0%

Chapter Title : വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]

വെച്ച് അവർക്കടുത്ത് ചെന്നു വന്നപ്പോ ഉള്ള ഉഷാറൊന്നും ഇല്ലെങ്കിലും നേരത്തെ ഉണ്ടായിരുന്ന മൂകത മാറി ചെറിയ രീതിയിൽ സംസാരം തുടങ്ങിയിട്ടുണ്ട് അവർക്കിടയിലൂടെ ദാസനരികിൽ ചെന്നിരുന്നു എല്ലാരോടും ചിരിച്ചുകൊണ്ട് അവരുടെ സംസാരം ശ്രദ്ധിക്കും പോലെ ദാസന്റെ കൈ പിടിച്ചു പതിയെ മുതുകിൽ തിരുകിയ പിസ്റ്റളിൽ കൊണ്ടുവെച്ചു ഒരു കൈകൊണ്ട് വായ മൂടി അയാൾകരികിലേക്ക് ചെരിഞ്ഞിരുന്നു സ്വകാര്യമായി ദാസനുമാത്രം കേൾക്കാൻ പാകത്തിന്

ഇനി തിന്നാൻ അല്ലാതെ വാ തുറക്കുകയോ ഇവിടുന്നിറങ്ങിപ്പോവാൻ നോക്കുകയാ അനുസരണക്കേട് കാട്ടുകയോ ചെയ്താൽ ഞാനിതെടുത്ത് നിന്റെ തലക്കിട്ടു പൊട്ടിക്കും... സംശയമൊന്നും വേണ്ട വർക്ക്‌ ചെയ്യുന്നതാ കമ്മീഷണരുടെ സർവീസ് പിസ്റ്റലാ... കേസ് എങ്ങനെ ഒതുക്കണമെന്ന് കമ്മീഷണർക്കറിയാം...

പ്രേതത്തെ കണ്ടപോലിരിക്കുന്ന അയാൾക്കരികിൽ നിന്നും നേരെ ഇരുന്നു അയാളെ നോക്കി ചിരിയോടെ തൊമ്മിച്ചായനെ നോക്കി

അല്ലിച്ചായാ നിങ്ങളെ മന്ത്രിക്കെതിരെ എന്തൊക്കെയോ ആരോപണമൊക്കെ കേൾക്കുന്നുണ്ടല്ലോ ഉള്ളതാണോ...

ഇച്ചായൻ : പോടാ... നിനക്കെന്തിന്റെ കേടാ... അതൊക്കെ പ്രതിപക്ഷത്തിന്റെ വെറും ആരോപണമല്ലേ...

ചർച്ച രാഷ്ട്രീയത്തിലേക്ക് മാറിയതും സംസാരം ചൂട് പിടിച്ചു ഉയർന്നും താഴ്ന്നുമുള്ള സംസാരത്തിൽ മൂകമായ അന്തരീക്ഷം ഒലിച്ചുപോയി മിണ്ടാതിരിക്കുന്ന ദാസനെ നോക്കി

അച്ചായൻ : ദാസൻ പണ്ട് പഞ്ചായത്ത് ഇലക്ഷനിൽ നിന്ന തല്ലേ... ദാസനെന്താ ഒന്നും മിണ്ടാതിരിക്കുന്നത്... നീ രാഷ്ട്രീയം വിട്ടോ...

മൂപര് രാഷ്ട്രീയം വിട്ടതല്ല രാഷ്ട്രീയം മൂപ്പരെ വിട്ടതാ... പാർട്ടി പ്രവർത്തനം എന്നും പറഞ്ഞുനടന്നപ്പോ ആർക്കോ കക്കൂസുണ്ടാക്കാൻ കിട്ടിയ ഫണ്ട്‌ മൂപര് കൊണ്ടുപോയി പുട്ടടിച്ചപേരിൽ പാർട്ടിയുടെ സിറ്റിംഗ് സീറ്റല്ലേ കെട്ടിവെച്ച കാശുപോലും കിട്ടാതെ പോയത് (ദാസൻ ഇലക്ഷന് നിന്നു പൊട്ടിയിട്ടുണ്ടേലും കക്കൂസ് ഫണ്ട്‌ കട്ട കഥ ഞാനായിട്ടുണ്ടാക്കി പറഞ്ഞതാണ്)...പിന്നെ പാർട്ടി എങ്ങനെ വിടാതിരിക്കും...

💬 Comments

View all comments