Chapter Title : വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]
വായിവന്നതങ്ങ് വിളിച്ചു ഞാൻ സാറിനോടിനി വിളിക്കരുതെന്നു പറഞ്ഞു അത് കണ്ട ഈ സാറ് എന്നെ അടിക്കാൻ വന്നപ്പോ ഇനി അടിക്കാൻ വരരുതെന്ന് ഈ സാറിനോടവളുമൊന്നു പറഞ്ഞു പറഞ്ഞത് കൈകൊണ്ടാണെന്നു മാത്രം... അത്രേ ഉണ്ടായിട്ടുള്ളു...
ബാബു സർ : എന്നാലും ഷെബീ യുണിഫോമിലുള്ള പോലീസുകാരനല്ലേ... നിനക്കാതെങ്കിലുമൊന്നാലോചിക്കായിരുന്നില്ലേ...
അതാലോചിച്ചതുകൊണ്ടാ ഇതിലൊതുക്കിയേ ഇല്ലേൽ ഇവളെ കൂതിച്ചിയെന്നു വിളിച്ച (എസ് ഐ യേ നോക്കി) ഇയാളെ ഇവിടിട്ടു ഞാൻ കൊന്നേനെ...
സജീവൻ സർ : (എസ് ഐ യേ നോക്കി) സോറി ഡോക്ടറെ ഇത് വിട്ടേക്ക്...
ശെരി സാറേ... അല്ലേലും നിങ്ങളൊക്കെ ഇതിനെടെലുള്ളപ്പോ ഞങ്ങളെന്ത് ചെയ്യാനാ... ഞാനിത് വിട്ട കേസാ...
സജീവൻ : അയാളെ നോക്കി സാറ് വണ്ടീൽ കയറ്...
സർ ഇവൻ ഞങ്ങളെ തല്ലിയിട്ട് നിങ്ങളിവന് സപ്പോർട്ട് ചെയ്തു സംസാരിക്കുന്നോ...
സജീവൻ : സാറിനെ ഇവൻ തല്ലിയതിന് തെളിവുണ്ടോ...
എസ് ഐ ചോയേട്ടനെ നോക്കി
ഡോ ആ ക്യാമറ വർക്കാവില്ലേ...
ഇല്ല സാറേ അതിന്നു വൈകുന്നേരം കേടായി...
അയാൾ തിരിഞ്ഞു ചുറ്റും നോക്കുന്നത് കണ്ട
ചോയേട്ടൻ : നോക്കണ്ട സാറേ ആ ക്യാമറകളൊന്നും വർക്കാവില്ല... എല്ലാം കേടാ...
ബാബുസർ : സാറേ... ഇവിടെ ഇവർക്കെതിരെ സാക്ഷിപ്പറയാൻ ആരെയും കിട്ടില്ല... ഇവര് ഗുണ്ടകളൊന്നുമായിട്ടല്ല... ഒന്ന് അവർക്ക് ന്യായമല്ലാത്ത ഒന്നും അവര് ചെയ്യില്ല രണ്ടാമത് ഈ നാട്ടുകാർക്ക് എന്താവശ്യത്തിനും ഇവര് മുന്നിൽ കാണും ഇവരുടെ ആവശ്യത്തിന് നാട്ടുകാരും കാണും...
ഹരി സർ : (ഡ്രൈവറെ നോക്കി) പണ്ട് പെരുന്നാക്ക് അറക്കാൻ കൊണ്ടുവന്ന ഒന്നര കിന്റലുള്ള പോത്ത് വിരണ്ടോടി നാട്ടുകാര് മുഴുവൻ പിറകെ ഓടെ ആ പോത്ത് ഈ ഡോക്ടറെ നേരെ കുത്താൻ ചെന്നപ്പോ ഒറ്റക്കൈ കൊണ്ട് പോത്തിനെ പിടിച്ചു നിർത്തിയിട്ടുണ്ട് അതുമല്ല അറിയപ്പെടുന്നൊരു ഓർത്തോ സർജൻ ആണ്... അതുകൊണ്ട് പെണ്ണിന്റെ കയ്യിന്നു തല്ലുമെടിച്ചെന്നു കോംപ്ലക്സ് ഒന്നും വേണ്ട...
രണ്ടുപേരും അവളെ നോക്കി
അവർ പോവാനായി തിരിയും മുൻപ് അഫി ചോയിയേട്ടനോട് ഒരു പേപ്പർ വാങ്ങി അതിൽ ബെൽറ്റിനും മെഡിസിനും എഴുതികൊടുത്തു
അഫി : കുറച്ചുദിവസം റെസ്റ്റെടുത്തോ... രണ്ടാഴ്ച്ച കഴിഞ്ഞു വിളിച്ചിട്ട് വീട്ടിലേക്ക് വന്നാൽമതി... ബെൽറ്റ് അഴിക്കണ്ട...
💬 Comments
View all comments