Chapter Title : വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]
വന്നത് കണ്ട് അവനെന്നെ തറപ്പിച്ചുനോക്കി
ലെച്ചു : ഭക്ഷണം കഴിച്ചാലോ...
കഴിക്കാം...
ലെച്ചു : (നിഖിലിനെ നോക്കി) ചെന്ന് കൈ കഴുകി വാടാ...
എല്ലാരോടും ഭക്ഷണം വിളമ്പുന്ന കാര്യം പറഞ്ഞതും ഞങ്ങളെല്ലാം കൂടെ മുറ്റത്ത് ടാബിളും ചെയറും നിരത്തി എല്ലാരും കൂടെ ചോറും കറികളും എടുത്തു വന്നു ഭക്ഷണം കഴിക്കാനായി ഇരുന്ന എനിക്കരികിലായി എന്റെ പെണ്ണുങ്ങളും ഇത്തമാരും ഇരുന്നു പരസ്പരം സംസാരിച്ചുകൊണ്ട് ഞങ്ങൾ ഭക്ഷണം കഴിക്കേ മറ്റൊരു ടേബിളിൽ ഇരുന്നു ഭക്ഷണം കഴിക്കുന്നവൻ ഇടയ്ക്കിടെ ഞങ്ങളെ നോക്കുന്നതും ലെച്ചുവിലും അവളിനിൽനിന്നും മറ്റുള്ളവരിലേക്കും കണ്ണ് വീഴുന്നതും കാണെ എടുത്ത് നിലത്തടിച്ചാലോ എന്ന് തോന്നി ഭക്ഷണം കഴിച്ചു കൈകഴുകി കൊണ്ടിരിക്കെ അവൻ ഞങ്ങൾക്കരികിൽ വന്നു ലെച്ചുവിനെ നോക്കി
ഇവരെല്ലാം മാമീടെ ഫ്രിണ്ട്സ് ആണോ...
അതേ...
ഫ്രണ്ട്സിനെ നമുക്കൊന്നും പരിചയപെടുത്തുന്നില്ലേ...
നീ കല്യാണം കൂടാൻ വന്നതാണോ എന്റെ ഫ്രണ്ട്സിനെ പരിചയപ്പെടാൻ വന്നതാണോ...
ഇങ്ങനെ ഒക്കെ അല്ലേ പരിചയപെടുന്നത്...
അവൻ മറ്റുള്ളവരെ നോക്കി
ഞാൻ അജയ്... ദുബായിൽ വർക്ക് ചെയ്യുകയാ...
ലെച്ചുവിന് വശത്തായി നിന്ന റിയക്ക് നേരെ നീട്ടിയ കൈ അവകണിച്ചുകൊണ്ടവൾ അവരെ ഓരോരുത്തരെയും ചൂഴ്ന്നു നോക്കുന്ന അവനു മറുപടികൊടുക്കാതെ അവർ അവിടുന്ന് നടന്നു നീങ്ങി അവർക്ക് പിറകിലായി വന്ന ഞാനും ഇത്തയും അവനരികിൽ എത്തിയതും
ഇത്ത : (അവനെ നോക്കി) ചെക്കാ... കല്യാണം കൂടാൻ വന്നാൽ കല്യാണം കൂടിയിട്ട് പൊയ്ക്കോണം ഇവിടെകിടന്നു വിരവാൻ നിന്നാൽ വന്നപോലെ തിരിച്ചു പോക്കുണ്ടാവില്ല... ഈ നാടിത്തിരി പിശകാ...
(ഇത്തയെ നോക്കികൊണ്ടവൻ ചിരിയോടെ) ഞാനും...
ഇത്ത : കണ്ടറിഞ്ഞില്ലേൽ കൊണ്ടറിയാം...
അവൻ : (വഷളൻ ചിരിയോടെ)കൊള്ളാം...
മ്മ്...
💬 Comments
View all comments