0%

Chapter Title : വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]

തിരികെ ഇറങ്ങെ റാപ്റ്ററിനെ വലിയ ക്യാബിനടുത്ത് കൊണ്ട് നിർത്തിയ ഖാലിദിനെ നോക്കി

ചെറിയ ക്യാബിൻ പോരായിരുന്നോ...

ചെറിയ ക്യാബിൻ നീ എടുത്തോ... ആക്റ്ററിന് അത് കൊടുക്കാം അവർ ഒറ്റക്കല്ലേ ഉള്ളൂ...

അപ്പൊ ഇതോ...

എല്ലാർക്കും ഡ്രസ്സ്‌ മാറാന്നുള്ളതല്ലേ... ചൂടെടുത്താലും ക്ഷീണിച്ചാലും ഇതിൽ കയറികിടക്കുകയും ചെയ്യാലോ...

മ്മ്...

ലാന്റ് ക്രൂസർ എടുത്ത് ചെറിയ കേബിനു പുറകിൽ കൊളുത്തി കണക്റ്റ് ആയശേഷം വണ്ടികളുമെടുത്ത് ഞങ്ങൾ നാലുപേരും റെസ്റ്റോറന്റ്ലേക്ക് തിരിച്ചു പോവും വഴി വുകൂദിൽ കയറി ക്യാബിൻ ജനറേറ്ററിലും ക്യാനിലും വണ്ടിയിലും പെട്രോൾ ഫിൽ ചെയ്തു വിശാലമായ പാർക്കിങ്ങിലേക്ക് രണ്ട് വണ്ടിയും കയറ്റി നിർത്തി

ജനറേറ്ററുകൾ ഓൺ ചെയ്തു ക്യാബിൻ എ സി ഓണാക്കി അവർക്കരികിലേക്ക് ചെന്ന് സമയം പോയെന്നും ക്യാബിനിൽ ചെന്നു ഡ്രസ്സ്‌ ചേഞ്ച് ചെയ്തോളാനും പറഞ്ഞു

അവർ വണ്ടിയിൽനിന്നും ഡ്രെസ്സുകളും എടുത്ത് ക്യാബിനിലേക്ക് പോയി പൊയ് കാല് വെച്ച് കെട്ടി നിൽക്കുന്നവരെയും നാസിക് ഡോളുകാരെയും ചെണ്ടക്കാരെയും നോക്കി ആകത്തെ റെസ്റ്റോറന്റും പുറത്തെ കാഫ്റ്റീരിയയും ഔട്ട്‌ ഡോർ സിറ്റിങ്ങും വിചാരിച്ചപോലെ അലങ്കരിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നത് കണ്ട് സന്തോഷത്തോടെ അലങ്കരിച്ച ടീമിനോട് നന്ദി പറഞ്ഞു

മുന്നിലേക്ക് നടന്നു വാതിൽ തുറന്ന് അകത്തേക്ക് കടന്നു നോർമൽ ഡൈനിങ് ഏരിയ കടന്നു കോറിഡോറിലൂടെ മുന്നോട്ട് നടന്നു ചിറാപുഞ്ചി എന്ന ഡിജിറ്റൽ ബോർഡുള്ള മുറിയുടെ വാതിൽ തുറന്നു

ചുറ്റും കണ്ണും കാതും മൂക്കും കാടെന്നു പറയുന്നതരത്തിൽ ആർട്ടിഫിഷ്യൽ മരങ്ങളും വള്ളിപടർപ്പുകളും കുറ്റി ചെടികളും ശബ്ദങ്ങളും കുളിരുള്ള അന്തരീക്ഷവും എപ്പോഴും ചുറ്റിലും മഴപെയ്തുകൊണ്ടിരിക്കുന്ന ഇടയ്ക്കിടെ ഇടിയും മിന്നലും പ്രണയാർദ്രമായ സായാഹ്നമല്ലെന്നു പറയാൻ കഴിയാത്ത തരത്തിലുള്ള അന്തരീക്ഷത്തിൽ കല്ലും ഗ്രാസും കൊണ്ട് തീർത്ത വഴികളിൽ നിന്നും മീനുകൾ പുളക്കുന്ന ആമ്പൽ താടാകത്തിനു നടുവിലായുള്ള ഡൈനിങ് ടേബിളും ചെയറുകളും മുറിച്ച മരക്കുറ്റി പോലെ സെറ്റ് ചെയ്തിരിക്കുന്നത് കണ്ട് വാ പിളർന്നു നിൽക്കുന്ന ഖാലിദ്നെ നോക്കി

എങ്ങനെയുണ്ട് ബ്രദർ...

നേരത്തെ വന്നപ്പോ കണ്ടിരുന്നു എങ്കിലും അപ്പോൾ ശബ്ദവും മഴയും ഒന്നുമില്ലാത്തതു കൊണ്ട് ഇത്രയും ഫീൽ ഇല്ലായിരുന്നു... ഇറ്റ്സ് അമേസിംഗ് ബ്രോ...

ഇതാണ് ഖാലിദ് എന്നും മഴയുള്ള ചിറാപുഞ്ചി...

ചിറാപുഞ്ചി വാസ് ഓസം...

ഇതിന് എക്സൈറ്റ് ആയാൽ എങ്ങനെ... ഇവിടെ കേരളത്തിലെ എല്ലാ ജില്ലകളും പതിനേഴിൽ നിൽക്കുന്ന സുന്ദരിയെ പോലെ കാശ്മീരും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളുമുണ്ട്... ശമാൽ മുതൽ ബൂസംമ്ര ബോർഡർ വരെ ചിത്രങ്ങൾ ഖത്തറിന്റെ കഥ പറയുന്ന ചുവരുകൾക്കിപ്പുറം വെച്ച സ്‌ക്രീനിലും മെനു കാർഡിലും കാണുന്ന

💬 Comments

View all comments