0%

Chapter Title : വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]

സജീവൻ : അല്ല ഡോക്ടറെ ബെൽറ്റിടാൻ...

അത് വാങ്ങിയിട്ട് അപ്പുറത്തെ ക്ലിനികിൽ ചെന്നാൽ അവരിട്ടുതരും അല്ലെങ്കിവാങ്ങിവന്നാൽ ഞാനിട്ടുതരാം...

ഹരി : ഡോക്ടർ തന്നെ ഇട്ടുകൊടുത്തേക്ക് ഞാൻ പോയി വാങ്ങിച്ചിട്ടുവരാം...

ഹരി സാറും രാജൻ സാറും വണ്ടിയുമെടുത്തു മെഡിക്കൽ ഷോപ്പ് നിൽക്കുന്നിടത്തേക്ക് പോയി

സാറേ നമ്മളിങ്ങനെ പരിചയപ്പെടേണ്ടി വന്നതിന്റെ ഒരിതിൽ പറയുകയാ... ഈ നാട് ഇത്തിരി പിശകാ മെയിൻ പ്രശ്നമെന്താന്നുവെച്ചാൽ സ്നേഹമായാലും വെറുപ്പായലും കൊടുക്കുന്നതിനും ഇരട്ടി ഈ നാട് തിരിച്ചുതരും... അത്കൊണ്ട് നമുക്ക് വേണ്ടാത്തതൊന്നും നമ്മൾ ഇവിടെ കൊടുക്കരുത്... നമുക്ക് വേണ്ടത് അളവുനോക്കാതെ കൊടുക്കുകേം ചെയ്യാം...

അവരുടേനോട്ടംകണ്ട് ചിരിയോടെ അവരെ നോക്കി

സംശയമുണ്ടെൽ സാറിവരോട് ചോദിച്ചുനോക്ക് ഇവര് പലരും വേറെ നാട്ടിന്നു ഇവിടെവന്നതാ ഇപ്പൊ ഇവിടുന്ന് പോവാനേ ഇവർക്കൊന്നും താല്പര്യമില്ല... സജീവൻസർ അതല്ലേ ഇവിടെ വീടുവാങ്ങി ഇവിടെത്തന്നെ കൂടിയേ...

അപ്പോയെക്കും മെഡിക്കൽ ഷോപ്പിൽ പോയവർ തിരികെ വന്നു അഫി അവർക്ക് കഴുത്തിൽ ബെൽറ്റ്‌ ഇട്ടുകൊടുത്തു

സോറി... നിങ്ങൾ മോശമായി പെരുമാറിയകൊണ്ടാണ് ഞങ്ങളും അങ്ങനെ പെരുമാറിയത്...

എസ് ഐ : സാരമില്ല ഞങ്ങളും മോശമാണ് നിങ്ങളോട് പെരുമാറിയത്... സോറി... ഞാൻ അങ്ങനെ വിളിക്കാൻ പാടില്ലായിരുന്നു...

ഡ്രൈവർ : (കഴുത്തിലെ ബെൽറ്റിൽ കൈവെച്ചുകൊണ്ട് ആ വേദനയിലും കളിയാക്കി ചിരിക്കുമ്പോലെ ചിരിച്ചുകൊണ്ട്) എന്നാലും നിങ്ങൾ പെരുമാറിയപ്പോ മോശമാക്കിയില്ല...

ഞങ്ങളും അവർക്കായി ചിരിച്ചു

എങ്കി ഓരോ ജ്യൂസായാലോ... ചോയ്യേട്ടാ എല്ലാർക്കും ഓരോ ജ്യൂസ്...

നല്ല പേരക്കയുണ്ട് എടുക്കട്ടെ...

ആ...

ചോയേട്ടൻ അകത്തേക്ക് പോയി

കല്യാണം പറഞ്ഞിട്ടില്ലേ...

ബാബുരാജ് സർ : കല്യാണം പറഞ്ഞില്ലേൽ അവനെ ഞങ്ങൾ വെച്ചേക്കുമോ...

(അവരെ രണ്ടുപേരെയും നോക്കി) എന്തായാലും കല്യാണത്തിനു വരണം...

എസ് ഐ : അത് ശെരി കല്യാണം കഴിക്കാൻ പോകുന്നവരാണല്ലേ...

ഞങ്ങളെ അല്ല... ഞങ്ങളെ ചെക്കന്റെ കല്യാണമാ...

അവരുഞങ്ങളെ നോക്കുന്ന കണ്ട്

അയ്യോ അങ്ങനെ അല്ല... എന്റെ ശിഷ്യനാണ് ശെരിക്കും പറഞ്ഞാൽ മോനേ പോലെ ആണ്...

എസ് ഐ : താൻ കളരിയാണോ...

ഹാ കളരിയും അറിയും...

എസ് ഐ : ഇവിടെ അടുത്ത് നല്ല കളരി ഏതെലുമുണ്ടോ...

അതൊക്കെ ശെരിയാക്കാം... ആദ്യം ഇതൊന്നു ശരിയാവട്ടെ...

അഫി :

💬 Comments

View all comments