Chapter Title : വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]
പോവാത്തെ... നിങ്ങൾ കെട്ടിയോളന്മാരെയും കൂട്ടി അവിടേക്ക് മാറ്... പൈസയൊന്നും അയച്ചുകൊടുക്കാൻ നിൽക്കണ്ട അവരുചോദിച്ചാൽ കൂലികിട്ടിയില്ലെന്നു പറഞ്ഞേക്ക്... ചിലവിന് പൈസയില്ലാതെയാവുമ്പോ തന്നെ പണിക്കുപോയ്കോളും...
ഇബ്രായിക്ക : അത് ശെരിയാ...
കാണാരേട്ടൻ : അപ്പൊ നിന്റടുത്തു വന്നു പ്രശ്നമുണ്ടാക്കിയാലോ...
അതിനെന്തു മറുപടിപറയണമെന്നെനിക്കറിയാം...
ചന്ദ്രേട്ടൻ : നടക്കുമോ...
ഗോപാലേട്ടൻ : നടന്നാലോ... നമ്മളെന്തെല്ലാം ചെയ്തുനോക്കി... അവസാനം കല്യാണം വരെ നടത്തിനോക്കി ഒന്നും നടന്നില്ലലോ ഇനി ഇതും കൂടി നോക്കാം...
നിങ്ങൾ അവര് ചോദിക്കുമ്പോ പൈസകൊടുക്കാൻനിന്നാൽ പിന്നേ ഇതുകൊണ്ട് കാര്യമുണ്ടാവില്ല... ഒരു പണിക്കും പോയില്ലെങ്കിലും ആവശ്യങ്ങൾ നടക്കുന്നതുകൊണ്ടാണവർ പണിക്കുപോകാത്തതെന്നാണ്...
കാര്യമൊക്കെ പറഞ്ഞു സെറ്റാക്കി പഴയ തമാശകളും മറ്റും പറഞ്ഞുകൊണ്ട് ഇരുന്നടിച്ചു ഭക്ഷണവും കുപ്പിയും തീരുമ്പോയേക്കും എല്ലാം കാലുറക്കാത്ത പരുവമായി രാജീവേട്ടൻ എല്ലാരേയും ചുമന്നു കൊണ്ടുപോകുമ്പോ
ഞാൻ തപ്പിപിടിച്ചു കുളിക്കാൻ കയറി കുളിച്ചിറങ്ങി ആടിയാടി അടുക്കള വാതിൽ തുറന്ന് അകത്തുകയറി കട്ടിലിൽ ചെല്ലുമ്പോ ഇത്ത കട്ടിലിൽ കിടപ്പുണ്ട് അവൾക്കരികിലായി കയറികിടന്നു
നല്ല ഫോമിലാണല്ലോ...
അവളെ നോക്കി ചിരിച്ചു
വാതിലടച്ചോ...
മ്മ്...
ഞാൻ ചെന്നുനോക്കണോ...
വേണ്ട...
കവറ് നോക്കിയായിരുന്നോ...
മ്മ്...
അളവ് റഡിയല്ലേ...
റെഡിയാ...
അവളെ ചുറ്റിപ്പിടിച്ചു കിടന്നു അവളെന്റെ നെറ്റിയിൽ ഉമ്മവെച്ച് എന്നെ ചേർത്തുപിടിച്ചു
ഉണർന്നു ചുറ്റും നോക്കി ഇരുൾ മാറിയിട്ടില്ല പക്ഷികൾ ചിലക്കുന്ന ശബ്ദം കേട്ടു അരികിൽ കിടക്കുന്ന ഇത്താനെ ചേർത്തുപിടിച്ചു
വിടെടാ... എണീക്കട്ടെ...
കുറച്ചുസമയം കൂടെ...
(അവളെന്റെ നെറ്റിയിൽ ചുണ്ടുചേർത്തു) വാവ കിടന്നോ ഇത്ത എണീക്കട്ടെ ഇത്താക്ക് ക്ലാസിൽ പോവണ്ടതല്ലേ...
മടിയോടെ അവളെ വിട്ടു എന്റെ മേലേക്ക് പുതപ്പിച്ചു കൊണ്ടവൾ എഴുനേറ്റുപോയി
ഏറെ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല എഴുനേറ്റ് അയലിൽ നിന്നും തോർത്തും എടുത്ത് തോളിലിട്ട് പുറത്തേക്കിറങ്ങി ബ്രഷ് ചെയ്തു
പറമ്പിലൂടെ നടക്കെ ഫൗസിയും ജിത്തുവും പുല്ലുവെട്ടുന്നത് കണ്ട് അവർക്കരികിൽ ചെന്നു വശത്തായി ഇരിക്കുന്ന കത്തി എടുത്ത് പുല്ല് വെട്ടാൻ തുടങ്ങി
ഈ അരിവാളിന് മൂർച്ചയില്ലല്ലോ...
ഫൗസി : എല്ലാത്തിനും മൂർച്ച കുറവാ... തളയിക്കണം...
ഇതുകൊണ്ട് വെട്ടിയാൽ പുല്ല് കടയോടെ പറിഞ്ഞുപോരും...
അരിവാളുമെടുത്ത് തിരികെ നടന്നു വീടിനോട് ചേർന്നുള്ള കുഞ്ഞു ഷെഡിൽ കയറി നോക്കി വിറകുപുരയിൽ ചെന്ന് ചിരട്ടകളും
💬 Comments
View all comments