പിടിച്ചുകൊണ്ട്
ഒന്നൂല്ല...
അവനെ ചേർത്തു പിടിച്ചു കവിളിൽ അല്പം അമർത്തി തന്നെ ഒരു കടി കൊടുത്തു
ആ... വിട് വേദനിക്കുന്നു...
കടി വിട്ട് കവിളിൽ ഉമ്മവെച്ച എന്നെ നോക്കി
ഡാ അപ്പാ... എന്തേ വട്ടായോ...
ചെക്കാ ഇനി ഡാ പോടാന്ന് വിളിച്ചാലുണ്ടല്ലോ... മര്യാദക്ക് അപ്പാന്നു വിളിച്ചോണം...
ശെരിക്കും...
ആ ശെരിക്കും...
അവൻ ഇറുക്കെ കെട്ടിപിടിച്ചു കവിളിൽ വൃത്തിക്ക് ഒരു കടി തന്നപിറകെ അമർത്തി ഒരു ഉമ്മയും തന്നു പെട്ടന്ന് എന്തോ ഓർത്തപോലെ
അപ്പൊ ആരേലും ഉള്ളപ്പോ...
അപ്പൊ നീ ഒന്നും വിളിക്കണ്ട...
എന്നാലും എന്ത് പറ്റി ഇപ്പൊ പെട്ടന്ന്...
അതൊന്നും അറിയാൻ കൊച്ചുങ്ങൾ വളർന്നിട്ടില്ല...
ഹേ... അപ്പാ... നമ്മൾ തമ്മിൽ...
ആ... ഒരു നമ്മള് തമ്മിലും ഇല്ല... അപ്പനും അമ്മയും പറയും മോനങ്ങു കേട്ടാൽ മതി ഇങ്ങോട്ട് ചോദ്യം വേണ്ട...
ചിരിയോടെ നിൽക്കുന്ന അവനെ വിട്ട് തിരികെ ലക്ഷ്മിയുടെ അടുത്തെത്തി അവൾക്കുമാത്രം കേൾക്കാൻ പാകത്തിന്
ലച്ചൂ... ഒന്ന് പെട്ടന്ന് അകത്തേക്ക് വാ...
അവളുടെ മറുപടി കാക്കാതെ അകത്തേക്ക് ചെന്ന ഞാൻ ലെച്ചുവിന്റെ മുറിയിൽ കുറേപേർ ഇരിക്കുന്നത് കണ്ട് ബിച്ചുവിന്റെ മുറിയിൽ ചെന്നുനോക്കുമ്പോ അവിടെയും ആളുണ്ടെന്നു കണ്ട്
പുറത്തേക്കിറങ്ങുന്ന എന്നെ കണ്ട് ലെച്ചുവും വീടിനു പുറത്തേക്ക് വന്നു അവളെ കൂട്ടി പറമ്പിലേക്ക് കയറി ഇരുളിൽ എത്തിയതും അവളെ ഇറുക്കെ പിടിച്ചു
ചേട്ടാ... എന്താ... എന്തുപറ്റി...
അവളുടെ കവിളിൽ അമർത്തി ഉമ്മവെച്ചു ഒന്നൂല്ല പെണ്ണേ... കെട്ടിപിടിച്ചുമ്മവെക്കാൻ കൊതിയായിട്ട് വിളിച്ചതാ...
എന്തേ ഭയങ്കര റൊമാന്റിക് ആണല്ലോ...
എന്തേ പറ്റില്ലേ...
പിന്നേ പറ്റാതെ...
കവിളിൽ തലോടിയ അവൾ കൈയിൽ പതിഞ്ഞ നനവ് നോക്കി കൈ മണത്തുനോക്കി
തുപ്പലാണല്ലോ ഇതാരുടെയാ...
💬 Comments
View all comments