Chapter Title : വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]
നമ്മളെ മോൻ...
ബിച്ചുവോ...
മ്മ്...
അപ്പൊ അതാണ് എന്റെ ചെക്കനിപ്പോ പെട്ടന്ന് കെട്ടിപിടിക്കാനും ഉമ്മവെക്കാനും ഒക്കെ കൊതിവന്നെ...
മ്മ്... നീ തന്നതല്ലേ എനിക്കവനെ അപ്പൊ ആ സന്തോഷത്തിന്റെ പങ്കും നിനക്കല്ലേ...
മ്മ്... വരുന്നോരന്വേഷിക്കും അങ്ങോട്ട് ചെല്ലട്ടെ...
മ്മ്... നോക്കി പൊയ്ക്കോ...
പോവാൻ തിരിഞ്ഞ അവളെ വീണ്ടും പിടിച്ചു ദേഹത്തേക്ക് ചേർത്തുനിർത്തി നെഞ്ചിലേക്ക് ചാരി നിൽക്കുന്ന അവളുടെ സാരിക്കിടയിലൂടെ വയറിൽ തലോടി
എന്താ ചേട്ടാ...
വിടാൻ തോന്നുന്നില്ല പെണ്ണെ...
എനിക്കും പോവാനും തോന്നുന്നില്ല... പക്ഷേ...
മ്മ്... ചെല്ല് ഞാൻ വരാം...
അഫി ദാസന്റെ മുഖം പരിശോധിച്ചു മുഖത്ത് ചൂടുപിടിച്ചുകൊടുക്കാനും വായിൽ തണുത്തവെള്ളം വെക്കാനും പറഞ്ഞിട്ടുണ്ട്... എന്തായിരുന്നു പ്രശ്നം...
അവിടിരുന്നു ചൊറിഞ്ഞപ്പോ വന്നദ്ദേശ്യത്തിന് അവിടിന്നിറങ്ങിയപ്പോ ഒന്ന് കൊടുത്തതാ... എന്തേ മോശമായോ...
എന്ത് മോശം... ഇനി വാ തുറക്കാതിരുന്നാൽ മതിയായിരുന്നു...
വീടിന്റെ കോലയിൽ ഷൈജ തുണിനനച്ചു ദാസന്റെ മുഖത്ത് ചൂടുപിടിച്ചുകൊടുക്കുന്നത് കണ്ടുകൊണ്ട് ആങ്ങോട്ട് ചെന്നു
പാത്തുവും ആമിയും അഭിയും കുട്ടുവും ആയി സംസാരിച്ചുനിൽക്കേ ഷെബത്ത ആമിമോളെ എന്റെ കൈയിൽ കൊണ്ടുതന്നു പിള്ളേരോട് കളിച്ചോണ്ടിരിക്കെ നിഖിൽ വണ്ടികൊണ്ടുവന്ന് വീടിനു മുന്നിൽ നിർത്തി വണ്ടിയുടെ പുറകിലെ സീറ്റിൽനിന്നും രണ്ട് ചെറുപ്പക്കാർ ഇറങ്ങി നിഖിലിനെ നോക്കി
അതിലൊരുവൻ : ബാഗും സാധനങ്ങളും അകത്തേക്ക് വെച്ചേക്ക്...
രണ്ടുപേരും അഹങ്കാരികൾ എന്ന് വിളിച്ചോതുന്ന തരത്തിലുള്ള മുഖഭാവതോടെ അവിടെയുള്ളവരെ നോക്കി അപ്പോയെക്കും ഷൈജ സന്തോഷത്തോടെ അവരുടെ അടുത്ത് ചെന്നു സംസാരിക്കെ അതവരുടെ ഗൾഫിലുള്ള മക്കളാണെന്നു മനസിലായി
ഞങ്ങൾക്കരികിലേക്ക് വരുന്ന ലച്ചുവിനെ കണ്ട് മാമി എന്നും വിളിച്ചു അവൾകരികിലേക്ക് ചെന്നവൻ ലച്ചുവിനെ കെട്ടിപ്പിടിക്കാൻ കൈ വിടർത്തിയവൾകരികിലേക്ക് നീങ്ങിയതും ലെച്ചുഅവനെ കൈ നീട്ടി തടഞ്ഞു നിരാശ മറച്ചുവെച്ചുകൊണ്ടവൻ അവളെ നോക്കി
മാമിക്ക് വയസ് കുറഞ്ഞ് കുറഞ്ഞു വരികയാണല്ലോ...
(അവന്റെ പുകഴ്ത്തലിനു ചെവികൊടുക്കാതെ)യാത്ര ഒക്കെ സുഖമായിരുന്നില്ലേ...
അല്ലാതെ പിന്നെ... എന്തൊക്കെയാ മാമീടെ വിശേഷം...
മ്മ്... യാത്രകഴിഞ്ഞുവന്നതല്ലേ ചെന്ന് കുളിക്കാൻ നോക്ക്...
ഗൗരവത്തിൽ പറഞ്ഞു അവന്റെ മറുപടിക്ക് കാക്കാതെ ലെച്ചു ഞങ്ങൾക്കരികിലേക്ക് വന്നു
അവൻ ദേഷ്യത്തോടെ നിഖിലിനെ നോക്കി ഉച്ചത്തിൽ തന്നെ
നിന്നോട് പെട്ടിയൊക്കെ എടുത്തകത്തു വെക്കാൻ പറഞ്ഞില്ലേ...
നിഖിൽ വണ്ടിക്ക് നേരെ നടക്കുന്നത് കണ്ട് നിഖിലിനെ
💬 Comments
View all comments