0%

Chapter Title : വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]

ഓർത്തെനിക്ക് നല്ല ടെൻഷനുണ്ട്...

ഇകയെന്തൊക്കെയാ പറയുന്നേ...

ഒന്നുമില്ലെടീ എവിടെയോ കളം ഒരുങ്ങുന്നുണ്ടെന്നൊരു തോന്നൽ...

എന്തേ ഞാൻ അറിയാതെ എന്തേലും പ്രശ്നമുണ്ടായോ...

പ്രശ്നമൊന്നുമില്ല മനസിൽ കാരണം അറിയാത്തൊരു പേടി...

വെറുതെ ഓരോന്ന് ആലോചിച്ചു ടെൻഷനാവണ്ട...

മ്മ്...

അവളെ വീട്ടിൽ വിട്ടു അമ്മുവിനെ കയറികണ്ടു പനിയുടെ ക്ഷീണത്തിൽ ഉറക്കമാണ് അവരോട് പറഞ്ഞു വീട്ടിലേക്ക് തിരിച്ചു

ഗേറ്റിലേക്ക് നോക്കി കോലയിൽ ഇരിക്കുന്ന ഇത്താനെ കണ്ടുകൊണ്ട് വണ്ടി സൈഡിൽ വെച്ച് അവൾക്കരികിൽ ചെന്നിരുന്നു

എനിക്കറിയായിരുന്നു ഉറങ്ങാതെ ഇരിപ്പുണ്ടാവുമെന്ന്

അവൾ എന്നെ നോക്കി

ഇതൂസേ...

മ്മ്...

നേരത്തെ ആ മണം എന്തായിരുന്നെന്നറിയാമോ...

എനെതന്നെ നോക്കിയിരിക്കുന്ന അവളെ നോക്കി ചിരിയോടെ

ഇവിടേക്ക് വരും വഴി ഫിസ്സ് കുടിച്ചായിരുന്നു അതിന്റെയാ... അതിനിങ്ങനെ ഒരുമണമുണ്ടെന്നു ഞാനുമിന്നാ അറിയുന്നേ...

അവളെന്റെ തോളിൽ ചാരി കൈയിൽ കെട്ടിപിടിച്ചു

മോനൂ...

മ്മ്...

സോറി വാവേ...

ഇത്താ... നീ യല്ലേ... ഞാൻ നിന്റെയല്ലേ... പിന്നെന്തിനാ സോറിയൊക്കെ...

എന്നാലും ചെയ്യാത്ത കാര്യത്തിന് ഞാനെന്റെ മോനെ...

എന്റിത്താ എനിക്കറിയാം നിന്റെ പേടി... നീ പറഞ്ഞശേഷം സേഫ് ആയി തോന്നാത്ത സ്ഥലത്ത് ഞാൻ കുടിക്കാറില്ല... കുടിച്ചിട്ട് വണ്ടിയും ഓടിക്കാറില്ല... കുടിച്ചിട്ട് വണ്ടി ഓടിക്കുന്നവരുടെ വണ്ടിയിൽ കയറാറുമില്ല...

അവളെനെ നോക്കി

ഇത്തൂസേ...

മ്മ്...

നിനക്കോർമ്മയുണ്ടോ... ചെറുപ്പത്തിൽ ഞാൻ വികൃതി കളിച്ചാൽ നീയെന്നെ തല്ലുന്നതും അതുകഴിഞ്ഞു മോനങ്ങനെ ചെയ്തോണ്ടല്ലേ ഇത്ത തല്ലിയെ ഇത്താന്റെ വാവ ഇനി അങ്ങനൊന്നും ചെയ്യരുത് എന്നൊക്കെ പറയുന്നതും എന്നെ സമാധാനിപ്പിക്കുന്നതും...

അവളെനെ നോക്കി

ഇത്തൂസേ...

മ്മ്...

നീ തല്ലിയ വേദനയും അപ്പോയുള്ള സങ്കടവുമെല്ലാം നീ കെട്ടിപിടിച്ചു സമാധാനിപ്പിക്കുമ്പോ അങ്ങ് മാറും... വലുതായശേഷം ഇന്നാ നീ എന്നെ തല്ലുന്നേ... ഞാനെത്ര വലുതായാലും നിനക്ക് ഞാൻ നിന്റെ വാവ തന്നെയല്ലേ... എനിക്കറിയായിരുന്നു നീ എനേം കാത്ത് ഇവിടിരിപ്പുണ്ടാവുമെന്ന്...

അവളെന്റെ കൈയിൽ മുറുക്കെ പിടിച്ചു

ഇത്തൂസേ...

മ്മ്...

ഞാൻ രണ്ടെണ്ണമടിച്ചോട്ടെ...

വാങ്ങിയാണോ വന്നേ...

അല്ല ചന്ദ്രേട്ടനോടൊക്കെ വരാൻ പറഞ്ഞിട്ടുണ്ട് അവര് വരുമ്പോ വാങ്ങിവരും... ഞങ്ങളിവിടെ പുഴക്കരയിൽ ഇരുന്നടിച്ചോളാം...

മ്മ്... കുടിച്ചിട്ട് പുഴയിലൊന്നും ഇറങ്ങരുത്...

ഇല്ല...

കഴിഞ്ഞിട്ട് വന്ന് കിടക്കണം അവിടെ കിടക്കരുത്...

നീ വാതിലടച്ചുകിടന്നോ ഞാൻ വന്നാൽ ഇവിടെ കിടന്നോളാം...

വന്നിട്ട് വിളിച്ചോണം

💬 Comments

View all comments