Chapter Title : വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]
വന്നദ്ദേശ്യത്തിന് അവിടിന്നിറങ്ങിയപ്പോ ഒന്ന് കൊടുത്തതാ... എന്തേ മോശമായോ...
എന്ത് മോശം... ഇനി വാ തുറക്കാതിരുന്നാൽ മതിയായിരുന്നു...
വീടിന്റെ കോലയിൽ ഷൈജ തുണിനനച്ചു ദാസന്റെ മുഖത്ത് ചൂടുപിടിച്ചുകൊടുക്കുന്നത് കണ്ടുകൊണ്ട് ആങ്ങോട്ട് ചെന്നു
പാത്തുവും ആമിയും അഭിയും കുട്ടുവും ആയി സംസാരിച്ചുനിൽക്കേ ഷെബത്ത ആമിമോളെ എന്റെ കൈയിൽ കൊണ്ടുതന്നു പിള്ളേരോട് കളിച്ചോണ്ടിരിക്കെ നിഖിൽ വണ്ടികൊണ്ടുവന്ന് വീടിനു മുന്നിൽ നിർത്തി വണ്ടിയുടെ പുറകിലെ സീറ്റിൽനിന്നും രണ്ട് ചെറുപ്പക്കാർ ഇറങ്ങി നിഖിലിനെ നോക്കി
അതിലൊരുവൻ : ബാഗും സാധനങ്ങളും അകത്തേക്ക് വെച്ചേക്ക്...
രണ്ടുപേരും അഹങ്കാരികൾ എന്ന് വിളിച്ചോതുന്ന തരത്തിലുള്ള മുഖഭാവതോടെ അവിടെയുള്ളവരെ നോക്കി അപ്പോയെക്കും ഷൈജ സന്തോഷത്തോടെ അവരുടെ അടുത്ത് ചെന്നു സംസാരിക്കെ അതവരുടെ ഗൾഫിലുള്ള മക്കളാണെന്നു മനസിലായി
ഞങ്ങൾക്കരികിലേക്ക് വരുന്ന ലച്ചുവിനെ കണ്ട് മാമി എന്നും വിളിച്ചു അവൾകരികിലേക്ക് ചെന്നവൻ ലച്ചുവിനെ കെട്ടിപ്പിടിക്കാൻ കൈ വിടർത്തിയവൾകരികിലേക്ക് നീങ്ങിയതും ലെച്ചുഅവനെ കൈ നീട്ടി തടഞ്ഞു നിരാശ മറച്ചുവെച്ചുകൊണ്ടവൻ അവളെ നോക്കി
മാമിക്ക് വയസ് കുറഞ്ഞ് കുറഞ്ഞു വരികയാണല്ലോ...
(അവന്റെ പുകഴ്ത്തലിനു ചെവികൊടുക്കാതെ)യാത്ര ഒക്കെ സുഖമായിരുന്നില്ലേ...
അല്ലാതെ പിന്നെ... എന്തൊക്കെയാ മാമീടെ വിശേഷം...
മ്മ്... യാത്രകഴിഞ്ഞുവന്നതല്ലേ ചെന്ന് കുളിക്കാൻ നോക്ക്...
ഗൗരവത്തിൽ പറഞ്ഞു അവന്റെ മറുപടിക്ക് കാക്കാതെ ലെച്ചു ഞങ്ങൾക്കരികിലേക്ക് വന്നു
അവൻ ദേഷ്യത്തോടെ നിഖിലിനെ നോക്കി ഉച്ചത്തിൽ തന്നെ
നിന്നോട് പെട്ടിയൊക്കെ എടുത്തകത്തു വെക്കാൻ പറഞ്ഞില്ലേ...
നിഖിൽ വണ്ടിക്ക് നേരെ നടക്കുന്നത് കണ്ട് നിഖിലിനെ നോക്കി
ഡാ... നീ എന്താ ഇവിടുത്തെ ജോലിക്കാരനാണോ... അവരവരുടെ സാധനങ്ങൾ അവരവർ എടുത്തോണ്ട് പൊയ്ക്കോളും... നീ നിന്റെ പണിനോക്ക്...
ഞാൻ പറഞ്ഞതുകേട്ട് നിഖിൽ പെട്ടിയെടുക്കാതെ തിരികെ ഞങ്ങൾക്കരികിലേക്ക്
💬 Comments
View all comments