Chapter Title : വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]
ചമ്രം പടിഞ്ഞിരുന്നു കഴുത്തിലെ രുദ്രക്ഷത്തിൽ പിടിച്ചു കണ്ണടച്ചു പരമശിവനെയും വിനായകനെയും ഗുരുവിനെയും മനസിൽ ധ്യാനിച്ച് അങ്ങേരുടെ ജാതകം ഗണിച്ചു നോക്കി മഹാദേവനെ ഒരിക്കൽക്കൂടി ധ്യാനിച്ചു
ചിരിയോടെ അയാളെ നോക്കി
കഷ്ടകാലമെല്ലാം കഴിഞ്ഞു ഇനി സന്തോഷത്തിന്റെ കാലമാ...
വലിയ താല്പരിമില്ലാതെ കേൾക്കുന്ന അയാളെ നോക്കി
സാറിന്റെ സങ്കടം ഈ ട്രാൻസ്ഫറോ മേലുദ്യോഗസ്ഥരുടെ ചീത്തയോ ഒന്നുമല്ല...
അയാൾ കണ്ണ് തുറിച്ചെനെ നോക്കി
കല്യാണം കഴിഞ്ഞു പത്ത് വർഷമായിട്ടും സാറിനു കുഞ്ഞുങ്ങളില്ല മൂന്നുവട്ടം ഭാര്യ ഗർഭിണിയായി മൂന്നാം വട്ടം പ്രസവിച്ചത് ചാപിള്ളയെ അതാണ് സാറിന്റെ സങ്കടവും ദേഷ്യവുമെല്ലാം... പേടിക്കണ്ട... ഭാര്യയോട് ഇങ്ങോട്ട് വരാൻ പറ രണ്ടുപേരും മുടങ്ങാതെ എഴുന്നാൾ കാലത്ത് ഇവിടുത്തെ ദേവീ ക്ഷേത്രത്തിൽ ചെന്ന് ദേവിയെ കാണ് നാല്പത് നാളിനുള്ളിൽ നിങ്ങളെ സങ്കടം തീരും... നിങ്ങൾക്ക് ലക്ഷമീ കടാക്ഷമുള്ള സഹാനുകമ്പ ഗുണമായുള്ള കലാവാസനയുള്ള മകൾ ജനിക്കും...
കേട്ടതിന്റെ ഞെട്ടലിലും അയാൾ വിശ്വാസമില്ലാത്ത പോലെ എന്നെ നോക്കെ
ചോയിയേട്ടൻ : സംശയിക്കണ്ട സാറേ... അവൻ പറഞ്ഞാൽ അത് നടക്കും അനുഭവം കൊണ്ട് പറയുകയാ...
(എന്നെ നോക്കി) ഇതൊക്കെ നടക്കുമോ... ഒരുപാട് അമ്പലങ്ങളും ആശുപത്രിയും കയറിയിറങ്ങി ദൈവത്തിലും ഡോക്ടർ മാരിലും ഉള്ള വിശ്വാസം തന്നെ നഷ്ടപ്പെട്ടു...
മകളുടെ ജനനത്തോടെ നിങ്ങൾക്കിടയിലുള്ള വിള്ളൽ മാറും ഉയർച്ചകൾ ഉണ്ടാവും... രണ്ടുപേരും മുന്നിൽ വന്നു കൈനീട്ടുന്നവർക്ക് ഏത് സാഹചര്യത്തിലും ഭക്ഷണം നൽകാൻ മടികാണിക്കരുത്...
ചോയേട്ടന് പൈസയും കൊടുത്ത് വണ്ടിയിൽ കയറി സ്റ്റാർട്ട് ചെയ്തു കൊണ്ട് അയാളെ നോക്കി
വിശ്വാസമുണ്ടെങ്കിൽ മാത്രം ചെയ്യ് മൂന്നാം വയസുവരെ നടക്കാത്ത നിങ്ങൾ നടക്കുമെന്ന് നിങ്ങളുടെ മാതാപിതാക്കൾ വിശ്വസിച്ചപോലെ ഞാൻ പറഞ്ഞത് നിങ്ങൾക്ക് ഉറച്ച വിശ്വാസമുണ്ടെങ്കിൽ മാത്രം ചെയ്യ്...
അതുവരെ പാതി സംശയത്തോടെ നിന്ന അയാൾ തുറിച്ച കണ്ണുമായി എന്നെ നോക്കിനിൽക്കെ
ഒരു കാര്യം കൂടെ പറയാം അവൾ ജനിക്കുന്നത് ഒന്നാം യാമത്തിലാവും അതായത് പുലർച്ചെ മൂന്നുമണിക്കും ആറുമണിക്കുമിടയിൽ ആ സമയത്തെ വിദ്യ ലക്ഷ്മി യാമം എന്നും സരസ്വതീ യാമമെന്നും വിളിക്കാറുണ്ട്... വിദ്യാ ലക്ഷ്മി ആ പേര് സാറിന്റെ മോൾക്ക് നന്നായി ചേരും...
അയാൾ കണ്ണുമിഴിച്ചെന്നെ നോക്കെ
പോയേക്കട്ടെ... പറ്റിയാൽ അറിഞ്ഞാൽ ഞാൻ വരും
💬 Comments
View all comments