Chapter Title : വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]
സ്കൂളിൽ പിരിക്കുക എന്ന് പറഞ്ഞാൽ... ഇനി ഒന്നും ചെയ്യാൻ പറ്റില്ല എന്ന് എനിക്ക് പറയാനും തോന്നുന്നില്ല അവരാണെങ്കിൽ സാധാരണ ഒരു ഫാമിലി ആണ് അതുകൊണ്ട് ജനങ്ങളോട് കൈനീട്ടാൻ അവർക്ക് നല്ല മടിയുണ്ട്... അതുകൊണ്ട് നീ ആളെ പറയാതെ കാര്യം പരിചയക്കാരോട് പറഞ്ഞു നിന്നെ കൊണ്ട് കഴിയുന്നത് ഒപ്പിച്ചു തന്നാൽ നന്നായിരുന്നു...
മ്മ്...അവരുടെ വീട്ടു ചിലവും കാര്യങ്ങളും ബുദ്ധിമുട്ടായിരിക്കില്ലേ...
കഴിഞ്ഞ ദിവസം ഭക്ഷണത്തിനുള്ളത് ഞങ്ങൾ ടീചെഴ്സ് വാങ്ങികൊടുത്തിട്ടുണ്ട്...
അവരുടെ ട്രീറ്റ്മെന്റ് ആവശ്യത്തിന് ഉള്ളത് ഞാൻ തന്നാൽ പോരേ... ടീച്ചർ അവരുടെ ചികിത്സക്കുവേണ്ടത് എത്രയാ എന്ന് ചോദിക്ക് അത് ഞാൻ തന്നേക്കാം... അവരുടെ വീടിനടുത്ത് ഭക്ഷണത്തിനുള്ള സാധനങ്ങളും കാര്യങ്ങളും ടീച്ചർ ഏർപ്പാട് ചെയ്തോ അതിന്റെ ചിലവും മാസം ഞാൻ തന്നേക്കാം...
(സന്തോഷത്തോടെ) നീ നന്നായി വരുമെടാ... നിന്നോട് എങ്ങനെയാ നന്ദി പറയണ്ടേ എന്നറിയില്ല...
(ചിരിയോടെ ടീച്ചറേ നോക്കി) എന്റെ ടീച്ചറേ ടീച്ചർ ആദ്യമായൊരു കാര്യം ആവശ്യപ്പെട്ടിട്ട് അത് പോലും ചെയ്തുതന്നില്ലേൽ ടീച്ചർ എന്നെ പഠിപ്പിച്ചതിനു വല്ല അർത്ഥവുമുണ്ടാവുമോ...
നീയും വാ നിനക്ക് അവരെ നേരിട്ട് കണ്ട് കാര്യം പറയുകയും ചെയ്യാലോ...
അത് വേണ്ട... ടീച്ചർ തന്നെ പറഞ്ഞാൽ മതി...
നിനക്ക് ആരാണെന്നറിയണ്ടേ...
വേണ്ട... ഞാനാണ് ഇത് തരുന്നതെന്നു അവരോടും പറയണ്ട ടീച്ചേർസ് കൊടുക്കും എന്ന് പറഞ്ഞാൽ മതി...
എന്നാലും...
എന്റെ ടീച്ചറേ... ഒരെന്നാലുമില്ല ഇത് നമ്മളെ സീക്രെട് ആയി ഇരിക്കട്ടെ... സംഭവം ഫിക്സ്...
ഓ... ശെരി സാമീ...
ഗ്രൗണ്ട് എങ്ങനെ ഉണ്ട്...
നല്ലതാടാ... ഇപ്പൊ പിള്ളേർ കളിക്കുന്നതു കൊണ്ട് ഗ്രൗണ്ടിനു പുറത്തുള്ളവർക്ക് യാതൊരു ബുദ്ധിമുട്ടുമില്ല... ഗ്രൗണ്ട് മാത്രമല്ല പുതിയ ബസുകൾ
💬 Comments
View all comments