0%

Chapter Title : വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]

ഞാൻ വാതിൽ തുറന്നുതന്നോളം ഇവിടൊന്നും കിടക്കണ്ട...

ശെരി വിളിക്കാം...

അല്ലേൽ അടുക്കളേടെ ചാവി തന്നേക്ക് ഞാൻ വന്നിട്ട് തുറന്നു കയറികിടന്നോളാം...

അടുക്കളയുടെ ചാവിയും ഫുടുണ്ടാക്കാനുള്ള സാധനങ്ങളും എടുത്ത് പുറത്തെത്തുമ്പോയേക്കും ചന്ദ്രേട്ടനും ടീമും എത്തി

ഇത്ത : സുബ്ഹിക്ക് ഉപ്പ പള്ളീൽ പോകാനെണീക്കും...

ചന്ദ്രേട്ടൻ : ഞങ്ങളത്തിനുമുൻപ് പോവും...

ഇത്ത : കുടിച്ചിട്ട് വണ്ടിയോടിക്കാനൊന്നും നിക്കണ്ട... ഉപ്പ പുഴകരക്കൊന്നും വരില്ല...

ചന്ദ്രേട്ടൻ : രാജീവനുണ്ട് മോളെ...

ഇത്ത : ഹാ രാജീവേട്ടനുണ്ടായിരുന്നോ... എങ്കി കുഴപ്പമില്ല...

പുഴക്കരയിൽ ചെന്ന് എല്ലാം സെറ്റ് ചെയ്തു ഉരുളിയിൽ ഓയിൽ ഒഴിക്കുമ്പോയേക്കും രാജേട്ടൻ ഒഴിച്ച ഗ്ലാസ്‌ നീട്ടി

ഇതൊന്നു തീർന്നോട്ടെ ഇല്ലെങ്കിൽ പിന്നേ ഇത് വായിൽ വെക്കാൻ കോളൂല

ചന്ദ്രേട്ടൻ : നീ തിരക്കാക്കലെ രാജാ...

അവർ ഒഴിച്ചുവെച്ചത് ഓരോന്നടിച്ചു ഞാനും രാജീവേട്ടനും ബീഫ് വരട്ടി വാഴയിലയിലേക്ക് കോരിയിട്ടു

നരണേട്ടൻ : ഒന്ന് വേകം കൊണ്ടുവാടാ മണമടിച്ചിട്ട് കൊതിയാവുന്നു

അവർക്കരികിൽ ഇരുന്നു പൊറോട്ട പൊതിയഴിച്ചു ഒരു പൊറോട്ടയെ കയ്യിലെടുത്തു നാല് കഷ്ണങ്ങളാക്കി ബീഫിനെ ചുരുട്ടിയെടുത്ത് വായിലേക്ക് വെച്ചു

പക്കാ...

എല്ലാരും ഇത്തിരി കഴിച്ചു രണ്ടാം റൗണ്ട് ഒഴികെ ഞാനെന്റെ ആദ്യ റൗണ്ടിനു മുൻപ് കൈയിലെ പൊറോട്ടയെ തീർത്തപിറകെ ഒഴിച്ചുവെച്ചതെടുത്തു കുടിച്ചടുത്തതൊഴിച്ചു അതും കുടിച്ചു

ദാസേട്ടൻ : ഒന്ന് പതിയെ കുടിക്ക് പന്നീ...

ചിരിയോടെ മൂപ്പരെ നോക്കി എല്ലാർക്കും മൂനാം റൗണ്ട് ഒഴിച്ചു അതും കുടിച്ചു നാലാമത്തേത് ഒഴിച്ച ഗ്ലാസിൽനിന്നും ഒരു സിപ്പെടുത്തു

ചന്ദ്രേട്ടാ...

ചന്ദ്രേട്ടൻ : പറയെടാ...

നമ്മൾ വിചാരിച്ചപോലെ പിള്ളാര്‌ പഠിച്ചു രക്ഷപെട്ടില്ലല്ലോ...

കാണാരേട്ടൻ : എന്ത് ചെയ്യാനാടാ... അതൊന്നും പറയാത്തതാ നല്ലത്...

നമുക്ക് അവസാനമായി ഒരു പരീക്ഷണം നടത്തിയാലോ...

എല്ലാരും എന്നെ നോക്കി

ഞാൻ ഒരു ഏല തോട്ടം വാങ്ങിയിട്ടുണ്ട് അവിടെ കുറച്ചു പണിയുണ്ട് അത് കഴിയുമ്പോയേക്കും കോട്ടയത്തൊരു കാലി സ്ഥലം വാങ്ങിയിട്ടുണ്ട് അവിടെ കൃഷിയും ചെറിയ ഹോം സ്റ്റേ സെറ്റപ്പും ചെയ്യാമെന്ന് കരുതുന്നുണ്ട്...

ചന്ദ്രേട്ടൻ : നിനക്കെന്തിന്റെ കേടാ അവന്മാര് ഒരു പണിക്കും വരില്ല...

അവരല്ല...

കാണാരേട്ടൻ : പിന്നേ...

നിങ്ങൾ... നിങ്ങൾ നോക്കിക്കോളും എന്ന ചിന്തകൊണ്ടല്ലേ അവന്മാര് ഒരു പണിക്കും

💬 Comments

View all comments